പ്ലസ്ടു വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ പ്ലസ്ടു വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അലോന്‍സോ ജോജി.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം.ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.