പ്രൈമറി , സെക്കണ്ടറി വിഭാഗങ്ങൾക്ക് 12 ശനിയാഴ്ചകൾ പ്രവർത്തി ദിവസം .പക്ഷേ ഹയർ സെക്കൻഡറി വിഭാഗത്തിന് ഒരു ശനിയാഴ്ച പോലും പ്രവർത്തി ദിവസം ഇല്ല ❓

June 03, 2023 - By School Pathram Academy

പ്രൈമറി , സെക്കണ്ടറി വിഭാഗങ്ങൾക്ക് 12 ശനിയാഴ്ചകൾ ഈ അധ്യയന  വർഷം പ്രവർത്തി ദിവസം .പക്ഷേ ഹയർ സെക്കൻഡറി വിഭാഗത്തിന് ഒരു ശനിയാഴ്ച പോലും പ്രവർത്തി ദിവസം ഇല്ല ❓

 

ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ശനി അവധി: അക്കാദമിക് കലണ്ടറിലെ മറ്റു ശനിയാഴ്ചകളിലും അവധി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 

 

തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ക്ലാസുകൾക്ക്  (ശനി 03-06-2023) അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസ്സുകൾക്കാണ്  (ശനി 03-06-2023) പ്രവർത്തിദിനം.

 

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ 3 ഉൾപ്പെടെയുള്ള ശനിയാഴ്ചകൾ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

Category: News