പ്രൈമറി ഭാഷാധ്യാപക ട്രെയിനിങ് കോഴ്സ് (D.El.Ed)/
പ്രൈമറി ഭാഷാധ്യാപക ട്രെയിനിങ് കോഴ്സ് (D.El.Ed)
(2022-2024)പ്രൈമറി സ്കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്സായ പ്രൈമറി ഭാഷാധ്യാപക ട്രെയിനിങ് കോഴ്സ് D.El.Ed ന് അേപക്ഷ ക്ഷണിച്ചു.
കോഴ്സുകൾ
D.El.Ed-അറബിക്
D.El.Ed-ഉറുദു
D.EI.Ed-ഹിന്ദി
D.El.Ed-സംസ്കൃതം
50% മാർക്കോടെ +2/തത്തുല്യം ആണ് അടിസ്ഥാന യോഗ്യത.
+2 വിൽ ബന്ധപ്പെട്ട വിഷയം പഠിച്ചിട്ടില്ലെങ്കിൽ അവർക്കായി പരിഗണിക്കുന്ന ബിരുദം/
മാസ്റ്റർ ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ/അധ്യാപക പരീക്ഷകൾ/തത്തുല്യം ആയാലും 50% വേണം.
നാലു സെമസ്റ്ററുകളായി രണ്ടുവർഷമാണ് കാലയളവ്.
കോഴ്സ് പൂർത്തിയാക്കിയവർ കെ. ടെറ്റ് പരീക്ഷ കൂടി പാസ്സായാൽ സർക്കാർ, മാനേജ്മെന്റ് സ്കൂളുകളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കാം.
_ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം_
അപേക്ഷകർക്ക് വയസ്സ് 17 പൂർത്തിയാവുകയും 35 പൂർത്തിയാകാതിരിക്കുകയും വേണം.
പിന്നാക്ക വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃത ഇളവുകളുണ്ട്.
യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിൻ്റെയും സാമുദായിക സംവരണത്തിൻ്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
ഓരോ കോഴ്സിനും പ്രത്യേകം പ്രത്യേകം അപേക്ഷ തന്നെ വേണം.
അപേക്ഷ വ്യക്തമായും പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
_അപേക്ഷ 2022 ആഗസ്റ്റ് 16 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തിരുവനന്തപുരം ഓഫീസിലെത്തണം._
വിജ്ഞാപനത്തിന്റേയും അപേക്ഷാ ഫോറത്തിന്റേയും പൂര്ണ്ണവിവരങ്ങൾക്ക്
https://education.kerala.gov.in/2022/07/27/ഡി-എല്%E2%80%8D-എഡ്-ഹിന്ദിഅറബിക്-2/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓരോ ജില്ലയിലേയും സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളുടെ പട്ടികയും ഇതിൽ ലഭ്യമാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം:
പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം -695014