പ്രമേഹത്തിന് കാരണം

July 13, 2022 - By School Pathram Academy

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, മാനസിക പിരിമുറുക്കം, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ്എന്നിവ പ്രമേഹത്തിന് കാരണമാകാം.

അമിത വിശപ്പ്, അമിത ദാഹം, ഇടയ്‌ക്കിടെയുള്ള മൂത്രംപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. പ്രമേഹം പിടിപെടാതിരിക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, മാനസിക പിരിമുറുക്കം, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ്എന്നിവ പ്രമേഹത്തിന് കാരണമാകാം.

ഒന്ന്…

ബേക്കറി പലഹാരങ്ങൾ,കേക്കുകൾ, കുക്കികൾ അല്ലെങ്കിൽ വൈറ്റ് ബ്രെഡ് പോലുള്ള മധുരപലഹാരങ്ങൾ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

രണ്ട്…

നിങ്ങളൊരു പ്രമേഹരോഗിയാണെങ്കിൽ ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കുക. ഫ്രഞ്ച് ഫ്രൈകൾ, ബർഗറുകൾ അല്ലെങ്കിൽ പാസ്ത പോലുള്ള ഭക്ഷണങ്ങളിൽ ഗ്ലൈസെമിക് ഇൻഡക്സ് ഉയർന്ന നിലയിലാണ്. ഫുഡ് വിഭാഗത്തിൽ പെട്ടതും ശരീരത്തിന് നല്ലതല്ലാത്തതുമായ ഗുണനിലവാരമില്ലാത്ത കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.

മൂന്ന്…

ഒരു പ്രീ-ബയോട്ടിക് ആയതിനാൽ തൈര് പൊതുവെ ശരീരത്തിന് നല്ലതാണെന്നത് സത്യമാണ്. എന്നിരുന്നാലും, രുചിയുള്ള തൈര് നല്ലതല്ല. ഇത് ആരോഗ്യകരവും രുചികരവുമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. സുഗന്ധമുള്ള തൈരിൽ പലപ്പോഴും ധാരാളം പഞ്ചസാരയും കൃത്രിമ രുചിയും അടങ്ങിയിട്ടുണ്ട്.

നാല്…

കാൽസ്യത്തിന്റെ സമൃദ്ധമായ ഉറവിടമായതിനാൽ പാൽ ശരീരത്തിന് നല്ലതാണ്. എന്നാൽ നിങ്ങളൊരു പ്രമേഹരോഗിയാണെങ്കിൽ പാൽ ഒഴിവാക്കുക. അത് നിങ്ങൾക്ക് ആരോഗ്യകരമാകില്ല. ഫുൾ ഫാറ്റ് പാലിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം വഷളാക്കുന്നു.

അഞ്ച്…

പ്രമേഹരോഗികൾ തേൻ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

Category: News

Recent

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024

അധ്യാപക ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ – കരാർ നിയമനം, താത്കാലിക നിയമം,സ്റ്റാഫ് നഴ്‌സ് നിയമനം, ഡാറ്റാ…

December 23, 2024
Load More