പൊതു വിദ്യാഭ്യാസ വകുപ്പ് – കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം NCTE നിഷ്കർഷിച്ചിട്ടുള്ള അധ്യാപക യോഗ്യതയിൽ സർക്കാർ ഉത്തരവ് :-

June 22, 2022 - By School Pathram Academy

കേരള സർക്കാർ

പൊതു വിദ്യാഭ്യാസ വകുപ്പ് – കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം NCTE നിഷ്കർഷിച്ചിട്ടുള്ള അധ്യാപക യോഗ്യതയിൽ SC/ST/OBC/PH വിഭാഗങ്ങൾക്ക് മിനിമം മാർക്കിൽ ഇളവ് -കെ-ടെറ്റ് പരീക്ഷ നിലവിൽ വന്ന തീയതി മുതൽ മുൻകാല പ്രാബല്യം അനുവദിച്ച് ഉത്തരവാകുന്നു.

പൊതു വിദ്യാഭ്യാസ(ജെ) വകുപ്പ്

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഡയറക്ടറുടെ 5. 1.12.2021 തീയതിയിലെ പ്രോഗ്രാം.24579/2021/എസ്.സി.ഇ.ആർ.ടി നമ്പർ കത്ത്.

എൻ സി ടി ഇ യുടെ പരാമർശം(1) നോട്ടിഫിക്കേഷനിലൂടെ എസ്.സി/എസ്.റ്റി/ ഒ.ബി.സി./പി.എച്ച്. വിഭാഗങ്ങൾക്ക് അധ്യാപക യോഗ്യതാപരീക്ഷകളിൽ 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. പരാമർശം (2) ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾക്കുള്ള കെ ടെറ്റ് പരീക്ഷയിൽ എസ്.സി/എസ്.റ്റി/ ഒ.ബി.സി./പി.എച്ച്. വിഭാഗങ്ങൾക്ക് 5% മാർക്കിളവ് അനുവദിച്ച് ഉത്തരവായിരുന്നു.

പരാമർശം (3) പ്രകാരം പ്രസ്തുത ഉത്തരവിന് ചില സ്പഷ്ടീകരണങ്ങൾ നൽകുകയും പരാമർശം (4) പ്രകാരം 15/10/2014 മുതൽ മുൻകാല പ്രാബല്യം അനുവദിക്കുകയും ചെയ്തിരുന്നു.

എസ്.സി/എസ്.ടി./ഒ.ബി.സി/പി.എച്ച്. വിഭാഗം ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള 5% മാർക്കിളവിന് കെ-ടെറ്റ് പരീക്ഷ. നിലവിൽ വന്ന അന്നു മുതൽ മുൻകാല പ്രാബല്യം അപേക്ഷിച്ചു. കൊണ്ട് നിവേദനങ്ങൾ ലഭിക്കുകയുണ്ടായി.

കെ-ടെറ്റ് സർട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തമാക്കിയത് കെ ടെറ്റ് തുടങ്ങിയത് മുതലാണെന്നും അതു കൊണ്ട് ഈ ഇളവും അപ്രകാരം കെ- ടെറ്റ് തുടങ്ങിയത് മുതൽ നൽകുന്നത് സംബന്ധിച്ച് ആലോചിക്കാവുന്നതാണെന്നും പരാമർശം(5) പ്രകാരം എസ്.സി.ഇ.ആർ.ടി ഡയറക്ടർ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം NCTE നിഷ്കർഷിച്ചിട്ടുള്ള അധ്യാപക യോഗ്യതയിൽ SC/ST/OBC/PH വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള 5% മാർക്കിളവിന്, കെ-ടെറ്റ് പരീക്ഷ നിലവിൽ വന്ന തീയതി മുതൽ മുൻകാല പ്രാബല്യം അനുവദിച്ച് ഉത്തരവാകുന്നു.

(ഗവർണറുടെ ഉത്തരവിൻ പ്രകാരം)

എ പി എം മുഹമ്മദ് ഹനീഷ്

പ്രിൻസിപ്പൽ സെക്രട്ടറി