പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷം പുറത്തിറക്കുന്ന 3 – ക്ലാസ്സിലെ സയൻസ് പുസ്തകത്തിലൂടെ അനന്യ എസ് സുഭാഷിന്റെ വർണ്ണ സ്വപ്നങ്ങൾ പൂവണിഞ്ഞു….
എന്റെ വരകളിലൂടെ
കേരള ചരിത്രത്തിൽ ആദ്യമായി പാഠ്യപദ്ധതി പരിഷ്കരണത്തിൽ കുട്ടികൾക്ക് പങ്കാളിത്തം ലഭിച്ചപ്പോൾ കൊല്ലം പട്ടത്താനം വിമല ഹൃദയ സ്കൂളിലെ വിദ്യാർത്ഥിനിയായ അനന്യ എസ് സുഭാഷിന്റെ വർണ്ണ സ്വപ്നങ്ങൾ പൂവണിഞ്ഞു. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷം പുറത്തിറക്കുന്ന 3 – ക്ലാസ്സിലെ സയൻസ് പുസ്തകത്തിൽ ചിത്രങ്ങൾ വരയ്ക്കാൻ കഴിഞ്ഞു. ലോകത്തെ ഏതു കോണിലും ഉള്ള മലയാളി കുട്ടികൾ കേരള സിലബസിലെ ഈ പാഠ പുസ്തക പഠിക്കുമ്പോൾ ഏറെ സന്തോഷവും അഭിമാനവും. പാഠ പുസ്തക പരിഷ്കരണത്തിൽ പങ്കാളിയായ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയുമാണ് അനന്യ എന്ന ഈ കൊച്ചു കലാകാരി.