പൊതുവിദ്യാഭ്യാസം UDISE + പോർട്ടലിൽ ഡാറ്റ അപ്ലോഡ് ചെയ്യുന്നത് സംബന്ധിച്ച്
പ്രിൻസിപ്പൽ സെക്രട്ടറി
പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്ര ശീക്ഷാ കേരളം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കൈറ്റ്
വിഷയം:- പൊതുവിദ്യാഭ്യാസം UDISE + പോർട്ടലിൽ ഡാറ്റ അപ്ലോഡ് ചെയ്യുന്നത്. സംബന്ധിച്ച് സൂചന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 25.08.2023-ലെ DO Letter No.23 4/2023-Stats.
സൂചന കത്തിന്റെ പകർപ്പ് ഉള്ളടക്കം ചെയ്യുന്നു. UDISE 2023-24 ന്റെ ഡാറ്റാ എൻട്രിക്കുള്ള പോർട്ടൽ 2023 സെപ്റ്റംബറിൽ തുറക്കുമെന്നും അടുത്ത 2 മാസത്തിനുള്ളിൽ അതായത് 2023 ഒക്ടോബർ 31-ന് ആയത് പൂർത്തിയാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. അതിനാൽ സ്കൂൾ കുട്ടികളുടെ 2023-24 അധ്യായന വർഷത്തെ വിവരങ്ങൾ UDISE+ പോർട്ടലിൽ 2023 ഒക്ടോബർ 31-നകം പൂർത്തിയാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ് .