പുതിയ കാലത്തിനായി അദ്ധ്യാപകർ സജ്ജരാവുക
പുതിയ കാലത്തിനായി അദ്ധ്യാപകർ സജ്ജരാവുക
ഇത് സോഷ്യൽ മീഡിയ യുഗമാണ്.Update ആവാത്ത ഒരു അദ്ധ്യാപകർക്കും കുട്ടികൾകളുടെ മുന്നിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഒരു ക്ലാസ് എടുക്കുക സാധ്യമല്ല. കുട്ടികൾ Advanced ആണ്. എല്ലാ തലത്തിലും . അതിനാൽ അധ്യാപകർ അതിന് മുകളിൽ Advanced ആകണമെന്ന് ചുരുക്കം.
നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കി വേണം അധ്യാപകർ ക്ലാസുകൾ അവതരിപ്പിക്കാൻ
വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകൾ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക പ്രത്യേകം ശ്രദ്ധിക്കണം
പ്രായോഗിക പാഠങ്ങളും (Practical Lessons) ലൈബ്രറി പ്രവർത്തനങ്ങളും സംഘപ്രവർത്തനങ്ങളും സ്കൂളിൽ നിർബന്ധമായും ചെയ്യണം
അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓൺലൈൻ ക്ലാസ്സുകൾ ഉപയോഗപ്പെടുത്താം
സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസ്സുകളും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം.
ചുരുക്കി പറഞ്ഞാൽ അധ്യാപകർ ആധുനികവൽക്കരിക്കപ്പെടണം.
സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ അധ്യാപകരിലാണ്. ആ പ്രതീക്ഷയ്ക്കൊത്ത് ഉയരുക എന്നതാണ് അധ്യാപകരുടെ കടമ.
അധ്യാപകന് കൃത്യമായ ബോധനശാസ്ത്രവും ബോധനരീതിയും ഉണ്ടാകണം.
കുട്ടിയെ അറിവിലേക്കും തിരിച്ചറിവിലേക്കും അന്വേഷണത്തിലേക്കും ചിന്തയിലേക്കും നയിക്കുക
കുട്ടിയുടെ മനസ്സിനെ അറിവിന്റെ പ്രഭവ സ്രോതസ്സുകളിലേക്ക് തുറന്നുകൊടുക്കുക
ആധുനികശാസ്ത്ര സാങ്കേതികവിദ്യകളുടെ സഹായവും സാധ്യതയും കേരളത്തിൽ ഇന്ന് അധ്യാപകന് ഉണ്ട് എന്നത് ശ്രദ്ധേയമാണ്.
ഹൈടെക് ക്ലാസുകളിലൂടെ നാലുചുവരുകൾക്ക് അപ്പുറം ലോകത്തിന്റെ ഏത് കോണുകളിലെയും അറിവിന്റെ സ്രോതസ്സുകളിലേക്ക് കുട്ടിയുടെ മനസ്സിനെ കൊണ്ടുപോകാം.
ഈ സാധ്യത കുട്ടിയുടെ മനസ്സിന്റെ വികാസത്തിന്റെ സർഗസാധ്യതയാക്കി മാറ്റുന്നിടത്താണ് അധ്യാപകർ വളരുന്നത്.
അറിവിന്റെ ചക്രവാളത്തിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയാൽമാത്രംപോര. കുട്ടിയുടെ മനസ്സിനെ അന്വേഷണ ഭാവത്തിലേക്ക് നയിക്കണം.
ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു മാത്രമല്ല അന്വേഷണഭാവം വളർത്തേണ്ടത്. സ്വയം ചോദിക്കാനുള്ള സർഗശേഷി കുട്ടിയിൽ വളർത്തിക്കൊണ്ടുകൂടിയാണ്.
ശാസ്ത്ര, സാങ്കേതിക, സാഹിത്യ, സംഗീത, കലാസാംസ്കാരിക, ചരിത്ര, ഭാഷാമേഖലകളിൽ ശുദ്ധ ഗവേഷകരാകാൻ സാധ്യതയുള്ള നിരവധി കുട്ടികൾ നമ്മുടെ ക്ലാസുകളിലുണ്ട്.
അവരെ പരീക്ഷയ്ക്കുവേണ്ടി മനഃപാഠം പഠിപ്പിച്ച് അവരിലെ അനന്ത സാധ്യതകളെ ഇല്ലാതാക്കരുത്. എല്ലാ മേഖലകളിലും സർഗാന്വേഷണം ചടുലമായി വളരണം. പ്രകൃതി മനുഷ്യനിൽ ലയിപ്പിച്ചിട്ടുള്ള അന്വേഷണഭാവത്തെ വളർത്തുന്നവരാണ് അധ്യാപകർ.
നല്ല അധ്യാപകൻ എന്നും നല്ല വിദ്യാർഥിയാണ്. നല്ല വിദ്യാർഥിക്കേ നല്ല അധ്യാപകനാകാൻ കഴിയൂ. ഭാവപ്പകർച്ച മികച്ച അധ്യാപന രീതിയാണ്. കൗമാരജീവിതത്തിൽ കുട്ടികൾ അധികസമയവും നേരിട്ട് കാണുന്നത് അധ്യാപകരെയാണ്. അവരുടെ ഭാവങ്ങൾ, ഭാഷാപ്രയോഗം, സഹജീവി ബന്ധങ്ങൾ, പ്രകൃതിസ്നേഹം, വായനസംസ്കാരം, കാരുണ്യം, കരുതൽ എന്നിവയെല്ലാം അറിയാതെ പകരുന്നത് കുട്ടികളിലേക്കാണ് മയക്കുമരുന്ന് ഉപയോഗ വർധന, മദ്യം, പുകയില ഉപയോഗം, കമ്പോളത്തോടും പണത്തോടുമുള്ള ആഭിമുഖ്യം എന്നിവയൊന്നും പുതിയ തലമുറയെ ബാധിക്കരുത് എന്ന് അധ്യാപകർക്ക് നിർബന്ധമുണ്ടാകണം.
അതിനായി ഈ ദുശീലങ്ങൾ തൊട്ടുതീണ്ടാത്ത മാതൃകയായി അധ്യാപകർ മാറണം. അധ്യാപകന്റെയും മാതാപിതാക്കളുടെയും ഓരോ ചലനങ്ങളും കുട്ടിയെ സ്വാധീനിക്കും.അധ്യാപകന്റെ ജീവിതംതന്നെ പാഠപുസ്തകമാകണം. തലമുറകളെ സ്വപ്നം കാണുന്നവരാണ് നാം, അതായത് അധ്യാപകർ.അധ്യാപകർ ആധുനികതയുടെയും മാനവികതയുടെയും വക്താക്കളായി മാറണം.