പി.ടി.എ ഫണ്ട് കളക്ഷൻ| വിനിയോഗം…

August 15, 2022 - By School Pathram Academy

പി.ടി.എ ഫണ്ട് സ്കൂൾ വികസന ഫണ്ട്.

പി.ടി.എ ഫണ്ട് സ്കൂൾ വികസന ഫണ്ട് രക്ഷിതാക്കളിൽ നിന്ന് ശേഖരിച്ച ഒരു പൊതു ഫണ്ടായതിനാൽ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് വേണ്ടിമാത്രമേ ഇത് ഉപയോഗിക്കാവു.

മുൻ വർഷത്തെ നീക്കിയിരിപ്പ് തുക (Closing balance) നടപ്പ് അധ്യാന വർഷത്തെ കൈയിലിരിപ്പ് തുക (Opening balance) ആയിരിക്കും.

സ്കൂൾ പ്രവേശന സമയത്തും മറ്റും രക്ഷിതാക്കളിൽ നിന്ന് ശേഖരിക്കുന്ന പി.ടി.എ അംഗത്വ തുക മുഴുവനായി അടുത്ത് പ്രവർത്തി ദിവസം തന്നെ പി.ടി.എ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. ഇതിനായി പരിസരത്തുള്ള ദേശസാൽകൃത ബാങ്കിലോ, സഹകരണ ബാങ്കിലോ, പോസ്റ്റ് ഓഫീസ് സേവിംഗ് ബാങ്കിലോ പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ് ആരംഭിക്കേണ്ടതാണ്. പി.ടി.എ പ്രസിഡന്റിനെ കൂടാതെ സെക്രട്ടറി, ഖജാൻജി എന്നിവരിൽ ഒരാൾ കൂടി ഒപ്പിട്ട് മാത്രമേ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാൻ പാടുള്ളു.

ഓരോ വർഷവും ഒന്നാമത്തെ ജനറൽ ബോഡിയിൽ തന്നെ പി.ടി.എ യുടെ വാർഷിക ബഡ്ജറ്റ് അവതരിപ്പിക്കുന്നത് നന്നായിരിക്കും.

പി.ടി.എ അംഗത്വം എല്ലാ രക്ഷിതാക്കൾക്കും വർഷതോറും നിർബന്ധമാണ്.

അംഗത്വ ഫീസ്

വിദ്യാർത്ഥിയുടെ പ്രവേശന സമയത്തോ അക്കാദമിക വർഷത്തിന്റെ ഒന്നാമത്തെ മാസമോ കൊടുക്കേണ്ടതാണ്.

അംഗത്വ ഫീസിന്റെ പ്രതിശീർഷ നിരക്ക് താഴെ കൊടുക്കുന്നു.

എൽ.പി വിഭാഗം:

10 രൂപ

യു പി വിഭാഗം

25 രൂപ

ഹൈസ്കൂൾ വിഭാഗം

50 രൂപ

ഹയർ സെക്കന്ററി

വൊക്കേഷണൽ ഹയർ സെക്കന്ററി 100 രൂപ

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർ ( തെളിയിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നഗരസഭാ ചെയർമാൻ കോർപ്പറേ ഷൻ മേയർ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരിൽ നിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.) എന്നീ വഭാഗത്തിൽ പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പി.ടി.എ അഗത്വഫീസ് നിർബന്ധമല്ല. നിർദ്ദിഷ്ട ഫീസ് നൽകിയില്ലെങ്കിലും ഇവരും പി.ടി.എ ജനറൽ ബോഡിയിൽ അംഗങ്ങളായിരിക്കും.

മേൽ പറഞ്ഞിട്ടുള്ള അംഗത്വ ഫീസും, സർക്കാർ നിയമപ്രകാരം നിർദ്ദിഷ്ട ഫീസും അല്ലാതെ മറ്റൊരു ഫീസും കൊടുക്കാൻ രക്ഷിതാക്കൾ ബാധ്യസ്ഥരല്ല. അവരെ അതിന് നിർബന്ധിക്കാനും പാടില്ല.

മുൻ വർഷത്തെ 3-ാം ടേമിലെ പി.ടി.എ ജനറൽ ബോഡി യോഗം തീരുമാനിക്കുകയാണങ്കിൽ സ്കൂളിലെ നടപ്പ് അക്കാദമിക വർഷത്തെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമിക ആവശ്യങ്ങൾക്കായി താഴെ കൊടുത്തിട്ടുള്ള പരമാവധി നിരക്കിൽ ഓരോ വിഭാഗത്തിലെ

വിദ്യാർത്ഥി /രക്ഷിതാവി -ൽ നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ്.

എൽ.പി വിഭാഗം

20 രൂപ

യു.പി വിഭാഗം

50 രൂപ

ഹൈസ്കൂൾ വിഭാഗം

100 രൂപ

ഹയർ സെക്കന്ററി

വൊക്കേഷണൽ ഹയർ സെക്കന്ററി 400 രൂപ

ഒരു രക്ഷിതാവിനേയും മേൽ പറഞ്ഞ തുക കൊടുക്കാൻ നിർബന്ധിക്കുകയോ, പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകൾക്ക് മകന് സ്കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യാൻ പാടില്ല. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല പ്രിൻസിപ്പലിന്/ ഹെഡ്മാസ്റ്ററിനാണ്.

വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ ഇവരിൽ നിന്ന് ശേഖരിക്കുന്ന തുകയ്ക്ക് അപ്പപ്പോൾ

തന്നെ സെക്രട്ടറി/ഖജാൻജി ഒപ്പിട്ട് സ്കൂൾ സീൽ പതിച്ച രസീതി കൊടുക്കേണ്ടതാണ്.

സ്കൂൾ പ്രവേശനം പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ പി.ടി.എ അംഗത്വ ഫീസ് ശേഖരിച്ച മറ്റ് തുക എന്നിവയുടെ കൃത്യമായ കണക്കുകൾ പി.ടി.എ പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിവർ ഒപ്പിട്ട് സ്കൂൾ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടാതാണ്.

പി.ടി.എ യുടെ ക്യാഷ് ബുക്ക്, ലഡ്ജർ, യോഗ നടപടികളുടെ മിനിറ്റസ് പുസ്തകം, സ്റ്റോക്

രജിസ്റ്റർ എന്നിവ ഖജാൻജിയുടെ സഹായത്തോടെ സെക്രട്ടറി തയ്യാറാക്കേണ്ടതും, സ്കൂൾ

ഓഫീസിൽ തന്നെ ഇവ സെക്രട്ടറിയുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിക്കേണ്ടതുമാണ്. ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന 2 അംഗ സമിതി പി.ടി.എ യുടെ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. കൂടാതെ ബന്ധപ്പെട്ട എ.ഇ. വിദ്യാഭ്യാസ ഉപ ഡയറക്ടർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ (എച്ച്.എസ്.എസ്)/അസിസ്റ്റന്റ് ഡയറക്ടർ (വി.എച്ച്.എസ്.എസ്) എന്നിവരും ഓഡിറ്റ് ചെയ്യേണ്ടതാണ്.

 

എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനപ്രകാരം സെക്രട്ടറിയും ഖജാൻജിയും പ്രസിഡന്റ മായി കൂടിയാലോചിച്ചാണ് പി.ടി.എയുടെ പണം കൈകാര്യം ചെയ്യേണ്ടത്. കൈയിരിപ്പ് തുക ഒരിക്കലും 1000 രൂപയിൽ കവിയരുത്.

അത്യാവശ്യ ഘട്ടങ്ങളിൽ പ്രസിഡന്റിന്റെയും ഖജാൻജിയുടേയും രേഖാമൂലമായ അംഗീക രത്തോടെ പരമാവധി 2000 രൂപ വരെ പി.ടി.എ ഫണ്ടിൽ നിന്ന് പിൻ വലിച്ച് സെകട്ടറിക്ക് ചെലവാക്കാവുന്നതാണ്.

 

1000 രൂപയ്ക്ക് മുകളിൽ 10,000 രൂപ വരെയുള്ള തുക ചെലവഴിക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിയുടേയും 10000 രൂപയ്ക്കു മുകളിലുള്ള തുക ചെലവഴിക്കാൻ ഗ്രാമ പഞ്ചായത്തു കളിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സന്റേയും മുൻസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സന്റേയും അനുമതി മുൻകൂറായി വാങ്ങേണ്ടതാണ്.

 

പി.ടി.എ ഫണ്ട് ഉപയോഗിച്ച് സ്കൂൾ വാഹനങ്ങൾ വാങ്ങുന്നതിനും വാങ്ങിയവ വിൽക്കുന്നതിനും പി.ടി.എ ജനറൽ ബോഡിയുടെ അംഗീകാരം വാങ്ങണം. കൂടാതെ എൽ പി / യു.പി സ്കൂളുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റേയും, ഹൈസ്കൂൾ ഹയർസെക്കന്ററി വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റിന്റെയും മുൻകൂട്ടിയുള്ള രേഖാമൂലമായ അനുമതി വാങ്ങുകയും ചെയ്യണം. നഗര പ്രദേശങ്ങളിലുള്ള സ്കൂളുകളിൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്റെ രേഖമൂലമുള്ള അനുമതി വാങ്ങണം.

പി.ടി.എ ഫണ്ടിലേക്ക് ലഭിക്കുന്ന എല്ലാവിധ തുകയ്ക്കും അപ്പപ്പോൾ തന്നെ ഖജാൻജി ഒപ്പിട്ട രസീതി നൽകേണ്ടതാണ്.

ഓരോ എക്സിക്യൂട്ടീവ് കമ്മറ്റിയിലും അതുവരെയുള്ള വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ച് അംഗീകാരം വാങ്ങണം.

പണം പിൻ വലിച്ചാൽ അതിന്റെ കണക്കുകൾ ശരിയാക്കി വൗച്ചറുകൾ വച്ച ശേഷമാത്രമേ കൂടുതൽ പണം പിൻവലിക്കാൻ പാടുള്ളൂ.

എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനത്തിന് വിധേയമായി.

– സ്കൂൾ രജിസ്റ്ററുകൾ

. ഓഫീസ് ആവശ്യത്തിനുള്ള സ്റ്റേഷനറി

സ്കൂൾ ഡയറി

തിരിച്ചറിയൽ കാർഡ്

രാസവസ്തുക്കൾ ഉൾപ്പടെയുള്ള ലബോറട്ടറി സാധനങ്ങൾ ഉപകരണങ്ങൾ കമ്പ്യൂട്ടർ ലാബിലേയ്ക്ക് ആവശ്യമായ കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ,

വൈദ്യുതി ഉപകരണങ്ങൾ

സ്പോർട്സ് കളികൾ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ

ഫസ്റ്റ് എയിഡിനുള്ള സാമഗ്രികൾ

കക്കൂസ് വൃത്തിയാക്കാനുള്ള പദാർത്ഥങ്ങൾ

ശുദ്ധജല വിതരണത്തിന് ആവശ്യമായ പൈപ്പ്, ടാപ്പ് തുടങ്ങിയവ

ഫർണിച്ചറുകൾ

സ്കൂൾ വാഹങ്ങളുടെ റിപ്പയർ ചെലവുകൾ

പത്രം ആനുകാലികങ്ങൾ തുടങ്ങിയവ വാങ്ങാൻ.

ഫർണിച്ചറുകൾ, ജനൽ, വാതിൽ തുടങ്ങിയവയുടെ റിപ്പയർ, സ്കൂളിന്റെ

ക്ലാസ് മുറിയുടെ ചെറിയ തരം അറ്റകുറ്റപണി തുടങ്ങിയവയുടെ ചെലവുകൾ

കക്കൂസ്, മൂത്രപ്പുര, കുടിവെള്ള സൗകര്യം, കളിസ്ഥലം എന്നിവ ഉണ്ടാക്കുന്നതിന്

• കെട്ടിട നിർമ്മാണചെലവുകൾ തുടങ്ങിയവ,

ഉച്ചകഞ്ഞി ഫലപ്രദമായി നടത്താൻ ആവശ്യമായ ചെലവുകൾ.

സ്കൂളിന്റെ അഭിവൃദ്ധിക്കായി പി.ടി.എ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കുന്ന ചെലവി നങ്ങൾ തുടങ്ങിവയ്ക്ക് പി.ടി.എ ഫണ്ട് ഉപയോഗിക്കാവുന്നതാണ്.

സ്കൂളിൽ നടക്കുന്ന സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ, പഠനാനുബന്ധ പ്രവർത്തനങ്ങളായ യുവജനോത്സവം ബാലകലാമേള, ശാസ്ത്രമേള കായികമേള സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കും കരിയർ ഗൈഡൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്കും എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗീകാരത്തോടെ പി.ടി.എ ഫണ്ട് ചെലവഴിക്കാവുന്നതാണ്.

ഓരോ വർഷവും ശേഖരിക്കുനന ഫണ്ടിൽ കുറഞ്ഞത് 15 % സ്കൂൾ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗപ്പെടുത്തേണ്ടതാണ്.