പിജി പ്രവേശനം പൊതുപരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍
കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം പൊതുപരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍, പങ്കെടുക്കുന്നത് മൂന്നരലക്ഷം വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളില്‍ പോസ്റ്റ് ഗ്രാജ്യുവേറ്റ് കോഴ്സുകളില്‍ ചേരുന്നതിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴുവരെയും സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെയും രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് യുജിസി ചെയര്മാന് എം ജഗദീഷ് കുമാര്‍. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ഈ അധ്യയനവര്‍ഷത്തില്‍ 66 സര്‍വകലാശാലകളിലെ പിജി പ്രവേശനത്തിനാണ് പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിത പൊതു പ്രവേശന പരീക്ഷയ്ക്കായി 3.57 ലക്ഷം വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് nta.ac.in, cuet.nta.nic, എന്നി സൈറ്റുകള്‍ സന്ദര്‍ശിക്കുക.