നീറ്റ് യുജി: ഉയർന്ന പ്രായപരിധിയുമായി ബന്ധപ്പെട്ട വിധി സുപ്രീംകോടതി തള്ളി

April 20, 2022 - By School Pathram Academy

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നപ​രീ​ക്ഷ​യ്ക്കു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ജ​ന​റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 25 വ​യ​സും സം​വ​ര​ണാ​നു​കൂ​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 35 വ​യ​സു​മാ​യി നി​ല​നി​ർ​ത്ത​ണമെ​ന്നു​ള്ള ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ത​ള്ളി​.

 

നീ​റ്റ് യു​ജി പ​രീ​ക്ഷ​യ്ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ബാ​ധ​കമ​ല്ലെ​ന്നു​ള്ള ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീഷ​ന്‍റെ നി​ർ​ദേ​ശ​ത്തെ ജ​സ്റ്റീ​സ് എ​ൽ. നാ​ഗേ​ശ്വ​ര റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ശ​രി​വ​ച്ചു. എ​ന്നാ​ൽ, പ്ല​സ് ടു ​പ​രീ​ക്ഷ ഓ​പ്പ​ണ്‍ സ്കൂ​ളി​ൽനി​ന്നോ സ്വ​ന്ത​മാ​യോ പ​ഠി​ച്ചെ​ഴു​തി​യ വി​ദ്യ​ർ​ഥി​ക​ൾ​ക്കും പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ ബ​യോ​ള​ജി ഐച്ഛിക വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കും പ​രീ​ക്ഷ​യ്ക്ക് അ​നു​മ​തി ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ൽ കോ​ട​തി പി​ന്നീ​ടു വാ​ദം കേ​ൾ​ക്കും. വി​ഷ​യ​ത്തി​ൽ തീ​രു​മാ​നമെ​ടു​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി ബെ​ഞ്ച് അ​മി​ക്കസ് ക്യൂ​റിയെ നി​യ​മി​ച്ചു.

Category: News