നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു.ഫലം എങ്ങനെ പരിശോധിക്കാം…

June 02, 2022 - By School Pathram Academy

നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു.

ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷാ ഫലം (NEET PG results 2022) പ്രഖ്യാപിച്ചു. റെക്കോഡ് വേഗത്തിൽ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്. nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലം അറിയാനാവും. വ്യക്തിഗത മാർക്ക് ഉൾപ്പെടെയുള്ളവ ഈ മാസം എട്ടു മുതൽ ഡൗൺലോഡ് ചെയ്യാനാവും.

 

നാഷണൽ ബോർഡ് ഓഫ് എജുക്കേഷനാണ് പരീക്ഷ നടത്തിയത്. മെഡിക്കൽ രംഗത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയുള്ള യോഗ്യതാ പരീക്ഷയാണിത്. ഇക്കഴിഞ്ഞ മെയ് 21 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷാ ഫലം അനുസരിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് ബിരുദാന്തര ബിരുദ പഠനത്തിന് ചേരാനാവും.

 

“നീറ്റ്-പിജിക്ക് മികച്ച രീതിയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളെയും ഞാൻ അഭിനന്ദിക്കുന്നു. ഷെഡ്യൂളിനേക്കാൾ വളരെ മുമ്പേ, റെക്കോർഡ് 10 ദിവസത്തിനുള്ളിൽ ഫലങ്ങൾ പ്രഖ്യാപിച്ച പ്രശംസനീയമായ പ്രവർത്തനത്തിന് ഞാൻ NBEMS-നെ അഭിനന്ദിക്കുന്നു”- കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

 

NEET PG 2022 ഫലം: എങ്ങനെ പരിശോധിക്കാം

 

1. വെബ്സൈറ്റിലേക്ക് പോകുക

 

2. ‘NEET PG’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

3. ഫലത്തിൽ ക്ലിക്ക് ചെയ്യുക

 

4. ക്രെഡൻഷിയൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക

 

5. ഫലം ദൃശ്യമാകും, ഡൗൺലോഡ് ചെയ്യുക

 

NEET PG 2022: കട്ട്-ഓഫ്

 

ഈ വർഷം, 800-ൽ കട്ട് ഓഫ് സ്കോർ ജനറൽ വിഭാഗത്തിന് 275 ഉം എസ്‌സി, എസ്ടി, ഒബിസി ഉദ്യോഗാർത്ഥികൾക്ക് 245 ഉം പിഡബ്ല്യുഡിക്ക് ഇത് 260 മാർക്കുമാണ്.

 

NEET PG 2022 കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിൽ 3 മണിക്കൂർ 30 മിനിറ്റ് ദൈർഘ്യമുള്ളതാണ്. പേപ്പറിൽ ആകെ 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (എംസിക്യു) ഉണ്ടായിരുന്നു. ഓരോ ശരിയായ ഉത്തരത്തിനും ഉദ്യോഗാർത്ഥികൾക്ക് നാല് മാർക്ക് വീതം ലഭിക്കും. ഓരോ തെറ്റായ ശ്രമത്തിനും ഒരു മാർക്ക് കുറയ്ക്കും.

Category: News