അവസരങ്ങളുടെ പെരുമഴ; നിരവധി ഒഴിവുകൾ

December 14, 2024 - By School Pathram Academy

ആർട്ടിസ്‌റ്റ്, ഡിറ്റിപി ഓപ്പറേറ്റർ

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന നിയമനം.

യോഗ്യത- ഡിറ്റിപി ഓപ്പറേറ്റർ:

പത്താംക്ലാസ്, കെജിടിഎ/ എംജിടിഎ (ടൈപ്പ് റൈറ്റിങ് മലയാളം ഹയർ, ഇംഗ്ലിഷ് ലോവർ). അപേക്ഷ ഡിസംബർ 28 വരെ. ആർട്ടിസ്‌റ്റ് തസ്തികയിൽ അപേക്ഷ ഡിസംബർ 20 വരെ. വിലാസം: ഡയറക്ടർ,കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃ‌ത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. 0471- 2333790, 85479 71483,www.ksicl.org.

മേട്രൻ, കുക്ക്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിൽ ദിവസവേതന നിയമനം. വനിതകൾക്കാണ് അവസരം.തസ്തിക, യോഗ്യത, പ്രായം, ഇന്റർവ്യൂ തീയതി:

• മേട്രൻ: പത്താം ക്ലാസ്, 40-60; ഡിസംബർ 19 നു 10 ന്.

. കുക്ക്/ കിച്ചൺ ഹെൽപ്പർ: എട്ടാം ക്ലാസ് ജയം; 40-60; ഡിസംബർ 18 നു 10 ന്.

സ്വീപ്പർ കം സാനിട്ടറി വർക്കർ: എട്ടാം ക്ലാസ് ജയം; 40-60; ഡിസംബർ 16 നു 10 ന്.

അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ ഹാജരാവുക.

ട്രെയിനർ, അസിസ്റ്റന്റ്

സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ വിവിധ സ്കൂ‌ളുകളിൽ ആരംഭിക്കുന്ന സ്കിൽ സെന്ററുകളിൽ ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ് നിയമനം. അപേക്ഷ ഡിസംബർ 20 നകം ലഭിക്കണം. വിലാസം: ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം, ഗവ. ഗേൾസ് എച്ച്എസ് ചാല, തിരുവനന്തപുരം-695 036. 0471- 2455591.www.ssakerala.in.

നഴ്സ്

മലപ്പുറം ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്. താൽക്കാലിക നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 23നു 10:30ന് ഹാജരാവുക. 0494- 2459309.

സ്വീപ്പർ

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫിസിന്റെ കീഴിലെ ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിൽ പാർട് ടൈം (പിടിഎസ്) ഒഴിവ്. പ്രദേശവാസികളായ വിമുക്ത‌ഭടന്മാർ ഡിസംബർ 17 നകം ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫിസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. 0477- 2245673. ഇമെയിൽ: [email protected]

അധ്യാപക ഒഴിവ്

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗം ഗെസ്റ്റ് ലക്ചറർ ഒഴിവ്. ദിവസ വേതന നിയമനം. അഭിമുഖം ഡിസംബർ 16 നു 11 ന് കോളജ് ഓഫിസിൽ. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.

ഇടുക്കി മണിയാറൻകുടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നോൺ വൊക്കേഷണൽ കെമിസ്ട്രി ജൂനിയർ ടീച്ചറുടെ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബർ 18 രാവിലെ 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0486-2235650.

ചാലക്കുടിയിലെ കെജിബിവി. ഗേൾസ് ഹോസ്റ്റലിൽ വനിതാ പാർട് ടൈം ടീച്ചറുടെ കരാർ നിയമനം. അഭിമുഖം ഡിസംബർ 18 നു 10.30 ന്. പ്രായം: 25-50. യോഗ്യത: ബിരുദം, ബിഎഡ്. ശമ്പളം 10,000. വിലാസം: കെജിബിവി ഗേൾസ് ഹോസ്റ്റൽ, ജിഎൽപിഎസ്. ഈസ്റ്റ് ചാലക്കുടി കോമ്പൗണ്ട്, ചാലക്കുടി, പിൻ – 680307. 0487- 2323841.

പാലപ്പെട്ടി ► ഗവ. ഹയർസെക്കൻ ഡറി സ്കൂ‌ളിൽ എച്ച്.എസ്.ടി. ഉറുദു താത്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 19-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. 

ഓഫീസ് അറ്റൻഡർ ഒഴിവ്

വളാഞ്ചേരി : പേരശ്ശനൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഓഫീസ് അറ്റൻഡർ തസ്തിക ഒഴി വുണ്ട്. ദിവസവേതനാടിസ്ഥാന ത്തിലാണ് നിയമനം. അഭിമുഖം 16-ന് പ കരയ്ക്ക് സ്‌കൂൾ ഓഫീ സിൽ.

അധ്യാപക ഒഴിവ്

കോഴിക്കോട് പറയഞ്ചേരി ഗവ. ഗേൾസ് ഹയർ സെ ക്കൻഡറി സ്കൂളിൽ എച്ച്. എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) താത്കാ ലിക ഒഴിവ്. അഭിമുഖം 17-ന് രാവിലെ 10.30-ന്.

അധ്യാപക ഒഴിവ്

പട്ടം • ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്രത്തിൽ ജൂ നിയർ അധ്യാപക ഒഴിവുണ്ട്.

അഭിമുഖം 17 • 17 0 10 ഓഫിസിൽ 0ന് സ്കൂൾ നടക്കും

ചിങ്ങവനം • കുറിച്ചി എ വിഹയർ സെക്കൻഡറി സ്കൂളിൽ മാ ത്തമാറ്റിക്സ് ഗെസ്റ്റ് അധ്യാപക ഒഴി വ്. യോഗ്യത: പിജി, ബിഎഡ്, സെറ്റ്. 18നു രാവിലെ 9.30 സ്കൂൾ ഓഫിസിൽ വോക് ഇന്റർവ്യൂ. ഫോൺ: 97471 21716.

വോക് ഇൻ ഇന്റർവ്യൂ

കുറവിലങ്ങാട് ദേവമാതാ കോളജിൽ ഇക്കണോമിക്സ് വി ഭാഗത്തിൽ അതിഥി അധ്യാ പക ഒഴിവിലേക്കു 20ന് 10ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും യി എത്തണം.നെറ്റ്,പിഎ ച്ച്ഡി യോഗ്യതയുള്ള ഉദ്യോ ഗാർഥികളുടെ അഭാവത്തിൽ കുറഞ്ഞതു 55 ശതമാനം മാർ ക്കോടെ ബിരുദാനന്തര ബിരു ദം നേടിയവരെ പരിഗണി കോളജ് പേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ പേര് റജിസ്റ്റർ ചെയ്യണം

അധ്യാപക ഒഴിവ്

ഗവ. വൊക്കേഷനൽ എച്ച് എസ്എസ് തൃപ്പൂണിത്തുറ S2. വൊ ക്കേഷനൽ എച്ച്എസ്എ സിൽ വൊക്കേഷനൽ അധ്യാപക (എംആർഡിഎ) ഒഴിവ്. കൂടിക്കാഴ്ച 17ന് 11ന്.

അധ്യാപക ഒഴിവ്

തൃശൂർ ഗവ.മോഡൽ ഗേൾസ് എച്ച്എസ്എസ് ഹയർസെക്കൻ ഡറി ഇംഗ്ലിഷ് അധ്യാപക ഒഴിവി ലേക്ക് 19ന് 11നു കൂടിക്കാഴ്ച നടത്തും. അസ്സൽ സർട്ടിഫിക്കറ്റു കളുമായി എത്തണം.

അധ്യാപക ഒഴിവ്

ശാന്തിപുരം എം എ ആർ എം ഗവ. ഹയർ സെക്കൻഡറി സ്കൂ ളിൽ ഹയർ സെക്കൻഡറി വിഭാ ഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴി എംഎആർotc വുണ്ട്. കൂടിക്കാഴ്ച 16നു 10ന്.

തൃശൂർ ഗവ.മോഡൽ ഗേൾസ് എച്ച്എസ്എസ്‌ ഹയർസെക്കൻ ഡറി ഇംഗ്ലിഷ് അധ്യാപക ഒഴിവി ലേക്ക് 19ന് 11നു കൂടിക്കാഴ്ച നടത്തും. അസ്സൽ സർട്ടിഫിoto കളുമായി എത്തണം.

അധ്യാപക ഒഴിവ്

മേൽമുറി എംഎംഇടി എച്ച്എ സ്എസിൽ എച്ച്എസ്എസ്ടി സോഷ്യോളജി അധ്യാപക ഒഴിവിലേക്കു 18ന് രാവിലെ 11ന് കൂ ടിക്കാഴ്ച നടത്തും.

കാർത്തികപുരം ഗവ.വൊക്കേഷനൽ ഹയർസെക്ക. സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ കംപ്യൂ ട്ടർ സയൻസ്, ബയോളജി, മാത്തമാറ്റിക്സ് അധ്യാപകരുടെ ഒഴ വുണ്ട്. അഭിമുഖം 16ന് 1.30 ന് ഓഫിസിൽ.

അധ്യാപക ഒഴിവ്

നെടുങ്ങോം ജി.എച്ച്.എസ്. എസിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ്. അഭിമുഖം തിങ്കളാഴ്ച 10.30-ന്

സ്വീപ്പർ കം സാനിട്ടറി വർക്കർ താത്കാലിക ഒഴിവ്

       തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകൾ നിലിവിലുണ്ട്. ഏഴാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 16 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽരേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.

വാക്-ഇൻ ഇന്റർവ്യൂ

      തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ  സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. അനസ്തേഷ്യ വിഭാഗത്തിലുള്ള പിജിയും ടി.സി.എം.സി രജിസ്ട്രേഷനും അഭികാമ്യം. പ്രതിമാസ വേതനം 73,500 രൂപ. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഡിസംബർ 16ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

ഗസ്റ്റ് ട്രേഡ്‌സ്മാന്‍

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ (കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 18ന് രാവിലെ 10ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446068906. 

  സെയില്‍സ് അസിസ്റ്റന്റ് നിയമനം

     പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സ് എന്ന സ്ഥാപനത്തിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ സെയില്‍സ് അസിസ്റ്റന്റിനെ നിയമിക്കുതിന്റെ പാനല്‍ തയ്യാറാക്കുതിനായി 10 ാം ക്‌ളാസ്സ് പാസ്സായ ഉദ്ദേ്യാഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പെട്രോള്‍/ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗനണ. വെളളക്കേടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഡിസംബര്‍ 21 നകം ജില്ലാ മാനേജര്‍, മത്സ്യഫെഡ് , കെ.ജി. പടി, തിരൂര്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം. 

Category: Job VacancyNews

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More