നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (NMMS) – അപേക്ഷ ഫെബ്രുവരി 07 വരെ

February 05, 2022 - By School Pathram Academy

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് (NMMS) അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയില്‍ പങ്കെടുക്കുന്നതിലേക്കായി അപേക്ഷിക്കാം

 

അവസാന തിയതി : 07 02 2022 , 5pm

✅ അര്‍ഹരാകുന്ന കുട്ടികള്‍ക്ക് 9, 10, 11, 12 എന്നീ ക്ലാസ്സുകളില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.

 

✅ പ്രതിവര്‍ഷ സ്കോളര്‍ഷിപ്പ്. : 12,000/- രൂപ

യോഗ്യത സംബന്ധി ച്ച നിര്‍ദ്ദേശങ്ങള്‍

 

1️⃣ സംസ്ഥാനത്തെ ഗവ./എയ്ഡഡ് സ്കൂളുകളില്‍ 2021-22 അദ്ധ്യയന വര്‍ഷം 8-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് NMMS പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാം.

 

2️⃣ അപേക്ഷിക്കുന്നവര്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ 7-ാം ക്ലാസ്സിലെ 2-ാം പാദവാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം

 

(എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്ക് മതിയാകും).

 

3️⃣ രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.

🔺 സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍, മറ്റ് അംഗീകൃത സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയം, ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കാൻ പോകുമ്പോൾ കരുതേണ്ട രേഖകൾ

 

1 വരുമാന സർട്ടിഫിക്കറ്റ് ( വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കുറവായിരിക്കണം )

 

2 SC /ST വിദ്യാർത്ഥികൾ അവരുടെ ജാതി സർട്ടിഫിക്കറ്റ്

 

3 ഭിന്നശേഷി വിദ്യാർത്ഥികൾ (കാഴ്ച ,കേൾവി……മറ്റ്‌ പ്രയസങ്ങൾ ഉള്ള കുട്ടികൾ ) അവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്

 

4 ആറു മാസത്തിനുള്ളിൽ എടുത്ത പാസ്‌പോർട് സൈസ് ഫോട്ടോ

 

5 ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് ( 55 ശതമാനം വേണം ). SC /ST വിദ്യാർത്ഥികൾക്ക് 50% മാർക്ക്

 

6 കുട്ടിയുടെ സ്‌കൂൾ അഡ്മിഷൻ നമ്പർ.( ക്ലാസ് ടീച്ചറോട്‌ചോദിച്ചു വാങ്ങുക)

 

7 മൊബൈൽ ഫോൺ കയ്യിൽ കരുതണം

അപേക്ഷ അയച്ചു കഴിഞ്ഞാൽ സ്‌കൂളിൽ നൽകേണ്ട രേഖകൾ

 

1 . അപേക്ഷയുടെ പ്രിന്റ് ഔട്ട്

 

2 . വരുമാന സർട്ടിഫിക്കറ്റിന്റെ കോപ്പി

 

3 . ജാതിസർട്ടിഫിക്കറ്റിന്റെ കോപ്പി

 

4 . മാർക്ക് ലിസ്റ്റിന്റെ കോപ്പി .

അപേക്ഷ അയക്കാൻ പോകുമ്പോൾ കുട്ടിയുടെ പേര്, ജനനതിയ്യതി, പിതാവിന്റെ പേര്, തൊഴിൽ, മാതാവിന്റെ പേര്, തൊഴിൽ, വാർഷിക വരുമാനം, മാർക്ക് ശതമാനം , ചോദ്യപ്പേപ്പർ മീഡിയം (മലയാളം / ഇംഗ്ളീഷ് ,പഠിക്കുന്ന സ്‌കൂളിന്റെ പേര്, എന്നിവ ഒരു വെള്ളകടലാസിൽ എഴുതിക്കൊണ്ടുപോകുന്നത് അപേക്ഷയിൽ തെറ്റ് വരാതിരിക്കാൻ നല്ലതാണ്

🌐 Website: http://nmmse.kerala.gov.in/

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More