തിരക്കഥാകൃത്തും അഭിനേതാവുമായ ശ്രീനിവാസന്റെ പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരിക്കുകയാണ്
തിരക്കഥാകൃത്തും അഭിനേതാവുമായ ശ്രീനിവാസന്റെ പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.
ദിവസങ്ങള്‍ നീണ്ട ആശുപത്രിവാസത്തിന് ശേഷം വീട്ടിലെത്തിയ അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. മാര്‍ച്ച് 30 നായിരുന്നു നെഞ്ചുവേദനയെത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആഞ്ജിയോഗ്രാം നിന്നും ട്രിപ്പിൾ വെസ്സൽ ഡിസീസ് അതായത് ധമനിയിലെ രക്തം ഒഴുക്കിൽ വന്ന തടസം കാരണം ബൈപ്പാസ് സര്‍ജറി ചെയ്തത്. സര്‍ജറിക്ക് ശേഷം വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തിന് ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റിയപ്പോള്‍ അണുബാധയുണ്ടായിരുന്നു. അതോടെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ അവസാനത്തോടെയായാണ് അദ്ദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലേക്കെത്തിയത്.!!