താൽക്കാലിക അധ്യാപക നിയമനം: നിലവിലെ രീതി തുടരും

May 28, 2022 - By School Pathram Academy

താൽക്കാലിക അധ്യാപക നിയമനം: നിലവിലെ രീതി തുടരും ; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ നിലനിൽക്കും.

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ താൽക്കാലിക അധ്യാപകരെ സ്‌കൂൾ അധികൃതരും പിടിഎയും അഭിമുഖം നടത്തി നിയമിക്കുന്ന രീതി തുടരും. എന്നാൽ, താൽക്കാലിക അധ്യാപകരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ മുഖേനയാകണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ നിലനിൽക്കും. എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ ഇതിനുള്ള നടപടി സ്വീകരിക്കുന്നതുവരെ നിലവിലെ രീതിയിൽനിയമനം നടത്താമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . തൃപ്പൂണിത്തുറയിൽ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശിപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിർബന്ധിതമായി രക്ഷിതാക്കളിൽനിന്ന് പണപ്പിരിവ് പാടില്ല. സ്‌കൂളുകളുടെ വികസനത്തിന്‌ ഫണ്ട് നൽകാൻ താൽപ്പര്യം ഉള്ളവർക്ക് നൽകാം. സ്കൂൾ മാറ്റത്തിന് വിടുതൽ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ഉപാധികൾ വയ്‌ക്കരുത്‌. ആവശ്യമുള്ളവർക്ക് വിടുതൽ നൽകണം. പരാതി ഉയരാത്ത വിധം അവ കൈകാര്യംചെയ്യണം. എയിഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

സ്കൂൾ പ്രവേശനോത്സവഗാനം മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കടയാണ് രചിച്ചത്. വിജയ് കരുണിന്റേതാണ്‌ സംഗീതം. സിതാര കൃഷ്ണകുമാറാണ് ആലാപനം.

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More