ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

April 02, 2022 - By School Pathram Academy

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിൽ എറണാകുളം കലൂരിലും (0484-2347132), കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116), മലപ്പുറം വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തൽമണ്ണ (04933-225086) എന്നിവിടങ്ങളിലും കോട്ടയം പുതുപ്പള്ളി (0481-2351485)യിലും, ഇടുക്കി പീരുമേട് (04869-233982), മുട്ടം, തൊടുപുഴ (04862-255755) എന്നിവിടങ്ങളിലും പത്തനംതിട്ട മല്ലപ്പള്ളി (0469-2680574)യിലും പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തിൽ എട്ടാം സ്റ്റാന്റേർഡ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 2022 ജൂൺ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം.

ഹൈസ്‌കൂൾ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് തയാറാക്കുന്ന തരത്തിലാണ് ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂൾ കരിക്കുലം. ഭാവിയിൽ ഉദ്യോഗ കയറ്റത്തിനും തൊഴിലിനും സാധ്യത കൂട്ടുന്നതിനായി ഇലക്ട്രോണിക്‌സ് ട്രേഡ് സർട്ടിഫിക്കറ്റ് ഇതോടൊപ്പം നൽകുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്ന് വ്യത്യസ്തമായി ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാൽ വൈദ്യശാസ്ത്ര മേഖലയിലെ ഉപരിപഠനം ലക്ഷ്യമിടുന്നവർക്കും എൻജിനിയറിങ് മേഖല തെരഞ്ഞെടുക്കുന്നവർക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഐ.എച്ച്.ആർ.ഡിയുടെ ടെക്‌നിക്കൽ സ്‌കൂളുകൾ. ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എസ്.എസ്.എൽ.സിക്ക് തുല്യമാണ്. സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്. പത്താം ക്ലാസ് പാസായവർക്ക് (ഇഷ്ട മേഖലയിൽ തന്നെ) പ്ലസ് ടു പഠനത്തിന് അതേ സ്‌കൂളിൽ തന്നെ സൗകര്യം ഉണ്ട് എന്നത് ഐ.എച്ച്.ആർ.ഡിയുടെ സ്‌കൂളുകളെ മറ്റ് സ്‌കൂളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഈ സ്‌കൂളുകളിലെ അധ്യയന മാധ്യമം ഇംഗ്ലീഷ് ആണ്.

ഏഴാം സ്റ്റാന്റേർഡോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ihrd.kerala.gov.in/ths എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. രജിസ്‌ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/ എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാവുന്നതാണ്. 2022-23 വർഷത്തെ പ്രോസ്‌പെക്ടസ്സ് ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ 18നു വൈകിട്ട് 4 വരെ സമർപ്പിക്കാം.

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More