ടീ ച്ചേഴ്സ് കോളം – വഹീദ ജാസ്മിൻ ഹെഡ് മിസ്ട്രസ് എ എൽ പി സ്കൂൾ വാളക്കുളം മലപ്പുറം ജില്ല . 1991 ൽ സർവ്വീസിൽ പ്രവേശിച്ചു. 28 വർഷം LPST ആയും 4 വർഷമായി പ്രധാനധ്യാപിക ആയും ജോലി ചെയ്യുന്നു
വഹീദ ജാസ്മിൻ
ഹെഡ് മിസ്ട്രസ്
എ എൽ പി സ്കൂൾ വാളക്കുളം.
മലപ്പുറം ജില്ല
9744699718
1991 ൽ സർവ്വീസിൽ പ്രവേശിച്ചു. 28 വർഷം LPST ആയും 4 വർഷമായി പ്രധാനധ്യാപിക ആയും ജോലി ചെയ്യുന്നു. കലാ പരിശീലക, വിദ്യാരംഗം കോഡിനേറ്റർ, SRG കൺവീനർ , ആനുകാലികങ്ങളിലുള്ള രചനകൾ, പേരന്റിംഗ് ക്ലാസുകൾ, കൗമാരപ്രായക്കാർക്കുള്ള പരിശീലനങ്ങൾ തുടങ്ങിയവ നടത്തിവരുന്നു.
പ്രധാനധ്യാപികയായി 4 വർഷം പിന്നിട്ടപ്പോൾ സ്കൂളിന്റെ മുഖഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു. 309 കുട്ടികളുള്ള എൽ പി സ്കൂൾ എൽ എസ് എസ്, കലാ ,ശാസ്ത്ര മികവുകൾ നേടിയിട്ടുണ്ട്.
ബുൾബുൾ ടീം, JRC ടീം, നഴ്സറിയിലെ ബണ്ണീസ് ടീം എന്നീ വിഭാഗങ്ങൾ പ്രവർത്തന മികവോടെ ഈ എൽ പി സ്കൂളിലുണ്ട്. . സ്കൂളിലെ SC വിഭാഗം കുട്ടികളുടെഉന്നമനത്തിനു വേണ്ടി പ്രത്യേക പ്രവർത്തനങ്ങൾ നടത്തി വരുന്നു.