ടീച്ചറമ്മേ എന്ന് കുട്ടികൾ വിളിച്ച …,Best Humanitarian award നേടിയ,മോളേ നിന്നോടുൾപ്പെടെ മാപ്പ്… ഹൃദയ സ്പർശിയായ സുജാത ടീച്ചറുടെ കുറിപ്പ് …

April 22, 2022 - By School Pathram Academy

GGHSS ഓർമകൾ

*********************

എറണാകുളം ജില്ലയിലെ പേരുകേട്ട പെൺ പള്ളിക്കൂടത്തിലേക്ക്(GGHSS PERUMBAVOOR) 2004 ൽ എത്തിപ്പെടുമ്പോൾ കൈമുതലായി GUPS Alapra യിലെ ഏഴു വർഷത്തെ പ്രൈമറി അധ്യാപന പരിചയം.

കൂട്ടിനായി സഹോദരീ തുല്യരായ സുജ ടീച്ചറും സാജിത ടീച്ചറും റജീന ടീച്ചറും ലിസി ടീച്ചറും കൂടാതെ പരിചയമുള്ള ക്ലാർക്ക് മാത്യൂസ് സാർ ഉം കോളേജ് മേറ്റ് അനുശ്രീയും . 1500 ൽ അധികം കുട്ടികൾ , ഓരോ ക്ലാസിലും തിങ്ങി നിറഞ്ഞ് കുട്ടികൾ . ഇഷ്ടവിഷയം കണക്കും മലയാളവും പഠിപ്പിക്കാൻ അവസരം ലഭിച്ചത് സന്തോഷമായി. 6,7 ക്ലാസ്സുകളിൽ കണക്ക് ഒത്തിരി ഇഷ്ടത്തോടെ പഠിപ്പിക്കാൻ സഹായിച്ച ആതിര മാളവിക അസ്മ അഫ്നിത സജ്ന പിന്നെയും ഒത്തിരി എന്റെ പ്രിയ കുട്ടികൾ .

വീട്ടിലെത്തിയാൽ കണക്ക് മാത്രമേ പഠിക്കുന്നുള്ളൂ എന്ന് പരാതി പറഞ്ഞ രക്ഷിതാക്കൾ . HM നേക്കാളേറെ സ്ക്കൂൾ നിയന്ത്രിച്ചു നടത്തിയിരുന്ന deputy HM വത്സല ടീച്ചർ പിന്നെയും പ്രഗത്ഭരായ ഒത്തിരിപ്പേർ വഴി കാട്ടികളായി. ഹൈസ്ക്കൂൾ ടീച്ചറായി പ്രൊമോഷൻ കിട്ടി ചെറുവട്ടൂരിൽ 2 മാസം .

തിരിച്ച് വീണ്ടും ഗേൾസിലേക്ക് മനസു നിറഞ്ഞ്ഗണിതാധ്യാപികയായി..കൂട്ടത്തിൽ രുക്മാ ബായ് ടീച്ചറുടെ കൂടെ JRC പ്രവർത്തനം . ടീച്ചർ വിശ്വസിച്ച് ഏൽപിക്കുന്നു എന്ന് പറഞ്ഞു ഏൽപിച്ച പ്രസ്ഥാനം ആത്മാവിന്റെ ഭാഗമാക്കി. ചാരിറ്റി പ്രവർത്തനങ്ങളിൽ താല്പര്യമുള്ളതിനാലാകാം വൈധ്യമേറിയ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിഞ്ഞു. രണ്ടു തവണ ജില്ലയിലെ Best JRC യൂണിറ്റിനുള്ള Award നേടാനായി .സ്കൂളിലെ പ്രവർത്തനങ്ങൾ മെച്ചമാക്കുവാൻ സഹപ്രവർത്തകരുടെയും PTA യുടെയും സഹകരണം എടുത്തു പറയേണ്ടതാണ്.

പ്രപഞ്ച ശക്തിയുടെ അനുഗ്രഹം ജില്ലയുടെ നേതൃസ്ഥാനത്തെത്തുവാൻ കഴിഞ്ഞു. പിതൃതുല്യനായ ജോസ് സാർ, സഹോദര തുല്യരായ അഡ്വ:രാജേഷ് സർ അനിൽ രാജ് സർ എൽദോസ് സർ ജോബി സർ അനിത ടീച്ചർ എന്നും എന്റെ ഉയർച്ചയിൽ താങ്ങായി നിന്നവർ .

ജില്ല നേതൃത്വത്തിൽ വനിത തന്നെ വരണം എന്നു വാദിച്ച രാജേഷ് സർ താങ്കളെ നമിക്കുന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കുo First Aid ൽ പരിശീലനം പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിക്ക് താങ്ങാകാൻ കോതമംഗലം വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ ചേക്കൂട്ടി പാവ നിർമാണം താലൂക്ക്തല JRC Seminar കൾ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇവ നടത്താനായതിന്റെ പരിചയം ജില്ല കോർഡിനേറ്റർ സ്ഥാനത്തിന് മുതൽ കൂട്ടായി.

ജില്ലയിലെ 200 അധികം സ്കൂളുകളിലെ 3500 ഓളം കുട്ടികൾക്ക് ഒരുമിച്ച് ജില്ല സെമിനാർ നടത്തിയതിന് ജില്ലാ നേതൃത്വത്തിന്റെ അഭിനന്ദനങ്ങൾ നേടാനായത് സന്തോഷം നൽകുന്നു. IRC ജില്ല ഘടകത്തിൽ നിന്നും കിട്ടിയ Best Humanitarian award ആദരവോടെ ഓർക്കുന്നു. ഒപ്പം സഹായികളായ താലൂക്ക് ഭാരവാഹികളായ സന്തോഷ് ഗോപാലകൃഷ്ണനെയും ഒപ്പമുള്ളവരെയും.

പെൺകുട്ടികളായ രണ്ടു മക്കളെയും സ്വന്തം സ്കൂളിൽ ചേർത്തതിൽ അഭിമാനം . സംസ്ഥാന കലാമേളകളിലും ശാസ്ത്ര മേളകളിലും ക്വിസിലും പഠനത്തിലുംഅവർക്ക് തിളങ്ങാനായത് സ്കൂളിലെ ഓരോ അധ്യാപകരുടെയും പിന്തുണ തന്നെയാണ്. നന്ദി.

സ്കൂളിലെ കുട്ടികളെ കലാമേളകളിലും ശാസ്ത്ര മേളകളിലും പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചതിനോടൊപ്പം എനിക്കും സംസ്ഥാന തലം വരെ ഗണിത ശാസ്ത്ര മേളയിൽ പങ്കടുക്കാൻ കഴിഞ്ഞത് എന്റെ മാതാപിതാക്കളുടെയും ഗൂരുക്കന്മാരുടെയും അനുഗ്രഹം. *ടീചറമ്മേ* എന്നു കുട്ടികൾ വിളിച്ചു തുടങ്ങിയപ്പോൾ കിട്ടിയ ചരിതാർത്ഥ്യം അതൊന്നു വേറെ തന്നെ.

ആത്മാഭിമാനം ഒത്തിരി ഉയർന്നു. പ്രൈമറി Hm ആയി സ്ഥാനമാറ്റം ലഭിച്ചപ്പോൾ ചാരിതാർത്ഥ്യത്തോടെ ആ മഹാ കലാലയത്തിന്റ പടികൾ ഇറങ്ങിയപ്പോഴും ടീച്ചർ ഞങ്ങളെ വിട്ടു പോകുകയാണോ എന്ന എന്റെ പത്താം ക്ലാസ്സിലെ കുട്ടികളുടെ ചോദ്യം ഇന്നും ഹൃദയം കുത്തി നോവിക്കുന്നു. കൂട്ടത്തിൽ എന്നും എനിക്ക് താങ്ങായി നിന്നിട്ടുള്ള രക്ഷിതാക്കളുടെ സങ്കടവും . എന്നെ ഒത്തിരി സ്നേഹിച്ച അമ്മയുടെ സ്ഥാനത്തു കണ്ട ആതിര ഗയ ജിയ തുടങ്ങി പേരെടുത്തുപറയേണ്ട എന്റെ എല്ലാ മക്കളേയും വിട്ടിട്ടു പോന്നതിൽ ഒത്തിരി വിഷമം. ഞാനില്ലാത്ത സ്കൂളിലേക്ക് വരാൻ മടി കാണിച്ച സന ഫാത്തിമ : മോളേ നിന്നോടുൾപ്പെടെ മാപ്പ്.

ഒത്തിരി ചെടികളുമായി രക്ഷിതാക്കളൊടൊപ്പം എന്നെ കാണാൻ വീട്ടിലെത്തിയ സന ആ ചെടികളെല്ലാം ഇന്ന് എന്റെ വീട് വളരെ ഭംഗിയാക്കിയിരിക്കുന്നു. ഓരോ ചെടികളിലും സനയുടെ മുഖവും.

എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട 10 Dയും 10 E യും . കുട്ടികൾ മാത്രമല്ല അവരുടെ രക്ഷിതാക്കളുമായി ഇപ്പോഴും നിലനിൽക്കുന്ന ആത്മബന്ധം ഒത്തിരി സന്തോഷം നൽകുന്നു.

കുട്ടികളുടെ കല്യാണത്തിനെത്തുമ്പോൾ അവരുടെ അമ്മയാണ് എന്നു പറഞ്ഞ് എന്നെ മണവാളന് പരിചയപ്പെടുത്തുമ്പോൾ എത്രയോ സന്തോഷം . അവരുടെ കുഞ്ഞുങ്ങളെ വാരിയെടുത്ത് ഉമ്മ വയ്ക്കുമ്പോൾ ഞാൻ ഒരു അമ്മൂമ്മയും ആയി മാറുന്നു. വർഷങ്ങൾക്കു ശേഷവും എന്നെ കാണണമെന്നാ ഹിക്കുന്ന എന്റെ അഞ്ജലി ൾപ്പെടെ യുള്ളവർ . കാസർഗോഡ് ബനീഷ്യയുടെ വീട്ടിൽ ചെന്നതറിഞ്ഞ് തങ്ങളുടെ വീട്ടിൽ വരാത്തതിന് പരിഭവം പറഞ്ഞ എന്റെ അസ്ന ഉൾപ്പെടെയുള്ളവർ. നല്ല ജോലി നേടിയിട്ട് എന്നെ bullot ൽ ഹിമാചൽ പ്രദേശ് ൽ കൊണ്ടുപോകും എന്ന് ഓഫർ തന്നിരിക്കുന്ന അസ്ന അങ്ങനെ ഒത്തിരി മറക്കാനാകാത്ത മുഖങ്ങൾ . പേര് എടുത്ത് പറയാത്ത മക്കൾ പിണങ്ങരുതേ

എന്റെ പ്രിയപ്പെട്ട ഓരോ സഹപ്രവർത്തകരും ഓഫീസ് സ്റ്റാഫും എന്നും മനസിൽ നിറഞ്ഞു നിൽക്കുന്നു. സഹോദരിയായി സുഹൃത്തായി എന്റെ മക്കൾക്ക് അമ്മയായി പിന്തുണയായി എന്നും എന്റെ ഒപ്പം നിൽക്കുന്ന എന്റെ ആത്മാവിന്റെ ഭാഗമായി ഞാൻ കാണുന്ന അംബിക ടീച്ചർ : : …. എനിക്ക് ഇവിടുനിന്നു തന്നെ കിട്ടിയ ഭാഗ്യം.

17 വർഷത്തെ Girls ലെ അനുഭവങ്ങൾ എന്നും എന്റെ ജീവിതത്തിന്റെ മുതൽക്കൂട്ട്: നന്ദി നന്ദി നന്ദി.

Category: Teachers Column

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More