ടാലന്റ് ഡെവലപ്പ്‌മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകൾ

March 25, 2023 - By School Pathram Academy

തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ഉപകേന്ദ്രത്തിലും കൊല്ലം, കോന്നി, ചെങ്ങന്നൂർ, മൂവാറ്റുപുഴ, ആളൂർ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ ഉപകേന്ദ്രങ്ങളിലും ഹൈസ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്പ്‌മെന്റ് കോഴ്‌സിലേക്കും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ ഏപ്രിൽ 12ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org എന്ന വെബ്‌സൈറ്റിൽ മാർച്ച് 27 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. വിശദവിവരങ്ങൾക്ക്: https://kscsa.org, 0471-2313065, 2311654, 8281098863.

Category: News