സർക്കാർ/ എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ

December 13, 2024 - By School Pathram Academy

ആലപ്പുഴ

ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ് പ്രഫസർ: (ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ) എംടെക്, പിഎ ച്ച്ഡി: അസിസ്‌റ്റൻ്റ് പ്രഫസർ: (കംപ്യൂ ട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) എംടെക്. ഉടൻ അപേക്ഷിക്കുക. ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയ റിങ്, പറ്റൂർ പിഒ, നൂറനാട്, ആലപ്പുഴ 690 529; [email protected]

അധ്യാപക ഒഴിവ്

എറണാകുളം

. തൃപ്പൂണിത്തുറ ഗവ. വൊക്കേഷനൽ എച്ച്എസ്എസിൽ വൊക്കേഷനൽ അധ്യാപക (എംആർഡിഎ) ഒഴിവ്. അഭിമുഖം ഡിസംബർ 17ന് 11ന്

മണിയാറൻകുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നോൺ വൊക്കേഷനൽ കെമിസ്ട്രി ജൂനിയർ ടീച്ചർ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബർ 18 നു 11 ന് സ്‌കൂളിൽ. അസ്സൽ സർട്ടിഫിക്കറ്റുക ളുമായി ഹാജരാവുക. 0486-2235650.

ആലപ്പുഴ

• പുന്നപ്ര ഡോ. അംബേദ്‌കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കൻഡറി ഇംഗ്ലിഷ്, മലയാളം താൽക്കാലിക അധ്യാപക നിയമനം. വനിതകൾക്കാണ് അവസരം. പ്രായപരിധി: 40. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ എംഎ, ബിഎഡ്, സെറ്റ്. അവസാന തീയതി ഡിസംബർ 17. വിലാസം: സീനിയർ സൂപ്രണ്ട്, ഡോ. അംബേദ്‌കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര, വാടക്കൽ പിഒ, ആലപ്പുഴ, പിൻ – 688 003. 79025 44637

അധ്യാപക ഒഴിവ്

പറയഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്. എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) താത്കാലിക ഒഴിവ്. അഭിമുഖം 17-ന് രാവിലെ 10.30-ന്

ഓഫീസ് അറ്റൻഡർ ഒഴിവ്

വളാഞ്ചേരി ► പേരശ്ശനൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഓഫീസ് അറ്റൻഡർ തസ്തിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 16-ന് പത്തരയ്ക്ക് സ്‌കൂൾ ഓഫീസിൽ

അധ്യാപക നിയമനം

പാലപ്പെട്ടി ► ഗവ. ഹയർസെക്കൻഡറി സ്കൂ‌ളിൽ എച്ച്.എസ്.ടി. ഉറുദു താത്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 19-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ

അധ്യാപക ഒഴിവ്

ഷൊർണൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ ഫിറ്റിങ് ട്രേഡ്സ്മാൻ, ഇലക്ട്രോണിക്സ് എൻജിനിയറിങ് തസ്തികയിലും താത്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16-ന് രാവിലെ 11-ന് കോളേജിൽ

അധ്യാപക ഒഴിവ്

തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക  ഒഴിവുണ്ട്. 19ന് രാവിലെ 11 സ്കൂൾ ഓഫീസിൽ വച്ച് ഇൻറർവ്യൂ.

അധ്യാപക ഒഴിവ്

കൊടുങ്ങല്ലൂർ :ശാന്തിപുരം .എ.ആർ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ

അധ്യാപക ഒഴിവ്

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 17-ന് അഭിമുഖം നട ക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളും ബയോഡേറ്റയും സഹിതം രാവിലെ 10-ന് സ്കൂൾ ഓഫീസിൽ എത്തണം

അധ്യാപക ഒഴിവ്

കുറവിലങ്ങാട് ദേവമാതാ കോളേജിൽ 2024-2025 അധ്യ യനവർഷത്തിൽ, ഇക്കണോ മിക്സ്-ഇക്കണോമെട്രിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്ക് 20-ന് അഭിമുഖം നടത്തും. വെള്ളിയാഴ്ച രാവിലെ 10-ന് കോളേജിൽ എത്തണം

ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിൽ ഫിസിക്സ്, ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം 17-നു രാവിലെ 10.30 ന് ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ രജി സ്റ്റർ ചെയ്തവരായിരിക്കണം.: 0478 2822387, 918866 3387

അധ്യാപക ഒഴിവ്

വെൺമണി ► വെൺമണി ഗവ.ജെ.ബി.എസിൽ അധ്യാപികയുടെ താത്കാലിക ഒഴിവിൽ നിയമ നത്തിനായി 16-നു രാവിലെ 11- ന് അഭിമുഖം നടത്തും.

അധ്യാപക ഒഴിവ്

തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സിന് ജൂനിയർ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 17-ന് രാവിലെ 10 മണിക്ക് സ്കൂൾ ഒഫീസിൽ ഹാജരാകണം

നളന്ദ പബ്ലിക് സ്‌കൂൾ

ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ: M.Eed. 2 വർഷ പരിചയം, പോസ്‌റ്റ് ഗ്രാജേറ്റ് ടീച്ചർ: ബയോളജി, ഫിസിക്സ് ഇംഗ്ലിഷ് വിഷയങ്ങളിൽ, ട്രെയിൻഡ് ഗ്രാജേറ്റ് ടീച്ചർ: സയൻസ്, ഇംഗ്ലിഷ്, മാത്സ്, സോഷ്യൽ. സിവി മെയിൽ അയയ്ക്കുക. നളന്ദ പബ്ലിക് സ്‌കൂൾ, തമ്മനം, കൊച്ചി 682 032: 0484- 4019765: [email protected]

ചിന്മയ വിദ്യാലയം

ടീച്ചർ-ഇംഗ്ലിഷ് (പിജിടി, ടിജിടി, പിആർ ടി), ഹിന്ദി (പിആർടി), സംസ്കൃതം (പിആർടി), ഫിസിക്സ‌് (പിജിടി, ടിജി ടി), ബയോളജി-സുവോളജി(പിആർടി/ ടിജിടി), സോഷ്യൽസയൻസ് (ടിജിടി), കൊമേഴ്‌സ്/അക്കൗണ്ടൻസ് (പിജിടി): പിജി വിത് ബിഎഡ്; കംപ്യൂട്ടർ സയൻ സ് (പിജിടി): ബിടെക്, ഐടി/എഐ/ എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ (പിആർടി)-വോളിബോൾ/ബാസ്ക് റ്റ്ബോൾ: പിജി, ബിരുദം, ബിഎഡ്, എംപിഎഡ്, ഡാൻസ് (പിആർടി): എംഎ ഡാൻസ്, കിൻ്റർഗാർട്ടൻ ടീച്ചർ ബിരുദം, എൻടിടിസി/മോണ്ടിസോറി ട്രെയിനിങ്, സ്പെഷ്യൽ എജ്യുക്കേഷൻ: ബിരുദം, ഡിപ്ലോമ/ബിരുദം ഇൻ സ്പെഷ്യൽ എജ്യുക്കേഷൻ. ചിന്മയ വിദ്യാലയ, വടുതല തൃപ്പൂണിത്തുറ; 80755 86514; chinmayainterview@ gmail.com

എലഗന്റ് പബ്ലിക് സ്‌കൂൾ

ടീച്ചർ: സീനിയർ സെക്കന്ററി (ബിസി നസ്റ്റഡീസ്, അക്കൗണ്ടിങ്, എന്റർ പ്രണർഷിപ്, കെമിസ്ട്രി, ഇംഗ്ലിഷ്, കം പ്യൂട്ടർ സയൻസ്, ഇൻഫോമാറ്റിക് പ്രാ ക്ടീസ്; സെക്കന്ററി/മിഡിൽ സ്കൂൾ: ബയോളജി, സയൻസ്, മാത്‌സ്, ഇംഗ്ലിഷ്, മാത്സ്,ആർട്‌സ്. റെസ്യൂം മെയിൽ ചെയ്യുക. എലഗന്റ് പബ്ലിക് സ്‌കൂൾ, മാർക്കറ്റ് റോഡ്, പാലക്കാട്:99959 20120; [email protected]

സെക്യൂരിറ്റി

കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ 2സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫിസിൽ റജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡിന്റെ പകർപ്പ് സഹിതം ഡിസംബർ 16നകം അപേക്ഷിക്കുക. 0497-2700069.

യോഗ ഇൻസ്ട്രക്ടർ

കണ്ണൂർ കണ്ണപുരം പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം ഡിസംബർ 16 നു 11ന്. 50 വയസ്സിന് താഴെയുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഹാജരാവുക. 0497- 2860234

ടെക്നിക്കൽ അസിസ്റ്റന്റ്

ആലപ്പുഴ റവന്യൂ ഡിവിഷനൽ ഓഫിസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്‌റ്റന്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ബിരുദം, വേഡ് പ്രോസസിങ്ങിൽ ഗവ. അംഗീകൃത കംപ്യൂട്ടർ കോഴ്സ് ജയം, മലയാളം, ഇംഗ്ലിഷ് ടൈപ്പ്റൈറ്റിങ് അറിവ്. പ്രായം: 18- 35. ശമ്പളം: 21,000. അഭിമുഖം ഡിസംബർ 17 നു 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 0477-2253870

അപ്രന്റീസ്

കേരള സംസ്ഥഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണ്ണൂർ ജില്ലാ ഓഫിസിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് സയന്റിഫിക് അപ്രന്റീസ് നിയമനം. ഒരു വർഷ പരിശീലനം. അഭിമുഖം ഡിസംബർ 18 നു 10.30 ന്. യോഗ്യത: കെമിസ്ട്രി/ മൈക്രോബയോളജി/ എൻവയോൺമെന്റൽ സയൻസ് എംഎസ്‌സി. പ്രായപരിധി: 28. സ്റ്റൈപ്പൻഡ്: 10,000. അസ്സൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാവുക. മുമ്പ് അപ്രന്റീസായി പരിശീലനം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ട.0494-2505542

www.kspcb.kerala.gov.in

ക്ലിനിക്കൽ സൈക്കോളജിസ‌്

കണ്ണൂർ ജില്ലാ ആശുപത്രിയുടെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ റജിസ്ട്രഷൻ. അഭിമുഖം ഡിസംബർ 16 നു 10ന്. 0497- 2734343

ക്ലിനിക്കൽ സൈക്കോളജിസ‌്

കണ്ണൂർ ജില്ലാ ആശുപത്രിയുടെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ റജിസ്ട്രഷൻ. അഭിമുഖം ഡിസംബർ 16 നു 10ന്. 0497- 2734343.

Category: Job VacancyNews