ജൂലൈ 21 ചാന്ദ്രദിനം; LP,UP,HS,HSS വിഭാഗം കുട്ടികൾക്കുള്ള ക്വിസ്
ചാന്ദ്രദിനം ആയി ആചരിക്കുന്നത് എന്നാണ്?
ജൂലൈ 21
ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹം ഏതാണ്?
ചന്ദ്രൻ
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?
ആര്യഭട്ട
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?
ലൂണ- 2
ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം എന്താണ്?
കറുപ്പ്
സ്വയം പ്രകാശിക്കുന്ന ഗോളങ്ങളെ വിളിക്കുന്ന പേര് എന്താണ്?
നക്ഷത്രങ്ങൾ
ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ആര്?
രാകേഷ് ശർമ
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
വിക്രം സാരാഭായി
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?
1969 ജൂലൈ 21
ചന്ദ്രനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
സെലനോളജി
ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്തായ ഗ്രഹം?
പ്ലൂട്ടോ
ആദ്യ ബഹിരാകാശ സഞ്ചാരി?
യൂറി ഗഗാറിൻ
‘ബഹിരാകാശത്തിലെ കൊളംബസ് ‘ എന്നറിയപ്പെടുന്നത്?
യൂറി ഗഗാറിൻ
ഭ്രമണപഥത്തിൽ ചന്ദ്രൻ ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസം എന്താണ്?
സൂപ്പർ മൂൺ
ഇന്ത്യയുടെ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് ഏതു വർഷം?
2008 ഒക്ടോബർ 22
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
തുമ്പ (തിരുവനന്തപുരം)
ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?
സ്പുട്നിക് – 1 (റഷ്യ)
ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?
കൽപ്പന ചൗള
ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം
1.03 സെക്കൻഡ്
പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?
ശുക്രൻ
ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച രാജ്യം ഏത്?
അമേരിക്ക
സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
ബുധൻ
“അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്” പ്രശസ്തമായ ഈ വരികൾ എഴുതിയതാര്?
ഒഎൻവി കുറുപ്പ്
ലോകത്ത് ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി?
യൂറിഗഗാറിൻ (റഷ്യ)
സൂര്യന്റെ ദൃശ്യമായ ഭാഗത്തിന് പറയുന്ന പേര് എന്താണ്?
ഫോട്ടോസ്ഫിയർ
ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച വാഹനം ഏത്?
അപ്പോളോ 11
സൗരയൂഥം സ്ഥിതിചെയ്യുന്നത് ഏത് ഗ്യാലക്സിയിൽ ആണ്?
ആകാശഗംഗ
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെയാണ്?
ബുദ്ധൻ, ശുക്രൻ
മിസൈൽ മാൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?
എപിജെ അബ്ദുൽ കലാം
ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യം ഏത്?
ചന്ദ്രയാൽ (ഇന്ത്യ)
ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിലിറങ്ങിയ സ്ഥലത്തിന് നൽകിയ പേര്?
പ്രശാന്തിയുടെ സമുദ്രം
ചന്ദ്രന്റെ പേരിലുള്ള ദിവസം ഏതാണ്? തിങ്കൾ
ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്?
5 -സ്ഥാനം
ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്?
സൂര്യൻ
“ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടം” ഈ പ്രശസ്തമായ വാക്കുകൾ ആരുടേത്?
നീൽ ആംസ്ട്രോങ്ങ്
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ആദ്യത്തെ മനുഷ്യൻ ആര്?
നീൽ സ്ട്രോങ്ങ്
നീൽ ആംസ്ട്രോങ്ങിനോടൊപ്പം ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമത്തെ വ്യക്തി ആര്?
എഡിൻ ആൾഡ്രിൻ
ചന്ദ്രനിലെ ഗർത്തങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഗലീലിയോ ഗലീലി
അമാവാസിക്ക് പറയുന്ന മറ്റൊരു പേര് എന്താണ്?
കറുത്തവാവ്
നിലവിലെ (2022) ഐഎസ്ആർഒ ചെയർമാൻ?
ഡോ. എസ് സോമനാഥ്
ആകാശത്ത് ധ്രുവ നക്ഷത്രം കാണപ്പെടുന്നത് ദിക്ക് ഏത്?
വടക്ക്
ആദ്യമായി ബഹിരാകാശത്ത് പോയ നായക്കുട്ടിയുടെ പേര് എന്താണ്?
ലെയ്ക്ക
നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
ഭൂമി
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
ചൊവ്വ
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം?
384401 കി. മീ
ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ഭാസ്കരക്ക് എത്ര മുഖങ്ങൾ ഉണ്ട്?
26
‘ആകാശത്തിന്റെ നിയമജ്ഞൻ’ എന്നറിയപ്പെടുന്നത്?
കെപ്ലർ
ഗ്രഹ ചലന നിയമങ്ങൾ ആവിഷ്കരിച്ചത്?
കെപ്ലർ
ചന്ദ്രയാൻ വിക്ഷേപിച്ച ശ്രീഹരി കോട്ട ഏത് ജില്ലയിലാണ്?
നെല്ലൂർ (ആന്ധ്ര പ്രദേശ്)
ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ലെബനിട്സ്
ബ്രിട്ടന്റെ പ്രഥമ ചാന്ദ്രദൗത്യം?
മൂൺ ലൈറ്റ്
അപ്പോളോ-11 നിയന്ത്രിച്ച ബഹിരാകാശസഞ്ചാരി?
മൈക്കിൾ കോളിൻസ്