ചില്ലറ അമ്മൂമ്മ ചില്ലറക്കാരിയല്ല
ഇത് ചില്ലറ അമ്മൂമ്മ. മാനന്തവാടി താലൂക്കിലെ അഞ്ചുകുന്നിലെ കാപ്പംകുന്നു കോളനിയിൽ താമസിക്കുന്നു. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനായി ആധാർ കാർഡിലെ തെറ്റ് തിരുത്താൻ വന്നതാണ്. ആധാർ കാർഡിലെ തെറ്റ് തിരുത്തി പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിച്ചു 75 കാരിയായ ചില്ലറ അമ്മൂമ്മ.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പനമരം ഗ്രാമ പഞ്ചായത്തിലെ സെന്റ് ജൂഡ് പാരിഷ് ഹാളിൽ വച്ചു നടത്തിയ ഗോത്ര വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിലോക്കറില്‍ സൂക്ഷിക്കുവാന്‍ നടപ്പിലാക്കുന്ന എ ബി സി ഡി പദ്ധതി (അക്ഷയ ബിഗ് ക്യാമ്പെയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന് പ്രോഗ്രാം) യിലൂടെയാണ് ചില്ലറ അമ്മൂമ്മയ്ക്ക് തന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനായത്.
ചില്ലറ അമ്മൂമ്മ ചില്ലറക്കാരിയല്ല. കോളനിയിലെ എല്ലാ കുട്ടികളെയും സ്കൂളുകളിൽ എത്തിക്കുന്നതിനു പ്രത്യേക ശ്രദ്ധ നൽകുകയും കോളനിയിലെ എന്ത് പ്രശ്നങ്ങൾ ഉണ്ടായാൽ അമ്മൂമ്മ അതൊക്കെ പരിഹരിച്ചു കൊണ്ടുമാണ് മുൻപോട്ടു പോയി കൊണ്ടിരിക്കുന്നത്. കോളനിയിലെ എല്ലാ കാര്യങ്ങളിലും അമ്മൂമ്മയുടെ ഇടപെടലുണ്ട്.
പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അമ്മൂമ്മ പങ്കു വച്ചു.
#abcd
#CollectorWayanad
#wayanadWE