ചലച്ചിത്ര പുരസ്‌കാരം: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്, സംവിധായകൻ മഹേഷ് നാരായണൻ

July 21, 2023 - By School Pathram Academy

ചലച്ചിത്ര പുരസ്‌കാരം: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്, സംവിധായകൻ മഹേഷ് നാരായണൻ

 

തിരുവനന്തപുരം

 53 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം), നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ‍) ആണ് മികച്ച സംവിധായകൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത നൻ പകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം.

കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്) അലൻസിയർ ലോപ്പസ് (അപ്പൻ) എന്നിവർക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സ്വഭാവനടനായി പി വി കുഞ്ഞികൃഷ്‌ണനേയും (ന്നാ താൻ കേസ് കൊട് ) സ്വഭാവനടിയായി ദേവീ വർമ്മ ( സൗദി വെള്ളയ്‌ക്ക) യേയും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്‌കാരം വിശ്വജിത്ത് എസ് (ഇടവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നീ രണ്ട്പേർക്ക് ലഭിച്ചു. സ്‌ത്രീ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മികച്ച സിനിമയായി ശ്രുതി ശരണ്യയുടെ ബി 32 – 44 തെരഞ്ഞെടുത്തു.

ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.വാർത്താസമ്മേളനത്തിൽ ചലചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് പങ്കെടുത്തു.

പുരസ്‌കാരങ്ങൾ:

ജനപ്രിയും കലാമൂല്യവുംഉള്ള സിനിമ – ന്നാ താൻ കേസ് കൊട്

 

മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട്

നവഗത സംവിധായകൻ –ഷാഹി കബീർ( ഇലവീഴാ പുഞ്ചിറ).

മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90സ് കിഡ്‌സ് (സംവിധാനം

വസ്‌ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്‌ണൻ – സൗദി വെള്ളയ്‌ക്ക

മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവിയർ – ഭീഷ്‌മപർവ്വം 

 

നൃത്തസംവിധാനം- ഷോബി പോൾരാജ് (തല്ലുമാല)

ശബ്‌ദമിശ്രണം – വിപിൻ നായർ – (ന്നാ താൻ കേസ്‌ കൊട്‌)

ശബ്‌ദ രൂപ കൽപ്പന – അജയൻ അടാട്ട്‌ – ഇലവീഴാപൂഞ്ചിറ

 

സിങ്ക് സൗണ്ട് -വൈശാഖ് പി വി-(അറിയിപ്പ്)

ഡബ്ബിംഗ് (ആൺ)- ഷോബി തിലകൻ ( പത്തൊമ്പതാം നൂറ്റാണ്ട്)

ഡബ്ബിംഗ് (പെൺ)–പൗളി വിൽസൻ ( സൗദി വെളളയ്‌ക്ക)

ബാലതാരം (പെൺ) – തന്മയ (വഴക്ക്)

ബാലതാരം (ആൺ )-മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)

കലാസംവിധാനം- ജ്യോതിഷ് ശങ്കർ – ന്നാ താൻ കേസ് കൊട്

ചിത്രസംയോജകന്‍- നിഷാദ് യൂസഫ് – തല്ലുമാല

ഗായിക-മൃദല വാര്യർ – പത്തൊമ്പതാം നൂറ്റാണ്ട്

ഗായകന്‍- കപിൽ കപിലൻ – പല്ലൊട്ടി 90സ് കിഡ്സ്

സംഗീതസംവിധായകന്‍ (പശ്ചാത്തലം) – ഡോൺ വിൻസൻറ് (ന്നാ താൻ കേസുകൊട്)

സംഗീതസംവിധായകന്‍- എം ജയചന്ദ്രൻ – മയിൽപീലി ഇളകുന്നു കണ്ണാ.. (പത്തൊമ്പതാം നൂറ്റാണ്ട്), (ആയിഷ)

ഗാനരചയിതാവ്- റഫീഖ് അഹമ്മദ് – വിഡ്ഡികളുടെ മാഷ്

തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – രാജേഷ്കുമാർ ആർ – ഒരു തെക്കൻ തല്ലുകേസ്

തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ – ന്നാ താൻ കേസ് കൊട്

ക്യാമറ- മനീഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ)

കഥ – കമൽ കെ എം – പട

വിഷ്വൽ എഫക്ട്സ് – അനീഷ്, സുമേഷ് ഗോപാൽ (വഴക്ക്)

മികച്ച ചലച്ചിത്രഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങൾ- സി എസ് വെങ്കിടേശ്വരൻ

മികച്ച ചലച്ചിത്രലേഖനം- പുനസ്ഥാ

പനം എന്ന നവേന്ദ്രജാലം- സാബു പ്രവദാസ്

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More