ക്ലാസുകളിലെന്നപോലെ സ്കൂളുകളിലും വിദ്യാർഥികളുടെ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ.എം.എം.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിലെ വിപ്ലവകരമായ ശുപാർശകൾ വായിക്കാം…

September 26, 2022 - By School Pathram Academy

ക്ലാസുകളിലെന്നപോലെ സ്കൂളുകളിലും വിദ്യാർഥികളുടെ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ.എം.എം.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിലെ വിപ്ലവകരമായ ശുപാർശകളിലൊന്ന്.

എൽപിഎസിൽ 250 കുട്ടികളും യുപിഎസിൽ 300 കുട്ടികളും ഹൈസ്കൂളിൽ 500 കുട്ടികളും ഹയർ സെക്കൻഡറിയിൽ 450 കുട്ടികളും പരമാവധി ആകാമെന്നാണു നിർദേശം.

 

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വേണ്ട രീതിയിൽ ഉറപ്പാക്കാനുമാണ് ഈ നിർദേശമെന്നു കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഓരോ പ്രദേശത്തെയും പൊതു വിദ്യാലയങ്ങളുടെ എണ്ണവും സാഹചര്യവും അനുസരിച്ച് ഈ നിർദേശം പ്രായോഗികതലത്തിൽ എങ്ങനെ ഫലപ്രദമാകും എന്ന ചോദ്യവും ഉയരുന്നു.

 

വിവിധ ക്ലാസുകളിലെ ഒരു ഡിവിഷനിൽ ഉൾപ്പെടുത്തേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ചു റിപ്പോർട്ടിൽ ശുപാർശയുണ്ട്. അതിങ്ങനെ.

1,2: 25 കുട്ടികൾ (പരമാവധി 36),

3,4: 30 കുട്ടികൾ (36ൽ കൂടരുത്),

5,6,7: 35( 40ൽ കൂടരുത്, അധികം ഡിവിഷന് 20 കുട്ടികളെങ്കിലും ഉണ്ടാകണം),

 

8,9,10,11,12: 35 (45ൽ കൂടരുത്)

 

റിപ്പോർട്ടിലെ മറ്റു ശുപാർശകൾ

• കുട്ടികളുടെ എണ്ണം അനുസരിച്ചു ഡിവിഷൻ കൂട്ടിച്ചേർക്കാനും കുറയ്ക്കാനും എഇഒ, ഡിഇഒമാർക്കുള്ള അധികാരം എടുത്തു കളയണം.

നിലവിലുള്ള തസ്തിക നിർണയരീതി പുനഃപരിശോധിക്കണം. 3 വർഷത്തിലൊരിക്കൽ കുട്ടികളുടെ എണ്ണം വിലയിരുത്തി അധ്യാപക തസ്തിക പരിശോധിക്കണം. ജില്ലാ വിദ്യാഭ്യാസ മേധാവി അധ്യക്ഷനായ മൂന്നംഗ ഉദ്യോഗസ്ഥ സമിതിയെ ഇതിനു ചുമതലപ്പെടുത്താം.

 

അധ്യാപക നിയമനങ്ങൾക്കുള്ള പ്രത്യേക റിക്രൂട്മെന്റ് ബോർഡ് സ്വതന്ത്രമായോ പിഎസ്സിക്കു കീഴിലോ രൂപീകരിക്കാം.

 

• എയ്ഡഡ് സ്കൂളുകളിലടക്കം അക്കാദമിക് കഴിവിനൊപ്പം, ഭരണനിർവഹണം, മാനേജ്മെന്റ് , സ്കൂളുകളിലടക്കം  മാനേജ്മെന്റ് രംഗങ്ങളിലെ വൈദഗ്ധ്യം എന്നിവ പരിഗണിച്ചാകണം പ്രധാനാധ്യാപകരെ നിയമിക്കേണ്ടത്.

ഇതിനായി സുതാര്യവും ശാസ്ത്രീയവുമായി മാനദണ്ഡവും രീതിയും വികസിപ്പിക്കണം. അതനുസരിച്ച് സ്ഥാനക്കയറ്റം നിർണയിക്കാൻ പിഎസ് സ്സി, അധ്യാപക റിക്രൂട്മെന്റ് ബോർഡ് എന്നിവയെയോ ഉദ്യോഗസ്ഥ സമിതിയെയോ ചുമതലപ്പെടുത്താം.

 

പ്രധാനാധ്യാപകരുടെ നിയമനവും അധ്യാപകരുടെ പൊതു സ്ഥലംമാറ്റവും ഏപ്രിൽ, മേയ് മാസങ്ങളിലായി പൂർത്തിയാക്കണം.

പ്രധാനാധ്യാപകരുടെ നിയമനവും അധ്യാപകരുടെ പൊതു സ്ഥലംമാറ്റവും ഏപ്രിൽ, മേയ് മാസങ്ങളിലായി പൂർത്തിയാക്കണം.

 

മറ്റു മാസങ്ങളിൽ അധ്യാപക സ്ഥലംമാറ്റം നടത്തരുത്. അധ്യയനവർഷത്തിനിടയിൽ ഉണ്ടാകുന്ന ഒഴിവുകൾ ഓപ്പൺ വേക്കൻസിയായി പരിഗണിച്ച് അടുത്ത ഏപ്രിൽ വരെ നിലനിർത്തണം. അതിനിടെ നിയമിതരാകുന്ന അധ്യാപകരെ, പൊതു സ്ഥലംമാറ്റത്തിലൂടെ സീനിയോറിറ്റിയുള്ള അധ്യാപകൻ എത്തുമ്പോൾ ഒഴിവുള്ള വിദ്യാലയത്തിലേക്കു മാറ്റണം.

എയ്ഡഡ് സ്കൂളുകളിൽ നിലവിലെ നിയമനരീതി തുടരുന്നിടത്തോളം, കുട്ടികളുടെ എണ്ണം കുറഞ്ഞതു മൂലം ഇല്ലാതാകുന്ന തസ്തികകളിലെ അധ്യാപകരെ മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിയമിക്കണം. അതിനായി വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യണം.

അധ്യാപക സമ്മേളനങ്ങൾ സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ നടത്തരുത്.

 

സ്കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽ മതി. എന്നാൽ, സ്കൂൾ വിദ്യാഭ്യാസം കഴിയുമ്പോൾ ഇംഗ്ലിഷിൽ നന്നായി ആശയ വിനിമയം നടത്താൻ കഴിയുന്ന തരത്തിൽ ഇംഗ്ലിഷ് വിദ്യാഭ്യാസവും ശക്തമാക്കണം. ഹിന്ദി പഠനവും മെച്ചപ്പെടുത്തണം.

എൽപി സ്കൂളുകളിലെ പഠന സമയം 8 മുതൽ ഒരു മണി വരെയാകണമെന്നാണു പൊതുവായ നിർദേശമെങ്കിലും പ്രാദേശികമായ ഘടകങ്ങൾ പരിഗണിച്ചും ആകെ പ്രവൃത്തിസമയം പാലിച്ചും സ്കൂളുകൾക്ക് ഇതിൽ പുനഃക്രമീകരണം നടത്താം.

5 മുതൽ 12 വരെ ക്ലാസുകളിൽ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം 8 മുതൽ 1 വരെയാക്കണമെന്നാണു ശുപാർശ. എന്നാൽ, ഉച്ചയ്ക്കു ശേഷവും സ്കൂൾ പ്രവർത്തിക്കാം. തൊഴിൽ വിദ്യാഭ്യാസം, അന്വേഷണ പ്രവർത്തനങ്ങൾ, ലൈബ്രറി, ലാബ്, കലാ-കായിക പരിശീലനം എന്നിവയ്ക്കായി വിനിയോഗിക്കാം.

പ്രീപ്രൈമറി സ്കൂളുകളുടെയും അങ്കണവാടികളുടെയും പ്രവർത്തന സമയം പ്രാദേശിക സാഹചര്യം പരിഗണിച്ചു തീരുമാനിക്കാം. ദിവസവും നാലര മണിക്കൂർ പ്രവർത്തിക്കണം.

തൊഴിൽ ചെയ്യുന്ന രക്ഷിതാക്കൾ ജോലി കഴിഞ്ഞു വരുന്നതുവരെ സുരക്ഷിതമായി കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനം കൂടി ഇവിടങ്ങളിൽ വികസിപ്പിക്കണം. കുട്ടികൾക്കായി പ്രത്യേക പോഷകാഹാര പദ്ധതിയും നടപ്പാക്കണം.

പ്രൈമറി തലത്തിൽ നിശ്ചിത സമയം ക്ലാസിനകത്തു നിന്നു ചെയ്യാവുന്ന വ്യായാമങ്ങൾ നിർബന്ധമാക്കണം. പഠനത്തിന്റെ ഭാഗമാക്കണം. കലാ വാസനകൾ പരിപോഷിപ്പിക്കാനുള്ള പ്രൈമറി തലത്തിൽ നിശ്ചിത സമയം ക്ലാസിനകത്തു നിന്നു ചെയ്യാവുന്ന വ്യായാമങ്ങൾ നിർബന്ധമാക്കണം.

ഇതു പഠനത്തിന്റെ ഭാഗമാക്കണം. കലാ-സർഗ വാസനകൾ പരിപോഷിപ്പിക്കാനുള്ള സമയവും പഠനസമയത്തിനുള്ളിൽ ഉൾപ്പെടുത്തണം. നാലാം ക്ലാസുവരെ എല്ലാ അധ്യാപകർക്കും ആരോഗ്യ കായിക വിദ്യാഭ്യാസം നൽകാൻ കഴിയുന്ന തരത്തിലുള്ള പരിശീലനം നൽകണം.

5-ാം ക്ലാസ് മുതൽ കായിക പരിശീലനത്തിനു കെഇആർ പ്രകാരമുള്ള അധ്യാപകരെ നിയമിക്കണം.

ഹയർ സെക്കൻഡറി തലത്തിൽ ഭാഷകൾക്കു പുറമേ 4 വിഷയം പഠിപ്പിക്കുന്ന നിലവിലെ രീതി മാറ്റി കോർ വിഷയങ്ങളാക്കി ചുരുക്കുന്നതും

 

ഹയർ സെക്കൻഡറി തലത്തിൽ ഭാഷകൾക്കു പുറമേ 4 വിഷയം പഠിപ്പിക്കുന്ന നിലവിലെ രീതി മാറ്റി 3 കോർ വിഷയങ്ങളാക്കി ചുരുക്കുന്നതു പരിഗണിക്കണം. ഇതു പഠനഭാരം കുറയ്ക്കും.

ഉച്ചഭക്ഷണ പദ്ധതി 12-ാം ക്ലാസ് വരെ വിപുലീകരിക്കുന്നതിനൊപ്പം ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കണം. പച്ചക്കറി, പലവ്യഞ്ജനം, ഇന്ധനം എന്നിവയ്ക്കായുള്ള ചെലവു കാലോചിതമായി പരിഷ്കരിച്ചു തുക മുൻകൂറായി സ്കൂളുകളിൽ ലഭ്യമാക്കണം.

അംഗീകാരം നൽകാൻ 5- 6

അധ്യാപക സംഘടനകൾക്ക് വർഷത്തിലൊരിക്കൽ ഹിതപരിശോധന നടത്തണം. 18% ലഭിക്കുന്ന സംഘടനകൾക്കേ അംഗീകാരം നൽകാൻ പാടുള്ളൂ.

കുട്ടികൾ കുറവാണെന്ന കാരണത്താൽ എയ്ഡഡ് വിദ്യാലയങ്ങൾ അടക്കം വിദ്യാഭ്യാസ ഇതര കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതു തടയണം. ഇത്തരം സ്കൂളിലെ സൗകര്യങ്ങൾ തൊഴിൽ കായിക-കലാ പരിശീലനങ്ങൾക്കും വിദ്യാഭ്യാസപരമായ മറ്റു പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയാറാക്കണം. മതിയായ കുട്ടികൾ വീണ്ടും ഇവിടെ ചേരാൻ എത്തിയാൽ സാധാരണ സ്കൂളായി തന്നെ പ്രവർത്തനം മാറ്റാം.

 

അധ്യാപകരെയും വിലയിരുത്തണം. അതിനായി അവരെക്കൂടി വിശ്വാസത്തിലെടുത്ത് രീതി ശാസ്ത്രം (ASSISTANT )തയാറാക്കാം. സ്വയം വിലയിരുത്തലും അധ്യാപകരെയും വിലയിരുത്തണം. അതിനായി അവരെക്കൂടി വിശ്വാസത്തിലെടുത്ത് രീതി ശാസ്ത്രം തയാറാക്കാം. സ്വയം വിലയിരുത്തലും പരസ്പരം വിലയിരുത്തലും വേണം.

 

• ഉത്തരക്കടലാസ് മൂല്യനിർണയം അധ്യാപകരുടെ തൊഴിലിന്റെ ഭാഗമാക്കുന്ന വിധത്തിൽ നിലവിലെ രീതി മാറ്റണം.

കായിക- കലാ- മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനൊപ്പം സ്വയം സുരക്ഷാപരിശീലനവും സ്കൂൾ തലത്തിൽ നൽകണം.

കുട്ടികളിൽ ശരിയായ ലൈംഗിക അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള പാഠഭാഗങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.

പ്രൈമറി അധ്യാപകരാകാൻ ബിരുദ സ്കീമും സെക്കൻഡറി അധ്യാപകരാകാൻ ബിരുദാനന്തര ബിരുദ സ്കീമും നടപ്പാക്കാം.

Category: News