കോവിഡ് വാക്സീനെടുക്കാതെ 5000 അധ്യാപകര്‍; പ്രോത്സാഹിപ്പിക്കില്ല: മന്ത്രി
വാക്സീന്‍ എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
അയ്യായിരത്തോളം അധ്യാപകര്‍ വാക്സീന്‍ എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചില അധ്യാപകര്‍ വാക്സീനെടുക്കാതെ സ്കൂളില്‍ വരുന്നുണ്ട്. അധ്യാപകരുടെ ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
47 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആരോഗ്യത്തിന്റെ പ്രശ്നമാണ്, കേരളത്തിന്റെ ആരോഗ്യത്തിന്റെ പ്രശ്നമാണ്. വകഭേദങ്ങൾ പല രൂപത്തിൽ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വളരെ കർശന മുന്നൊരുക്കങ്ങൾ എടുത്തെങ്കിൽ മാത്രമേ പ്രതിരോധിക്കാനാകൂ. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സർക്കാർ എന്തുവേണമെങ്കിലും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറന്നിട്ട് ഒരു മാസം പൂർത്തിയായി. സ്കൂളുകളുടെ പ്രവർത്തന സമയം വൈകിട്ടു വരെ ആക്കാനുള്ള നടപടി സ്വീകരിക്കാനിരിക്കെയാണ് ഇത്തരത്തിൽ വാക്സീൻ എടുക്കാതെ അധ്യാപകർ സ്കൂളുകളിലേക്ക് വരുന്നത്.