‘കൊറോണക്കാലത്തെ നിറക്കൂട്ടുകൾ ‘ – സ്കൂൾ പത്രം അക്കാദമി ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന തല ചിത്രരചന മത്സരം – നിറച്ചാർത്ത് 22. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA യും , കോട്ടയം നഗരസഭ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യനും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും

January 06, 2022 - By School Pathram Academy

ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല.

സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും പരിസ്ഥിതിബോധത്തിന്‍റെയും സദ്ഗുണങ്ങളാല്‍ ശോഭിക്കുന്ന സുമനസ്സുകളായ ഉത്തമ പൗരന്മാരായി വളര്‍ന്നുവരുന്നതിനുള്ള സിദ്ധൗഷധമായി കലകളെ തിരിച്ചറിയേണ്ടതുണ്ട്.

കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് സുപ്രധാനമാണ്. ചിത്രം, നൃത്തം, സംഗീതം, അഭിനയം തുടങ്ങിയ കലകള്‍ ചിട്ടയായി അഭ്യസിക്കുന്നതും അത് വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇതിലൂടെ കുട്ടികള്‍ക്ക് മുതിര്‍ന്നവരോടും മറ്റു കൂട്ടികളോടും സ്വതന്ത്രമായും ധീരമായും ഇടപെടുന്നതിനുള്ള അവസരങ്ങളും ലഭിക്കുന്നു.കലാ പഠനത്തിലൂടെ കുട്ടികള്‍ പല ശേഷികളും ആര്‍ജിക്കുന്നു. തല്‍ഫലമായി കുട്ടികളുടെ മനോഘടന കൂടുതല്‍ മെച്ചപ്പെടുന്നു. അവരുടെ പഠനം കൂടുതല്‍ രസകരമാക്കുന്നതിന് കലാ പരിശീലനത്തിലൂടെ സാധിക്കുന്നു. കുട്ടികളില്‍ വിമര്‍ശനാത്മക ചിന്തയും പ്രതികരണ ശേഷിയും സാമൂഹ്യബോധവും വളര്‍ത്തുന്നതിന് കലാപഠനം സഹായിക്കുന്നു.വിവിധങ്ങളായ കലകളോട് പൊതുവെ അതിയായ താല്പര്യമുള്ളവരാണ് കുട്ടികള്‍.

ഇത്തരമൊരു പശ്ചാതലം പരിഗണിച്ചാണ് സ്കൂൾ പത്രം അക്കാദമി സംസ്ഥാന തല ചിത്രരചന മത്സരം നിറച്ചാർത്ത് 22 സംഘടിപ്പിച്ചിട്ടുള്ളത്. ജനുവരി 8 ശനിയാഴ്ച രാവിലെ 10 മണിക്ക് Mall of Joy കോട്ടയത്ത് വച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 നും 15 നും ഇടയ്ക്ക് പ്രായമുള്ള 50 കുട്ടികൾ നിറച്ചാർത്തിൽ 2022 ൽ പങ്ക് ചേരും. കൊറോണക്കാലത്തെ നിറക്കൂട്ടുകൾ എന്ന വിഷയത്തിൽ 50 ചിത്രരചനകൾ രൂപപ്പെടും.

Recent

ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്: അപേക്ഷിക്കാം

December 22, 2024

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024
Load More