കേരള ഗണിത ശാസ്ത്ര പരിഷത്തിൻ്റെ മത്സ്ടാലൻറ് ടെസ്റ്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി വിരിപ്പാടം വിദ്യാലയത്തിലെ ആയിഷ ജസ

May 18, 2022 - By School Pathram Academy

കേരള ഗണിത ശാസ്ത്ര പരിഷത്തിൻ്റെ മത്സ്ടാലൻറ് ടെസ്റ്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി വിരിപ്പാടം വിദ്യാലയത്തിലെ ആയിഷ ജസ

വിരിപ്പാടം:- ഇരുപത്തൊന്നാമത് കേരള ഗണിത ശാസ്ത്ര പരിഷത്തിൻ്റെ സംസ്ഥാന തലമാത്സ് ടാലൻ്റ് ടെസ്റ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് ലഭിക്കുന്നവർക്കാണ് സ്വർണ്ണ മെഡൽ. പത്ത് റാങ്കിനുള്ളിൽ വരുന്ന മറ്റ് വിദ്യാർത്ഥികൾക്കും കാഷ വാർഡും സർട്ടിഫിക്കറ്റും ലഭിക്കും

കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നായി ധാരളം കുട്ടികളാണ് മൽസരത്തിൽ പങ്കെടുത്തത്.തുടർച്ചയായി കഴിഞകാലങ്ങളിലെല്ലാം10 റാങ്കിനുള്ളിൽ വന്ന് കാഷ വാർഡിനർഹരായിട്ടുണ്ട്വിരിപ്പാടം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ .ഇത്തവണ നാലാം ക്ലാസിലെ ആയിഷ ജസഒന്നാം റാങ്കോടെ ( 100 % മാർക്ക് നേടി) യാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.കൂടാതെ 1500 രൂപ കാഷ വാർഡും സർട്ടിഫിക്കറ്റും ലഭിക്കും.ഒന്നാം ക്ലാസിലെ അൻഷിദ് ഒൻപതാം റാങ്കും രണ്ടാം ക്ലാസിലെ മുഹമ്മദ് ഷമ്മീൽ എട്ടാംറാങ്കും നേടി കാഷ വാർഡിനും സർട്ടിഫിക്കറ്റിനും അർഹമായി

Category: School News