“കുട്ടികൾക്ക് ഒപ്പം ആയിരിക്കുക അവരുടെ സുഖത്തിലും ദുഃഖത്തിലും അവരോടൊപ്പം ചേർന്ന് നിൽക്കുക -“,സ്റ്റുഡൻറ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കൂടിയായ , സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഉൾപ്പടെ നിരവധി അവാർഡ് നേടിയ Ramamagalam ഹൈസ്കൂളിലെ അധ്യാപകൻ Anoob John മായി സ്കൂൾ പത്രം നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം

April 17, 2022 - By School Pathram Academy

Anoob John, H S Ramamangalam

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :

കുട്ടികൾക്ക് ഒപ്പം ആയിരിക്കുക അവരുടെ സുഖത്തിലും ദുഃഖത്തിലും കൂടെ ചേർന്ന് നിൽക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്നത്.ഒട്ടനവധി നല്ല മുഹൂർത്തങ്ങൾ അതിലൂടെ ലഭിക്കുകയുണ്ടായി.SPC കേഡറ്റ് പദ്ധതിയുടെ ഭാഗമായി അമ്മക്കൊരുമ്മ എന്ന പരിപാടി സംഘടിപ്പിക്കാൻ ഇടയായി.8,9 ക്ലാസ്സുകളിലെ കുട്ടികളും അവരുടെ അമ്മമാരും കൂടി ചേർന്ന പരിപാടിയിൽ കുട്ടികൾ അമ്മമാർക്ക് കുട്ടികൾ ഉമ്മ കൊടുക്കുന്ന സമയം അമ്മമാരുടെ കണ്ണുകൾ നിറയുന്നതും അത് കണ്ട് നിന്നവരുടെ കണ്ണുകൾ ആനന്ദശ്രുക്കൾ കൊണ്ട് നിറയുന്നതും ആ ചടങ്ങ് വികാര നിർഭരമായി മാറുന്നതിന് ഇടയായി.കുഞ്ഞിനെ ചേർത്ത് നിർത്തി അമ്മമാർ ഉമ്മകൾ കൊണ്ട് മൂടി.മാതാവിൻ്റെ ഒരു ചുംബനം അതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു സമ്മാനം എന്ന തിരിച്ചറിവും ആ പരിപാടിയിലൂടെ ലഭിച്ചു.ചേർത്ത് നിർത്താനും പ്രതിസന്ധിയിലും സന്തോഷങ്ങളിലും നെറുകയിൽ ഒരു മുത്തം നൽകാൻ എൻ്റെ ഭവനത്തിൽ എൻ്റെ അമ്മ ഉണ്ട് എന്ന ആത്മവിശ്വാസം ലോകം കീഴടക്കാൻ ഉള്ള ശക്തി തൻ്റെ കുഞ്ഞുങ്ങൾക്ക് ലഭിക്കും. പരിപാടികൾക്ക് ശേഷം നിറഞ്ഞ സന്തോഷത്തോടെ പരിപാടി സംഘടിപ്പിച്ച എനിക് അഭിനന്ദനങ്ങൾ ആയി അമ്മമാർ വന്നത് എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി.

2 . അച്ഛൻ എന്നും മദ്യപിച്ച് വീട്ടിൽ വന്നു ബഹളം വെക്കുന്നത് പതിവായ ഒരു വീട് അവിടെ അമ്മയെ നിരന്തരം ആയി ഉപദ്രവിക്കും അമ്മ കമ്പനിയിൽ പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഡിഗ്രി പഠിക്കുന്ന പെൺകുട്ടിയും 9 ൽ പഠിക്കുന്ന ആണ് കുട്ടിയെയും പോറ്റുന്ന അമ്മ.പൊട്ടിപൊളിഞ്ഞ വീട് ഒരു കുടുസ് മുറിയിൽ എല്ലാവരും ഒരുമിച്ച് കിടക്കുന്നു.അതാണ് വീട്ടിലെ സാഹചര്യം. ഒരു ദിവസം 8 മണിക്ക് കമ്പനിയിൽ നിന്ന് വന്ന അമ്മയെ വീട്ടിൽ കയറിയാൽ വെട്ടി കൊല്ലും എന്നു പറഞ്ഞു മദ്യപിച്ച് ബഹളം ഉണ്ടക്കുവാണ് എന്ന് പറഞ്ഞു മാതാവ് വിളിച്ചു.സർ ഒന്ന് വരണം എന്നത് ആയിരുന്നു അവരുടെ ആവശ്യം.ഉള്ളിൽ ഭയത്തോടെ എങ്കിലും പോലിസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞപ്പോൾ സ്നേഹ നിധിയായ എസ് ഐ പറഞ്ഞു .സർ ധൈര്യമായി ചെല്ല് ഞങൾ പുറകെ ഉണ്ട് എന്ന് ധൈര്യം തന്നു.സഹ പ്രവർത്തകൻ ആയ ഷൈജി സാറിനെ കൂട്ടി ചെല്ലുമ്പോൾ വാക്കത്തി തലയിണയുടെ അടിയിൽ വെച്ച് ഭാര്യയെ കൊല്ലാൻ കാത്തു നിൽക്കുന്ന മനുഷ്യൻ അപ്പുറത്ത് വഴതോട്ടത്തിൽ ഒളിച്ചു നിൽക്കുന്ന അമ്മ നിസംഗതയോടെ നോക്കി നിൽക്കുന്ന കുട്ടികൾ ഇതായിരുന്നു സാഹചര്യം.അടുത്ത ദിവസം പകൽ മഹാമനസ്കനായ എസ് ഐ ശിവകുമാർ സാർ കുടുംബത്തോടെ സ്റ്റേഷനിൽ വരുത്തി നിരന്തരമായ പരിശ്രമത്തിൽ കൂടി കൗൺസലിങ് നടത്തി അദ്ദേഹത്തിൻ്റെ മദ്യപാനം നിർത്തി.മദ്യപാനം നിർത്തി ഒരു വർഷം പൂർത്തിയാക്കിയ ഈ മനുഷ്യന് മെഡൽ നൽകുന്ന ചടങ്ങിൽ ഇദ്ദേഹത്തിന് എല്ലാവരുടെയും മുൻപിൽ വെച്ച് മെഡൽ നൽകുവാൻ എനിക് അവസരം ലഭിച്ചു. ആ കുടുംബത്തിൻ്റെ സന്തോഷം കണ്ട അന്ന് അത് എൻ്റെ സ്കൂൾ ജീവിതത്തിലെ മറ്റൊരു മനോഹര നിമിഷം .

3. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ സഹചാരി അവാർഡ് ലഭിച്ച സന്ദർഭം

4.കേരള പോലീസ് UNICEF ആയി സഹകരിച്ച് നടത്തിയ D SAFE (ഡിജിറ്റൽ സേഫ്) പ്രോഗ്രാമിൻ്റെ മാസ്റ്റർ ട്രെയിനർ ആണ്.3000 തിലധികം രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുക്കുവാൻ സാധിച്ചിട്ടുണ്ട്.

അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ :

1 സ്കൂൾ പത്രം ദേശീയ അക്കാദമിയുടെ സ്കൂൾ രത്ന ദേശീയ അധ്യാപക അവാർഡ് ബഹുമാനപ്പെട്ട മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ്റെ കയ്യിൽ നിന്ന് ലഭിച്ചു.

2 പുത്തൻ കുരിശു PIZ ട്രെയിനിംഗ് കോളേജ് മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മികച്ച outgoing student ആയിട്ട് “കലാലയ നക്ഷത്ര” പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

3 നാമക്കുഴി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ മാധുര്യം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച അദ്ധ്യാപകന് നൽകുന്ന ഗുരുശ്രേഷ്ട പുരസ്‌കാരം നൽകി ആദരിച്ചു. പ്രശസ്തി ഫലകവും 15000 രൂപയും നൽകി ആദരിച്ചു.

4. രാമമംഗലം സ്‌കൂളിൽ നടത്തിയ രക്ഷകർത്ത സൗഹൃദ സ്കൂൾ എന്ന ആശയത്തിന് ടീച്ചർ ഇന്നോവേഷൻ അവാർഡ് ലഭിച്ചു.മലയാള മനോരമ ONLINE THOUGHT LEADER FELLOSHIP AWARD(TLF) നവീന ആശയം

 

മികവാർന്ന പ്രവർത്തനങ്ങൾ :

സ്റ്റുഡൻറ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി ആയി സേവനം ചെയ്യുന്നു .സെൻട്രൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. മലയാള മനോരമ വഴിക്കണ്ണ് കോഡിനേറ്റർ, മാതൃഭൂമി ഭൂമി സീഡ് കോ-ഓർഡിനേറ്റർ, പൗൾട്രി ക്ലബ്ബ് കോഡിനേറ്റർ,സാമൂഹ്യശാസ്ത്ര ശാസ്ത്രക്ലബ്ബ് സെക്രട്ടറി,സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന കോർഡിനേറ്റർ, രക്ഷാകർത്ത സൗഹൃദ സ്കൂൾ കോർഡിനേറ്റർ, റോഡ് to സക്സസ് (വിഷൻ 2030) പ്രോഗ്രാം കോർഡിനേറ്റർ എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.

2009 ജൂൺ രാമമംഗലം ഹൈസ്കൂൾ ജോലി ആരംഭിച്ചു. 2009 ൽ അംഗൻവാടി അധ്യാപകർക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകി.  മേഖലകൾ തിരിച്ച്ച്ലോക്കൽ പി ടി എ കൂടുകയുണ്ടായി. 2009 -10 റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മലയാള മനോരമ യുടെ വഴിക്കണ്ണ് പ്രത്യേക പുരസ്കാരം ലഭിച്ചു. 2010-11 മാതൃഭൂമി സീഡ് പുരസ്കാരം ലഭിച്ചു .2011-12 മാതൃഭൂമി സീഡ് പുരസ്കാരം ലഭിച്ചു .2012-13 മാതൃഭൂമി സീഡ് പുരസ്കാരം ലഭിച്ചു. 2012-13 ആഫ്രിക്കൻ ഒച്ചുകളെ കുറിച്ചുള്ള പഠനത്തിന് കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ പുരസ്കാരം ലഭിച്ചു. 2013-14 മലയാള മനോരമ നല്ലപാഠം പുരസ്കാരത്തിൽഎറണാകുളം ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. 2013-14 സംസ്ഥാന സാമൂഹ്യശാസ്ത്രമേളയിൽ( solar street light)രാമമംഗലം ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥികളായ ഹരികൃഷ്ണൻ രണ്ടാം സ്ഥാനം ലഭിച്ചു. 2013-14 സൗത്ത് ഇന്ത്യൻ സോഷ്യൽ സയൻസ് എക്സ്പോയിൽ (സോളാർ സ്ട്രീറ്റ് ലൈറ്റ് ) ഇൻറൽ ഇൻഡസ്ട്രിയൽ അവാർഡ് ലഭിച്ചു. 2014-15 എറണാകുളം ജില്ലയിൽ മികച്ച പൗല്‍ട്രി ക്ലബ്ബിന് പുരസ്കാരവും വും 10000 രൂപ യും ലഭിച്ചു 2014 സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. ഒന്നാം ബാച്ച് 2014-16 30 സ്കൂളില്‍ നിന്ന്‌ 500 കുട്ടികൾ പങ്കെടുത്ത സ്റ്റുഡൻറ് പോലീസ് കേഡറ്റ് ക്യാമ്പിലെ സെറിമോണിയൽ പരേഡിൽ മികച്ച രണ്ടാമത്തെ platoon ആയിട്ട് രാമമംഗലം ഹൈസ്കൂൾ തിരഞ്ഞെടുത്തു. എസ്എസ്എൽസി പരീക്ഷ യിൽ മുഴുവൻ എസ്പിസി കേഡറ്റ് കൾക്കും 100 ശതമാനം വിജയം ഗ്രേസ് മാർക്കും ലഭിച്ചു.  5 കേഡറ്റ് കൾക്ക് എല്ലാ വിഷയത്തിനും A+ രണ്ടാം ബാച്ച് 2015-17 30 സ്കൂളില്‍ നിന്ന്‌ 500 കുട്ടികൾ പങ്കെടുത്ത സ്റ്റുഡൻറ് പോലീസ് കേഡറ്റ് ക്യാമ്പിലെ സെറിമോണിയൽ പരേഡി ന് പരേഡ് കമാണ്ടർ ആയി രാമമംഗലം ഹൈസ്കൂൾ കേഡറ്റ് കുമാരി അര്യ രാജു പരേഡ് നയിച്ചു. എസ്എസ്എൽസി പരീക്ഷയില് മുഴുവൻ എസ്പിസി കേഡറ്റ്കൾക്കും 100 ശതമാനം വിജയം ഗ്രേസ് മാർക്കും ലഭിച്ചു. 5 കേഡറ്റ് കൾക്ക് എല്ലാ വിഷയത്തിനും A+ മൂന്നാം ബാച്ച് 2016-18 SPC എറണാകുളം റൂറൽ ജില്ല പ്രഥമ അത്‌ലറ്റിക് മീറ്റിൽ രാമമംഗലം ഹൈസ്കൂൾ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. രാമമംഗലം ഹൈസ്കൂളിലെ കുമാരി ഷെറിൻ ബിനുവിനെ വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുത്തു. എസ്എസ്എൽസി പരീക്ഷയില് മുഴുവൻ എസ്പിസി കേഡറ്റ്കൾക്കും 100 ശതമാനം വിജയം ഗ്രേസ് മാർക്കും ലഭിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 13 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+,അതിൽ 9 കുട്ടികൾ SPC കേഡറ്റ്കള് ആണ്. നാലാം ബാച്ച് 2017-19 SPC സംസ്ഥാന സമ്മർ ക്യാമ്പിന്റെ ഭാഗമായി തിരുവനന്തപുരം പഴയ നിയമസഭാ ഹാളിൽ വെച്ച് നടന്ന മോക് പാർലമെൻറിൽ രാമമംഗലം ഹൈസ്കൂളിലെ കുമാരി ഹിബ ബിജു മികച്ച പാർലമെന്റെറിയൻ ആയി തെരഞ്ഞെടുത്തു. ആഞ്ചാമത് ബാച്ച് 2018-20 വീട്ടൂർ സ്‌കൂളിൽ വെച്ചു നടന്ന പാസിങ് ഔട്ട് പരേഡിൽ മികച്ച രണ്ടാമത്തെ പ്ലാറ്റൂണ് ആയി തെരഞ്ഞെടുത്തു. 2019-21 ആറാമത്തെ ബാച്ച് ഭിന്ന ശേഷി കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ സഹചാരി അവാർഡ് ലഭിച്ചു. covid ലോക് ഡൗൺ task നൽകി .lockdown കാലത്ത് കുട്ടികളെ സജീവമാക്കി നിൽനിർത്തിയത്തിന് SPC സംസ്ഥാന തല അംഗീകാരം ലഭിച്ചു.സാന്ത്വനം എന്ന പേരിൽ covid രോഗികൾക്ക് പ്രത്യേക പരിചരണം നൽകി.

 

എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?

ശരിയായ ആശയവിനിമയത്തിലൂടെ മികച്ച ഇടപെടൽ സാധ്യമാകും.കുട്ടികളുടെ ഹൃദയത്തില് അധ്യാപകന് ഒരു ഇടം ഉണ്ടെങ്കിൽ ഇടപെടൽ എളുപ്പമാകും.

 

എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

നല്ല അധ്യാപകൻ കുഞ്ഞുങ്ങളെ അറിയുന്നവർ ആയിരിക്കും.ഓരോ കുട്ടികളിലും ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ വിവിധങ്ങളായ ശാരീരിക മാനസിക വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്.മുഖം മനസ്സിൻ്റെ കണ്ണാടിയാണ്.മനസ്സിൻ്റെ സന്തോഷങ്ങളും സങ്കടങ്ങളും മനസ്സിൽ പെട്ടന്ന് പ്രതിഫലിക്കും.ശരിയായ നിരീക്ഷണം ഉള്ള അധ്യാപകന് അത് കണ്ട് പിടിക്കുക അത്ര പ്രയാസം ഉള്ള കാര്യം അല്ല.

 

പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?

വിദ്യാർത്ഥികൾ,രക്ഷിതാവ്, അധ്യാപകൻ ഇവർ മൂന്ന് തൂണുകൾ ആയി നിലകൊള്ളണം. പരീക്ഷാ സമയങ്ങളിൽ മാത്രമല്ല എല്ലാ സമയങ്ങളിലും രക്ഷിതാക്കളും ആയി കൃത്യമായ ആശയ വിനിമയം നടത്തണം.അത്തരത്തിൽ ശരിയായ അശയ വിനിമയം നടന്നാൽ സ്ക്കൂളിലെ മിക്കവാറും പ്രശ്നങ്ങൾക്ക് പരിഹാരം ആകും.(A comfortable bond with parents) ഞങൾ രാമമംഗലം ഹൈസ്കൂളിൽ നടത്തിയ രക്ഷാകർത്ത സൗഹൃദ വിദ്യാലയം പരിപാടി അത്തരത്തിൽ ഒന്നായിരുന്നു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രൻ മാഷ് അതിനെ അഭിനന്ദിച്ചു. പരീക്ഷാ സമയങ്ങളിൽ മാതാപിതാക്കളും കുട്ടികളും ആയി നല്ല ആശയ വിനിമയം നടത്തണം.എന്ത് അറിയില്ല എന്നു പരിശോധിക്കുന്നത് അല്ല പരീക്ഷ എന്ത് അറിയാം എന്നു പരിശോധിക്കാൻ ആണ് എന്നത് കുട്ടിയെ ബോധ്യപ്പെടുത്തിയാൽ കുട്ടികളെ പരീക്ഷാ പേടിയിൽ നിന്ന് രക്ഷിക്കാം.

 

പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പിന്നാക്ക അവസ്ഥയുടെ കാരണം അറിയുക എന്നതാണ് ആദ്യ ഘട്ടം. രക്ഷാ കർത്ത സൗഹൃദ പരിപാടിയുടെ ഭാഗമായി 450 കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിച്ചു. അപ്പോൾ ആണ് പല കുട്ടികളുടെ പഠന പിന്നാക്ക അവസ്ഥക്ക് കാരണം അവൻ്റെ ജീവിത സാഹചര്യമാണ് എന്ന തിരിച്ചറിവ് ഉണ്ടായത്.വൈദ്യതി ഇല്ലാത്ത കുട്ടിക്ക് വൈദ്യുതി കണക്ഷൻ എടുത്ത് നൽകിയും മദ്യപാനിയായ അച്ഛന് കൗൺസിലിംഗ് കൊടുത്തും കുറെ മാറ്റങ്ങൾ കൊണ്ട് വന്നു.തൊലിപ്പുറത്ത് ചികൽസിച്ചിട്ട് കാര്യം ഇല്ല രോഗം അറിഞ്ഞു ചികൽസിക്കണം.

 

കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?

ഭൂമിയിലെ എല്ലാം മാറ്റങ്ങൾക്ക് വിധേയമാണ്.കുട്ടികളും മാറുന്നു.അവരുടെ കാലത്തിനു അനുസരിച്ച് അവർ മാറുമ്പോൾ ഉണ്ടാകുന്നതാണ് ഇതെല്ലാം.കുട്ടികൾക്കൊപ്പം നമ്മളും മാറണം.നമ്മുടെ ചിന്താ രീതികളും പ്രവർത്തനങ്ങളും മാറ്റണം.അല്ലെങ്കിൽ നമ്മൾ പലപ്പോഴും അവർക്ക് മുൻപിൽ ഔട്ട് ഡേറ്റെഡ് ആയി മാറും.കുട്ടികളുടെ ധാർമിക നിലവാരം പോയി എന്ന് പറഞ്ഞു പരിഭവിക്കാതെ കാലത്തിനു മുൻപേ സഞ്ചരിച്ചു പുതിയ രൂപത്തിൽ ധാർമികത പഠിപ്പിച്ചു നൽകാൻ നമ്മൾ ശ്രമിക്കണം.

 

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?

പൊതു ജനം പല വിധം.പല സ്വഭാവ രീതികൾ ഉളളവർ ആണ് നമ്മൾ എല്ലാവരും തന്നെ.പ്രശ്നങ്ങൾ സമചിത്തതയോടെ കേൾക്കുവാനും പരിഹാരം കാണുവാനും ശ്രദ്ധിച്ചാൽ നല്ല രീതിയിൽ കൊണ്ട് പോകുവാൻ സാധിക്കും.നമ്മുടെ സമീപനം പോലെ ഇരിക്കും തിരിച്ചും എന്നത് ഓർമിക്കുക.ചിലപ്പോൾ ഒക്കെ നിരാശ ഉണ്ടാകാം.നമ്മുടെ ഭാഗത്ത് ശരി ഉണ്ടെങ്കിൽ കാലം തെളിയിക്കും നമ്മൾ ആയിരുന്നു ശരി എന്ന്.

 

അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

സാങ്കേതിക വിദ്യകളുടെ വിപ്ലവം നടക്കുന്ന ലോകത്ത് അവ സായത്തമാക്കി കാലത്തിനു മുൻപേ സഞ്ചരിക്കാൻ തയ്യാറാകണം.ലോകം മുഴുവൻ വിജയിക്കുന്നവർക്ക് ഒപ്പം ആണ് പരാജയപ്പെടുന്നവരെയും കൂടെ ചേർത്ത് നിർത്താൻ ഉള്ള മനസ്സുമായി നിങ്ങൾ ഈ രംഗത്തേക്ക് കടന്നു വരിക.

 

കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?

അറിവും വിജ്ഞാനവും പകർന്നു നൽകുന്നതിനൊപ്പം നല്ല മനുഷ്യനായി വളരുവാൻ കുട്ടിയെ പ്രാപ്തരാക്കണം.

 

എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?

ശരിയായ നിരീക്ഷണത്തിലൂടെ തിരിച്ചറിയാം.പെട്ടന്ന് ദേക്ഷ്യപ്പെടുക,നിരാശപ്പെടുക,, സങ്കടപ്പെടുക എന്നതൊക്കെ ഇതിൻ്റെ ലക്ഷണങ്ങൾ ആണ് .

 

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ :

അധ്യാപക, ശിശു കേന്ദ്ര വിദ്യാഭ്യാസ രീതികളിൽ നിന്ന് മാറി ടെക്നോളജി കേന്ദ്രീകൃത വിദ്യഭ്യാസ സമ്പ്രദായത്തിൽ അധിഷ്ഠിതമായ രീതികളിൽ നാം കൂടുതൽ ഊന്നൽ നൽകുക.സാമൂഹിക സേവന സന്നദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പാഠ പുസ്തകം പരിഷ്കരിക്കുക.സ്വയം നിലവാരം നിർണയിക്കുന്ന ടൂളുകൾ കൊണ്ട് വരിക.ഹൈസ്കൂൾ ക്ലാസ്സുകളിൽ ഇഷ്ട വിഷയങ്ങൾ തെരെഞ്ഞെടുത്തു റിസേർച്ച് നടത്തി പഠിപ്പിക്കാൻ സൗകര്യം ഒരുക്കുക.പഠന പിന്നാക്ക അവസ്ഥ ഉള്ള കുട്ടികൾക്ക് ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസം നൽകുക

 

ഇഷ്ടപ്പെട്ട വിനോദം :

ഫുട്ബോൾ

 

സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും:

കാലത്തിനു അനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊണ്ട് സമസ്ത മേഖലകളിലും ഇടപെടൽ നടത്തി വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് വിപ്ലവം തീർക്കുന്ന സ്കൂൾ പത്രം മറ്റുള്ളവർക്ക് മാതൃക ആണ്.സ്കൂൾ പത്രത്തിൻ്റെ നവീന മാതൃകകളെ പൊതു സമൂഹം സശ്രദ്ധം വീക്ഷിക്കുന്നുന്നുണ്ട്. അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു.തുടർന്നും സജീവ ഇടപെടൽ പ്രതീക്ഷിക്കുന്നു.

Category: Teachers Column

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More