കണിയാപുരം BRC യുടെ മുറ്റത്തൊരു പാഠശാല ശ്രദ്ധേയമായി
മുറ്റത്തൊരു പാഠശാല
ബി ആർ സി കണിയാപുരം
————————————————-
ഗവ.എൽ പി എസ് കരിച്ചാറയിലെ കുഞ്ഞുമക്കളും രക്ഷിതാക്കളുമായി മുറ്റത്തൊരു പാഠശാല രണ്ടാം ദിവസത്തിലേക്ക്. 09.02.2022
ബുധൻ രാവിലെ 10.30 ന് കരിച്ചാറയിലെ ആലിൻമൂട്ടിലാണ് അധ്യാപകരും കുട്ടികളുമായി ഒത്തുകൂടിയത്. വാർഡ് മെമ്പർ ശ്രീ. സണ്ണി കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ പ്രഥമാധ്യാപിക , എസ് എം സി ചെയർമാൻ, ബി ആർ സി അധ്യാപിക രശ്മി എന്നിവർ സംസാരിച്ചു.
വൈവിധ്യമാർന്ന ഗണിത പ്രവർത്തനങ്ങളിലൂടെ രസകരമായി കുട്ടികളെയും രക്ഷിതാക്കളെയും കൊണ്ടുപോകാൻ ബി ആർ സി യിലെ അധ്യാപകർക്കു കഴിഞ്ഞു. വീട്ടിലും വിദ്യാലയത്തിലും ഗണിതപഠനം ആസ്വാദ്യകരമാക്കിക്കൊണ്ട് ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
സമയം പോയതറിയാതെ ഗണിതത്തെ കൈപ്പിടിയിലൊതുക്കി മിടുക്കരായ മക്കളും….. ഒപ്പം രക്ഷിതാക്കളും. തുറസ്സായ സ്ഥലത്തായതിനാൽ സമൂഹ ശ്രദ്ധ പിടിച്ചുപറ്റാനും കഴിഞ്ഞു….
ആകാംഷയോടെ …… അത്ഭുതത്തോടെ ……. നമ്മുടെ പ്രവർത്തനങ്ങൾ ഉറ്റുനോക്കി നാട്ടുകാരും……..
ഓരോന്നും കഴിയുമ്പോൾ കൂടുതൽ മികവോടെ…..
കൂടുതൽ തെളിവോടെ …..
പുതിയ ഇടങ്ങൾ തേടി മുറ്റത്തൊരു പാഠശാല ഇനിയും മുന്നോട്ട്…..
ടീം ബി ആർ സി കണിയാപുരം
————————————————-