ആഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്‍

July 28, 2023 - By School Pathram Academy

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്‍

ആഗസ്റ്റ് 6 – ഹിരോഷിമ ദിനം

ആഗസ്റ്റ് ആദ്യ ഞായർ – അന്തർദ്ദേശീയ സൗഹൃദദിനം

ആഗസ്റ്റ് 7 – ദേശീയ കൈത്തറി ദിനം

ആഗസ്റ്റ് 7 – സംസ്കൃത ദിനം

ആഗസ്റ്റ് 9 – സ്വദേശി ജനങ്ങളുടെ അന്താരാഷ്ട്ര ദിനം

ആഗസ്റ്റ് 9 – ക്വിറ്റ് ഇന്ത്യാ ദിനം

ആഗസ്റ്റ് 9 – നാഗസാക്കി ദിനം

ആഗസ്റ്റ് 12 – അന്താരാഷ്ട്ര യുവജന ദിനം

ആഗസ്റ്റ് 12 – ലോക ഗജ ദിനം

ആഗസ്റ്റ് 13 – ലോക അവയവ ദാന ദിനം

ആഗസ്റ്റ് 13 – ഇടംകൈയ്യൻമാരുടെ അന്താരാഷ്ട്ര ദിനം

ആഗസ്റ്റ് 15 – ഇന്ത്യൻ സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 20 – അന്താരാഷ്ട്ര കൊതുക് ദിനം

ആഗസ്റ്റ് 20 – ദേശീയ സദ്ഭാവനാദിനം

ആഗസ്റ്റ് 22 – ലോക നാട്ടറിവ് ദിനം

ആഗസ്റ്റ് 25 – സംസ്ഥാന ജീവകാരുണ്യ ദിനം (ചട്ടമ്പി സ്വാമികളുടെ ജന്മദിനം)

ആഗസ്റ്റ് 29 – ദേശീയ കായിക ദിനം

ആഗസ്റ്റ് 29 – അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം

  • ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഓഗസ്റ്റ് 1 – ദേശീയ പര്‍വതാരോഹണ ദിനം

 

എല്ലാ വര്‍ഷവും ഓഗസ്റ്റ് 1 ന് ദേശീയ പര്‍വതാരോഹണ ദിനം ആചരിക്കുന്നു. ന്യൂയോര്‍ക്കിലെ അഡിറോണ്ടാക്ക് പര്‍വതനിരകളിലെ 46 കൊടുമുടികള്‍ വിജയകരമായി കീഴടക്കിയ ബോബി മാത്യൂസ്, സുഹൃത്ത് ജോഷ് മഡിഗന്‍ എന്നിവരോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ ദിവസം ആഘോഷിക്കുന്നത്.

ഓഗസ്റ്റ് 1-7 – ലോക മുലയൂട്ടല്‍ വാരം

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് ആദ്യ വാരത്തില്‍ ലോക മുലയൂട്ടല്‍ വാരം ആഘോഷിക്കുന്നു. 1992 ലാണ് ഇത് ആദ്യമായി ആഘോഷിച്ചത്.

ഓഗസ്റ്റ് 1 – ഫ്രണ്ട്ഷിപ്പ് ഡേ

 

ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച അന്താരാഷ്ട്ര ഫ്രണ്ട്ഷിപ്പ് ദിനമായി ആഘോഷിക്കുന്നു. 2021 ല്‍ ഇത് ഓഗസ്റ്റ് 1 നാണ്. 1935 ല്‍ യുഎസിലാണ് സുഹൃത്തുക്കള്‍ക്കായി ഒരു ദിവസം സമര്‍പ്പിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. ക്രമേണ ഫ്രണ്ട്ഷിപ്പ് ഡേ ജനപ്രീതി നേടി. ഇന്ന് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളും ഈ ദിനം ആഘോഷിക്കുന്നു.

ആഗസ്റ്റ് 6 – ഹിരോഷിമ ദിനം

എല്ലാ വര്‍ഷവും ഓഗസ്റ്റ് 6 നാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്. 1945ല്‍ ജാപ്പനീസ് നഗരമായ ഹിരോഷിമയില്‍ ലോകത്ത് ആദ്യമായി അണുബോംബ് പതിച്ച ദിവസമാണിത്.

 

ആഗസ്റ്റ് 6 – അന്താരാഷ്ട്ര ബിയര്‍ ദിനം

 

ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച അന്താരാഷ്ട്ര ബിയര്‍ ദിനം ആചരിക്കുന്നു. 2007 ല്‍ കാലിഫോര്‍ണിയയിലെ സാന്താക്രൂസിലാണ് ഇതിന് തുടക്കം കുറിച്ചത്.

ഓഗസ്റ്റ് 7 – ദേശീയ കൈത്തറി ദിനം

 

എല്ലാ വര്‍ഷവും ഓഗസ്റ്റ് 7 ന് രാജ്യത്തെ കൈത്തറി തൊഴിലാളികളെ ബഹുമാനിക്കുന്നതിനായി ഈ ദിവസം ആചരിക്കുന്നു. ഈ വര്‍ഷം രാജ്യം ആറാമത് ദേശീയ കൈത്തറി ദിനം ആഘോഷിക്കും.

 

ഓഗസ്റ്റ് 8 – ക്വിറ്റ് ഇന്ത്യ ദിനം

 

1942 ഓഗസ്റ്റ് 8 ന് ബോംബെയില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സെഷനില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഗാന്ധിജി ‘ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം’ ആരംഭിച്ചു. ഓഗസ്റ്റ് പ്രസ്ഥാനം അല്ലെങ്കില്‍ ഓഗസ്റ്റ് ക്രാന്തി എന്നും ഇത് അറിയപ്പെടുന്നു.

 

ഓഗസ്റ്റ് 9 – നാഗസാക്കി ദിനം

 

1945 ഓഗസ്റ്റ് 9 ന് അമേരിക്ക ജപ്പാനിലെ നാഗസാക്കിയില്‍ രണ്ടാമത്തെ ബോംബ് പതിച്ച ദിവസമാണ്ത്. ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ‘ഫാറ്റ് മാന്‍’ എന്ന പേരില്‍ നാഗസാക്കിയില്‍ ബോബ് വര്‍ഷിച്ചത്.

 

ഓഗസ്റ്റ് 9 – തദ്ദേശവാസികളുടെ ദിനം

 

തദ്ദേശവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യു.എന്‍ നിര്‍ദേശപ്രകാരം ലോകമെമ്പാടും എല്ലാ വര്‍ഷവും ഓഗസ്റ്റ് 9 ന് തദ്ദേശവാസികളുടെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു.

 

ഓഗസ്റ്റ് 12 – അന്താരാഷ്ട്ര യുവജന ദിനം

 

സമൂഹത്തില്‍ യുവാക്കളുടെ വികസനത്തിനും സംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്നതിനായി ഓഗസ്റ്റ് 12 ന് ലോകമെമ്പാടും അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നു.

ഓഗസ്റ്റ് 12: ലോക ആന ദിനം

 

ആനകളെ സംരക്ഷിക്കാനും അവയുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കുന്നതിനായി വര്‍ഷം തോറും ഓഗസ്റ്റ് 12 ന് ലോക ആന ദിനം ആചരിക്കുന്നു.

 

ഓഗസ്റ്റ് 13 – അന്താരാഷ്ട്ര ലെഫ്റ്റ് ഹാന്‍ഡേഴ്‌സ് ദിനം

 

എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ന് ലെഫ്റ്റ് ഹാന്‍ഡേഴ്‌സ് ദിനം ആചരിക്കുന്നു. ഇടത് കൈയ്യന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് ഈ ദിവസം അവബോധം വളര്‍ത്തുന്നു.

 

ഓഗസ്റ്റ് 13 – ലോക അവയവദാന ദിനം

 

അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഓഗസ്റ്റ് 13 ന് ലോക അവയവദാന ദിനം ആചരിക്കുന്നു.

 

ഓഗസ്റ്റ് 15 – സ്വാതന്ത്ര്യദിനം

 

എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947ല്‍ ഈ ദിവസമാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. 200 വര്‍ഷത്തിലേറെയായി ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്ന് മുക്തമായ ഒരു പുതിയ യുഗത്തിന്റെ തുടക്കത്തെക്കുറിച്ച് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഓഗസ്റ്റ് 19 – ലോക ഫോട്ടോഗ്രാഫി ദിനം

 

ഫോട്ടോഗ്രാഫിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വര്‍ഷം തോറും ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രാഫി ദിനം ആചരിക്കുന്നു.

 

ഓഗസ്റ്റ് 19 – ലോക മാനുഷിക ദിനം

 

മാനുഷിക സേവനത്തില്‍ ജീവന്‍ പണയപ്പെടുത്തുന്നവരെ സ്മരിക്കുന്നതിനായി ലോകമെമ്പാടും ആഗസ്റ്റ് 19 ന് ലോക മാനുഷിക ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രതിസന്ധികളിലുള്ള സ്ത്രീകളുടെ പ്രവര്‍ത്തനത്തെയും ഈ ദിവസം ഓര്‍ക്കുന്നു.

ഓഗസ്റ്റ് 20 – ലോക കൊതുക് ദിനം

 

എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് ലോക കൊതുക് ദിനം ആചരിക്കുന്നത്. ബ്രിട്ടീഷ് ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസ് 1897ല്‍ ഈ ദിവസമാണ് മലേറിയ പരത്തുന്ന പെണ്‍ കൊതുകുകളെ കണ്ടെത്തിയത്.

 

20 ഓഗസ്റ്റ് -സദ്ഭാവനാ ദിനം

 

അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 ന് സദ്ഭാവനാ ദിവസമായി ആചരിക്കുന്നു.

ഓഗസ്റ്റ് 22 – രക്ഷാബന്ധന്‍

 

സഹോദരനും സഹോദരിയും തമ്മിലുള്ള ശാശ്വതമായ ബന്ധം കെട്ടിയുറപ്പിക്കാനായി ഈ ദിവസം ലക്ഷ്യമിടുന്നു. 2021 ല്‍ ഓഗസ്റ്റ് 22 ന് രക്ഷാബന്ധന്‍ ദിവസമായി ആഘോഷിക്കും.

 

ഓഗസ്റ്റ് 23 – അടിമത്ത നിരോധന ദിനം

 

അടിമക്കച്ചവടത്തിന്റെ ദുരന്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 23 ന് അടിമത്ത നിരോധന ദിനം ആചരിക്കുന്നു. അടിമക്കച്ചവടത്തിന്റെ ചരിത്രപരമായ കാരണങ്ങളെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ഓര്‍മ്മിക്കാന്‍ ഈ ദിവസം അവസരമൊരുക്കുന്നു.

 

ഓഗസ്റ്റ് 26 – സ്ത്രീ സമത്വ ദിനം

 

സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ യുഎസ് ഭരണഘടനയുടെ 19 ാം ഭേദഗതി പാസാക്കിയതിന്റെ ഓര്‍മ്മയാണ് ഈ ദിവസം ആഘോഷിക്കുന്നത്. 1971 ല്‍ യുഎസ് കോണ്‍ഗ്രസ് ഓഗസ്റ്റ് 26 സ്ത്രീ സമത്വ ദിനം ഔദ്യോഗികമായി അംഗീകരിച്ചു.

 

ഓഗസ്റ്റ് 26: ലോക നായ ദിനം

 

ഓരോ വര്‍ഷവും ഓഗസ്റ്റ് 26 ന് ലോക നായ ദിനമായി ആഘോഷിക്കുന്നു

ഓഗസ്റ്റ് 29 – ദേശീയ കായിക ദിനം

 

ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനം ആഘോഷിക്കുന്നു.

ഓഗസ്റ്റ് 30 – ചെറുകിട വ്യവസായ ദിനം

 

ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 30 ന് ചെറുകിട വ്യവസായ ദിനം ആചരിക്കുന്നു.

 

ഓഗസ്റ്റ് 30 – കൃഷ്ണ ജന്‍മാഷ്ടമി

 

ഈ വര്‍ഷം ഓഗസ്റ്റ് 30ന് ജന്മാഷ്ടമി ആഘോഷിക്കും. ശ്രീകൃഷ്ണന്റെ ജനനത്തെയാണ് ജന്മഷ്ടമി ഉത്സവം അടയാളപ്പെടുത്തുന്നത്. മഹാവിഷ്ണുവിന്റെ മനുഷ്യാവതാരങ്ങളിലൊന്നാണ് അദ്ദേഹം.

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More