ഒരു കുട്ടിയ്ക്ക് ഒരു കുടുക്കയിലൂടെ അമ്മയ്ക്കൊരു സമ്മാനം
ഒരു കുട്ടിയ്ക്ക് ഒരു കുടുക്കയിലൂടെ അമ്മയ്ക്കൊരു സമ്മാനം
ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ ശിശുദിനത്തിൽ സ്കൂളിലെ കെ ജി സെക്ഷനിലെയും എൽ പി സെക്ഷനിലെയും എല്ലാ വിദ്യാർത്ഥികൾക്കും ഒരു കുടുക്ക വീതം നൽകി.
“ഒരു കുട്ടിയ്ക്ക് ഒരു കുടുക്ക” പദ്ധതി പ്രകാരം കുട്ടികൾ ശേഖരിക്കുന്ന നാണയങ്ങൾ കൊണ്ട് സ്വന്തം അമ്മയ്ക്ക് ഒരു സമ്മാനം വാങ്ങി നൽകും.
ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂൾ തുറന്ന് വരുമ്പോൾ പുതുവർഷ സമ്മാനമായി എന്തെങ്കിലും വാങ്ങി അമ്മയ്ക്ക് നൽകുകയാണ് ലക്ഷ്യം. കുടുക്കയിൽ നാണയങ്ങൾ മാത്രമേ നിക്ഷേപിക്കാവൂ. ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ നാണയങ്ങൾ ശേഖരിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകും .
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം കൂട്ടാനുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പെരുമ്പാവൂർ മുനിസിപ്പൽ വാർഡ് കൗൺസിലർ ശാന്ത പ്രഭാകർ യു കെ ജി വിദ്യാർത്ഥിനി ചിന്നു മറിയം എൽദോയ്ക്ക് ഒരു കുടുക്ക നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ആർസി ഷിമി, ഹെഡ്മിസ്ട്രസ് എം.കെ ജ്യോതി, പി.റ്റി.എ പ്രസിഡന്റ് എൽദോസ് വീണമാലിൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, കരിയർ മാസ്റ്റർ അഖില ലക്ഷ്മി, ഡോ അരുൺ ആർ ശേഖർ, ഡോ കാവ്യ നന്ദകുമാർ , ധന്യ പി.ഡി, സ്മിത്ത് ഫ്രാൻസിസ് , ജിഷ ജോസഫ് , അഞ്ജന സി.ആർ , എൻ ആർ ബിന്ദു, എംബി. സീത, കലാദേവി, അനുഷ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കാനും അമ്മയ്ക്കൊരു സമ്മാനം നൽകാനുമായി തുടങ്ങിയ “ഒരു കുട്ടിയ്ക്ക് ഒരു കുടുക്ക ” പദ്ധതിയുടെ ഭാഗമായി കുടുക്കകൾ സമ്മാനിക്കുന്ന ഇരിങ്ങോൾ ജി വി.എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾ .