ഒമിക്രോണ്‍ :കേന്ദ്രത്തിന്റെ 10 നിര്‍ദേശങ്ങള്‍

November 29, 2021 - By School Pathram Academy

പ്രധാന നിര്‍ദേശങ്ങള്‍ ഇവ:

∙ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ‘അപകട സാധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ തുടർനടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുകയും വേണം.

∙ കര്‍ശന നിയന്ത്രണങ്ങളും‌ ശക്തമായ നിരീക്ഷണവും ആവശ്യം. വാക്സിനേഷന്‍ തോത് വര്‍ധിപ്പിക്കാനും, കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

∙ രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാ വിവരങ്ങൾ ലഭിക്കുന്നതിന് റിപ്പോർട്ടിങ് സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം സംസ്ഥാന തലത്തില്‍ അവലോകനം ചെയ്യണം.

∙ വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കുക. ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർടിപിസിആർ പരിശോധനകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തി. ശരിയായ പരിശോധനയില്ലെങ്കില്‍ യഥാർഥ അളവ് നിർണയിക്കാൻ ബുദ്ധിമുട്ടാണ്.

∙ ഹോട്സ്പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകള്‍ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. ഹോട്സ്‌പോട്ടുകളിൽ വിപുലമായ പരിശോധനയ്ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വൻസിങ്ങിനായി നിയുക്ത ലാബുകളിലേക്ക് അയയ്ക്കണം.

∙ എല്ലാ സംസ്ഥാനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കുക. രോഗം ആരംഭത്തില്‍ തന്നെ തിരിച്ചറിയാൻ പരിശോധനകളുെട എണ്ണവും ആർടിപിസിആർ പരിശോധനകളും വര്‍ധിപ്പിക്കുക.

∙ ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുക.

∙ സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പരമാവധി ഉപയോഗിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം.

∙ സംസ്ഥാനങ്ങൾ പൊതുജനങ്ങളിൽനിന്നുള്ള സാംപിളിങ് ഗണ്യമായി വർധിപ്പിക്കുക. രാജ്യത്ത് വ്യാപിക്കുന്ന വകഭേദങ്ങള്‍ നിരീക്ഷിക്കാൻ ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യം സ്ഥാപിച്ചു. വൈറസിന്റെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മൾട്ടി-ലബോറട്ടറി, മൾട്ടി-ഏജൻസി, പാൻ-ഇന്ത്യ നെറ്റ്‌വർക്ക് ആണിത്.

∙ വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ ആശങ്കയില്ലാതാക്കുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും വേണം.

Category: News

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More