ഒന്ന് മുതൽ ഒന്‍പത് വരെയുള്ള സ്കൂൾ തുറക്കൽ തീരുമാനം ….
ഒന്ന് മുതൽ ഒന്‍പത് വരെയുള്ള സ്കൂൾ തുറക്കൽ, തീരുമാനം ഉടൻ ഉണ്ടായേക്കും.
ഒന്നു മുതൽ ഒന്‍പത് വരെയുള്ള ക്ലാസുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെ ഉണ്ടായേക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്കാണ് ക്ലാസുകൾ അടച്ചിരിക്കുന്നത്. ഫെബ്രുവരി നാല് വെള്ളിയാഴ്ചയോടെ രണ്ടാഴ്ച പൂർത്തിയാകും. വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം നടത്തി തീരുമാനമെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഒരുപക്ഷേ തുറക്കല്‍ ഒന്നോ രണ്ടോ ആഴ്ച കൂടെ നിണ്ട് പോകാനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.