ഐ.ടി ഡെമോ എന്‍ട്രികള്‍ ക്ഷണിച്ചു

April 02, 2022 - By School Pathram Academy

ഐ.ടി ഡെമോ എന്‍ട്രികള്‍ ക്ഷണിച്ചു

മന്ത്രിസഭാ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനമേളയില്‍ ഐ.ടി ഡെമോ ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ എന്‍ജിനീയറിങ് കോളേജുകളില്‍നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സെക്യൂരിറ്റി ആപ്ലിക്കേഷന്‍സ് മേഖലകളില്‍ നിന്നുള്ള പ്രൊജക്ടുകള്‍ക്കാണ് അവസരം. സ്റ്റാള്‍ സ്‌പേസ് സൗജന്യമായിരിക്കും.

താത്പര്യമുള്ളവര്‍ക്ക് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം [email protected], [email protected] എന്നീ മെയില്‍ ഐഡികളിലേക്ക് പ്രോജക്ടിന്റെ വിശദാംശങ്ങള്‍ അടങ്ങിയ അപേക്ഷ ഏപ്രില്‍ 4-ന് മുമ്പായി അയക്കാം.

ഫോണ്‍: 0495 2304775, 2964775

Category: News