എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി ഗ്രേഡ് മാത്രമല്ല മാർക്കും ലഭിക്കും. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
ഉത്തരവ്
എസ്.എസ്.എൽ.സി. യ്ക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും, വിവിധ സ്കോളർഷി പ്പുകൾക്കും ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പോലെ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകുന്നതിന് എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ മാർക്ക് വിവരം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ വരുന്ന സാഹചര്യമാണ് നിലവിലുളളത്.
ടി സാഹചര്യത്തിൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർത്ഥികൾക്ക് നേരിട്ട് നൽകുന്നതിന് പരാമർശം (1) ഉത്തരവ് പ്രകാരം നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തി എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിയ്ക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി നൽകണമെന്ന് പരീക്ഷാ കമ്മീഷണർ പരാമർശം (2) പ്രകാരം അഭ്യർത്ഥിച്ചിട്ടുണ്ട്.
2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് 3 മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി നൽകി ഉത്തരവാകുന്നു.
(ഗവർണറുടെ ഉത്തരവിൻ പ്രകാരം)