എച്ച്.റ്റി.വി തസ്തികയിലേക്ക് പുനർവിന്യസിക്കുന്നതിനു അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു

July 01, 2024 - By School Pathram Academy

സംസ്ഥാനത്തെ എയ്‌ഡഡ് സ്പെഷ്യൽ സ്കൂളുകളിൽ നിന്നും തസ്തിക നഷ്ടം സംഭവിച്ചു പുറത്താകുന്ന അസ്സിസ്റ്റൻ്റ് ടീച്ചർമാരെ ജനറൽ സ്ക്കൂളുകളിലെ എച്ച് റ്റി.വി തസ്തികയിലേക്ക്, പുനർവിന്യസിക്കുന്നതുമായി ബന്ധപ്പെട്ട്. 03.06.2024 ലെ സ.ഉ.(കൈ)55/2024/പൊ.വി.വ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ആവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത നിർദേശങ്ങൾ പ്രകാരം അടിയന്തരമായി നടപടി കൈക്കൊള്ളുന്നതിന് പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

ജനറൽ റ്റി.റ്റി.സി അല്ലെങ്കിൽ ബി.എഡും ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കോഴ്‌സ് അടിസ്ഥാന യോഗ്യതയുള്ളതും തസ്തിക നഷ്ടപ്പെട്ടു പുറത്തായതും സംരക്ഷണത്തിന് അർഹതയുള്ളതുമായ സ്പെഷ്യൽ സ്കൂൾ അസിസ്റ്റൻ്റ് ടീച്ചർമാരെ സ്പെഷ്യൽ സ്കൂളുകളിൽ വിന്യസിക്കുവാൻ ഒഴിവില്ലാതിരിക്കുകയും, അധ്യാപക ബാങ്കിൽ, എച്ച്.ടി.വി ഒഴിവുകളിൽ പുനർവിന്യസിക്കാൻ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി അദ്ധ്യാപകർ ലഭ്യമല്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ അസിസ്റ്റന്റ്റ് ടീച്ചർമാരെ യോഗ്യത പ്രകാരം എച്ച്.റ്റി.വി തസ്തികകളിലേക്ക് പുനർവിന്യസിക്കുന്നതിന് പരാമർശം (2) പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ അനുമതി തേടുകയുണ്ടായി. സ്പെഷ്യൽ സ്കൂൾ അസിസ്റ്റൻ്റ് ടീച്ചർമാരുടെ ശമ്പള സ്കെയിൽ (പ്രൈമറി വിഭാഗം) നിലവിൽ എച്ച്.എസ്.റ്റി മാരുടെ ശമ്പള സ്കെയിലിന് തുല്യമാണ്. ഇത് പോലെ തന്നെ ഹൈസ്കൂൾ വിഭാഗത്തിൽ ഉള്ളവർക്ക് നൽകുന്ന ശമ്പള സ്കെയിൽ ഹയർ സെക്കണ്ടറി വിഭാഗക്കാരുടെ ശമ്പള സ്കെയിലിന്തുല്യമാണ്.ആയതിനാൽ, എച്ച്.റ്റി.വി യിലേക്ക് ക്രമീകരിക്കുമ്പോൾ പ്രസ്തുത ശമ്പള സ്കെയിലുകളും നൽകേണ്ടതായിട്ടുണ്ട്.ഒഴിവുള്ള സേവനങ്ങളും എച്ച്.റ്റി.വി സംരക്ഷിച്ചു തസ്തികകളിലേക്ക് സംരക്ഷിതാധ്യാപകരെ നൽകുവാൻ കഴിയാത്ത സാഹചര്യങ്ങളിൽ നിലവിൽ ദിവസവേതനാടിസ്ഥാനത്തിൽ വരുന്നുണ്ട്.ഇപ്രകാരം നിയമനം ദിവസവേതനാടിസ്ഥാനത്തിൽ നടത്തി നിയമനം നടത്തുന്നതിന് പകരം സംവിധാനം എന്ന നിലയിൽ സംരക്ഷണത്തിന് അർഹതയുള്ളവരെ നിലവിൽ ഒഴിവുള്ള എച്ച്.റ്റി.വി തസ്തികയിലേക്ക് ക്രമീകരിക്കുന്നത് പരിഗണിക്കാവുന്നതാണ് എന്നും പരാമർശം (2) പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

പരാമർശം (3) ഉത്തരവിലെ ഖണ്ഡിക 4(3) b പ്രകാരം സംരക്ഷിത എച്ച്.എസ്.റ്റി മാരെ പുനർവിന്യസിക്കാൻ ജില്ലയിൽ അതാത് വിഭാഗത്തിൽ ഒഴിവ് ലഭ്യമല്ലാത്ത ഘട്ടത്തിൽ യു.പി വിഭാഗം എച്ച്.റ്റി.വി തസ്തികകളിൽ അവർ യു.പി.എസ്.റ്റി,ഭാഷാ,സ്പെഷ്യലിസ്റ്റ് യോഗ്യരാണെങ്കിൽ ശമ്പള സംരക്ഷണത്തോടെ തസ്തികകൾക്ക് നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതുപോലെ ജനറൽ റ്റി.റ്റി.സി അല്ലെങ്കിൽ ബി.എഡും ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കോഴ്‌സും അടിസ്ഥാന യോഗ്യതയുള്ളവരും സംരക്ഷണത്തിന് അർഹതയുള്ളതും തസ്തിക നഷ്ടപ്പെട്ടവരുമായ സ്പെഷ്യൽ സ്കൂൾ അസിസ്റ്റൻ്റ് ടീച്ചർമാരെ, സ്പെഷ്യൽ സ്കൂളുകളിൽ പുനർവിന്യസിക്കുവാൻ ഒഴിവില്ലാതിരിക്കുകയും അധ്യാപക ബാങ്കിൽ, എച്ച്.ടി.വി ഒഴിവുകളിൽ പുനർവിന്യസിക്കാൻ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി വിഭാഗങ്ങളിലെ അദ്ധ്യാപകരെ ഒന്നും ലഭ്യമല്ലാതെ വരികയും ചെയ്യുന്ന സന്ദർഭങ്ങളിൽ, യോഗ്യത പ്രകാരം എച്ച്.റ്റി.വി തസ്തികകളിലേക്ക് പുനർവിന്യസിക്കുന്നതിന് അനുമതിക്കായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അഭ്യർത്ഥിച്ചിരിക്കുന്നു.

 

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ജനറൽ സ്കൂളിലെ അധ്യാപകരെ പുനർവിന്യസിക്കുന്നതു പോലെ ജനറൽ റ്റി.റ്റി.സി അല്ലെങ്കിൽ ബി.എഡും ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കോഴ്സ് അടിസ്ഥാന യോഗ്യതയുള്ളതും സംരക്ഷണത്തിന് അർഹതയുള്ളതുമായ സ്പെഷ്യൽ സ്കൂൾ അസിസ്റ്റന്റ്റ് ടീച്ചർമാരെ, സ്പെഷ്യൽ സ്കൂളുകളിൽ പുനർവിന്യസിക്കുവാൻ ഒഴിവില്ലാതിരിക്കുകയും അധ്യാപക ബാങ്കിൽ, എച്ച്.ടി.വി ഒഴിവുകളിൽ പുനർവിന്യസിക്കാൻ എൽ.പി.എസ്.ടി. യു.പി.എസ്.ടി, എച്ച്.എസ്.ടി വിഭാഗങ്ങളിലെ അദ്ധ്യാപകരെ ഒന്നും ലഭ്യമല്ലാതെ വരികയും ചെയ്യുന്ന സന്ദർഭങ്ങളിൽ, യോഗ്യതയ്ക്കനുസരിച്ച് എച്ച്.റ്റി.വി തസ്തികയിലേക്ക് പുനർവിന്യസിക്കുന്നതിനു അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.