ഉത്രാടത്തിന് വിറ്റത് 116 കോടിയുടെ മദ്യം; 4 കോടിയുടെ വർധനവ്

August 29, 2023 - By School Pathram Academy

ഉത്രാടത്തിന് വിറ്റത് 116 കോടിയുടെ മദ്യം; 4 കോടിയുടെ വർധനവ്

തിരുവനന്തപുരം

ഉത്രാടദിനത്തില്‍ ബെവ്‌കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 4 കോടിയുടെ അധിക വിൽപ്പനയാണ് ഈ വർഷം നടന്നത്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. 1.06 കോടിരൂപയുടെ മദ്യ വിൽപനയാണ് ഇവിടെ നടന്നത്. 

 

കൊല്ലം ആശ്രാമം പോർട്ട് ആണ് രണ്ടാം സ്ഥാനത്ത്. 1.01 കോടിയുടെ മദ്യവിൽപ്പനയാണ് ഇവിടെത്തെ ഔട്ട് ലെറ്റിൽ നടന്നത്. 95 ലക്ഷത്തിന്റെ മദ്യമാണ് ചങ്ങനാശ്ശേരിയിൽ വിറ്റത്.

Category: News