ഈ ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്
മലബന്ധം മാറാൻ രാവിലെ മുതൽ രാത്രി വരെ കഴിക്കേണ്ടവ എന്തൊക്കെ?
നിരവധി പേർ നേരിടുന്നൊരു ആരോഗ്യ പ്രശ്നമാണ് മലബന്ധം. തുടക്കത്തിൽ മലബന്ധം വലിയ കാര്യമായി തോന്നുന്നില്ലെങ്കിലും, കാലക്രമേണ, അത് വിട്ടുമാറാത്തതായി മാറുകയാണെങ്കിൽ ശ്രദ്ധിക്കണം. ഇത് മൂലക്കുരു, മലാശയ വേദന, മലം പോകുമ്പോൾ രക്തം എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
സംസ്‌കരിച്ച ഭക്ഷണങ്ങൾ, മാംസം, ചിപ്‌സ്, ശീതീകരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കിക്കൊണ്ട് ഭക്ഷണക്രമം പരിഷ്‌കരിക്കുകയും നാരുകളുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മലബന്ധത്തിന്റെ ലക്ഷണങ്ങൾ ഒഴിവാക്കാനാകും.
മലബന്ധത്തിൽനിന്നും ആശ്വാസം നേടാൻ പഴങ്ങൾ, പച്ചക്കറികൾ, നട്സുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയ്ക്കു പുറമേ സജീവമായ ജീവിതശൈലി, പതിവായുള്ള വ്യായാമം, സമ്മർദം കുറയ്ക്കുക എന്നിവയും മലബന്ധം മാറാൻ സഹായിക്കും.
1.രാത്രി മുഴുവൻ കുതിർത്ത ബേസിൽ സീഡ്സ് 1 ടീസ്പൂൺ ഉപയോഗിച്ച് നിങ്ങളുടെ
ദിവസം ആരംഭിക്കുക.
2.അതിനുശേഷം, രാത്രി മുഴുവൻ കുതിർത്ത 5 ബദാം, 1 വാൽനട്ട്, 3 കറുത്ത ഉണക്ക മുന്തിരി എന്നിവ കഴിക്കുക
3.. അത്തിപ്പഴവും ഈന്തപ്പഴവും ചേർത്ത സ്മൂത്തി പ്രഭാതഭക്ഷണമായി കഴിക്കുക. ഈ സ്മൂത്തിക്കായി 2 അത്തിപ്പഴം, 2 ഈന്തപ്പഴം, 1/4 കപ്പ് ഓട്സ്, 3/4 കപ്പ് പാൽ, ഒരു നുള്ള് കറുവപ്പട്ട, ഒരു നുള്ള് ജാതിക്ക, 1 ടീസ്പൂൺ ചിയ വിത്ത് എന്നിവ ഒരുമിച്ച് ചേർത്ത് ആസ്വദിക്കുക.
4.ഉച്ച ഭക്ഷണത്തിനു മുൻപ് 11 മണിയോട് അടുത്ത് ചെറിയ പാത്രം നിറയെ പപ്പായ കഴിക്കുക.
5.ഉച്ചഭക്ഷണത്തിനു 30 മിനിറ്റ് മുൻപായി ഒരു ഗ്ലാസ് ബട്ടർമിൽക്കിൽ അര ടേബിൾസ്പൂൺ ഫ്ലാക്സ് സീഡ്സ് ചേർത്ത് കുടിക്കുക.
6.ഉച്ചയ്ക്ക് 1 മണിക്ക് ഉച്ചഭക്ഷണം കഴിക്കുക
7.വൈകുന്നേരം ഏകദേശം 5 മണിക്ക് വെള്ളരിക്ക, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ തൈരിൽ ചേർത്ത് കഴിക്കാം.
8.അത്താഴം രാത്രി 7 മണിക്ക് കഴിക്കുക. കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.
9.അര ടീസ്പൂൺ ഓർഗാനിക് നെയ്യ്, ഒരു നുള്ള് കറുവപ്പട്ട, ഒരു നുള്ള് കുരുമുളക് എന്നിവ ചേർത്ത ഒരു ഗ്ലാസ് എ2 പാൽ കുടിച്ച് ദിവസം അവസാനിപ്പിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.