ഇന്ന് ലോക ഓട്ടിസം ദിനം : ചാൾസ് ഡാർവിൻ, ഐസക്ക് ന്യൂട്ടൻ, ആൽബർട്ട് ഐൻസ്റ്റീൻ, തുടങ്ങിയവർ…

April 02, 2022 - By School Pathram Academy

എന്താണ് ഓട്ടിസം ???

ഓട്ടിസം ഒരു ന്യൂറോ ഡെവലപ്മെന്റൽ ഡിസോർഡറാണ് .മസ്തിഷ്ക വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറായതിനാൽ തലച്ചോറുമായി ബന്ധപ്പെട്ട സാമൂഹ്യ ഇടപെടൽ ,ആശയവിനിമയ ശേഷികൾ ,സങ്കൽപ ശക്തി ,പെരുമാറ്റം എന്നീ തലങ്ങളെ അതു തകരാറിലാക്കുന്നു.

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിൽ ആറിരട്ടി കൂടുതലായി ഓട്ടിസം കണ്ടു വരുന്നു. കാരണം വ്യക്തമായിട്ടില്ല. 100 കുട്ടികളിൽ ഒരാൾക്ക് എന്ന തോതിൽ ഓട്ടിസം വ്യാപകമായിട്ടുണ്ട് .മുമ്പ് ഇത് 2500 – ൽ ഒന്ന് എന്ന അനുപാതത്തിലായിരുന്നു .

ഓട്ടിസം ബുദ്ധിമാന്ദ്യം അല്ല .10 മുതൽ 20% വരെ ചിലരിൽ മാന്ദ്യത ഉണ്ടാകാം .എന്നാൽ അവരിൽ പലരും ബുദ്ധിയുള്ളവരാണ്. മോശം പേരൻറിങ്ങ് കൊണ്ടുണ്ടാകുന്നതല്ല ഓട്ടിസം സ്പെക്ട്രം ഡിസോർഡറുകൾ .ഓട്ടിസം പലവിധ തകരാറുകളുടെയും ഫലമാണ് .പെർവേസീവ് ഡെവലപ്മെൻറൽ ഡിസോർഡർ [Pervasive Developmental Disorder] എന്നാണ് ഈ തകരാറുകളെ പറയുന്നത്.

സ്വഭാവ സവിശേഷതകളിലൂടെ ……

ഓട്ടിസമുള്ള കുട്ടികൾ വികാരങ്ങൾ ഉള്ളവരും സ്നഹ സമ്പന്നരും അതു പ്രകടിപ്പിക്കാൻ അറിയാത്തവരുമാണ് .അടുത്തയിടെ നടന്ന ഒരു പരീക്ഷണത്തിൽ ഓട്ടിസം ബാധിച്ച ചില കുട്ടികൾക്കു ഭാഷ വൈകല്യമുണ്ടെന്നു കണ്ടെത്തി .10-ൽ ഒന്ന് കുട്ടികൾ ജ്ഞാനികളുടെ കഴിവ് ആർജിച്ചതായും കണ്ടു.

ചിലർ വിജ്ഞാനകോശ ജ്ഞാനമുള്ളവരും സംഖ്യകളുമായി ആഭിമുഖ്യം പുലർത്തുന്നവരുമാണ് .മറ്റു ചിലരാകട്ടെ ,അസാധാരണ സംഗീത പ്രതിഭയുള്ളവരുമായിരിക്കും .ഓട്ടിസമുള്ള എല്ലാ കുട്ടികളും അസാധാരണ കഴിവുകൾ കാണിക്കുന്നില്ല. ചിലർ അക്രമാസക്തരാണങ്കിൽ മറ്റു ചിലർ ശാന്തശീലരാണ് .

ചാൾസ് ഡാർവിൻ, ഐസക്ക് ന്യൂട്ടൻ, ആൽബർട്ട് ഐൻസ്റ്റീൻ, തുടങ്ങിയവർ ലോകത്തെ മാറ്റിമറിച്ച, ഓട്ടിസ്റ്റാക് സ്വഭാവം കാണിച്ചിരുന്നവരാണ് . ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ എല്ലാവരിലും സമാനത പുലർത്തുന്നില്ല.

ചികിത്സകൾ അറിയാം …..

ഓട്ടിസം നേരത്തെ കണ്ടെത്തി സെപ്ഷ്യൽ അധ്യാപകരുടെ പിന്തുണയോടെ ചികിത്സ.ആരംഭിച്ചാൽ പൂർണമായി സുഖപ്പെടുത്താം. ഇതിനുള്ള സമഗ്രചികിത്സാ പദ്ധതി മൂന്നു വയസ്സിനു മുമ്പുതന്നെ തുടങ്ങണം.

സ്കൂൾ വിദ്യാഭ്യാസം

ഓട്ടിസമുള്ള കുട്ടിയെ സാധരണ സ്കൂളിൽ ചേർക്കുകയും സ്പീച്ച് ആൻഡ് കമ്മൂണിക്കേഷൻ തെറപ്പി ,സെപ്ഷ്യൽ എഡ്യുക്കേഷൻ എന്നിവ നൽകുകയും വേണം .

 

Category: News

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More