അവധിക്കാല അധ്യാപക സംഗമത്തിൽ ജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കാം

May 07, 2024 - By School Pathram Academy

സൂചനകൾ പ്രകാരം പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി നടത്തുന്ന അവധിക്കാല അധ്യാപക സംഗമം (2024-25)ൽ മാറിയ പാഠ പുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റ് എന്നിവയുടെ പരിചയപ്പെടലും അവയുടെ ക്ലാസ് റൂം വിനിമയവും പ്രധാനമായും കേന്ദ്രീകരിക്കുന്നു. അവധിക്കാല അധ്യാപക സംഗമം നടത്തിപ്പ് സംബന്ധിച്ച് എസ്.എസ്.കെ.യിൽ നിന്നും ലഭിച്ചിട്ടുള്ള നിർദ്ദേശ പ്രകാരം എൽ.പി, യൂ.പി ഡി.ആർ.ജി. ശാക്തീകരണം 2024 മെയ് 6 മുതൽ 10 വരെ തീയതികളിൽ ജില്ലകൾ കേന്ദ്രീകരിച്ച് 5 ദിവസത്തെ നോൺ റസിഡൻഷ്യൽ ശില്പശാലകളായും എച്ച്.എസ്. സോണൽ ഡി.ആർ.ജി ശാക്തീകരണം 2024 മെയ് 6-ന് പ്ലാനിംഗും, 7 മുതൽ 10 വരെ തീയതികളിൽ ഡി.ആർ.ജി.ശാക്തീകരണവും 4 ദിവസത്തെ റസിഡൻഷ്യൽ ശില്പശാലകളായും സംഘടിപ്പിക്കുന്നു

എൽ.പി, യൂ.പി, എച്ച്.എസ് അധ്യാപക സംഗമം 2024 മെയ് 13-ന് പ്ലാനിംഗും ആദ്യ സ്പെൽ ബാച്ചുകൾ മെയ് 14 മുതൽ 18 വരെയും രണ്ടാം സ്പെൽ ബാച്ചുകൾ 2024 മെയ് 20 മുതൽ 28 വരെയും സംഘടിപ്പിക്കുന്നു. എൽ.പി. ക്ലാസുകൾ ക്ലാസ് അടിസ്ഥാനത്തിൽ ബി.ആർ.സി. തലത്തിലും യു.പി. വിഷയാടിസ്ഥാനത്തിൽ ബി.ആർ.സി.തലത്തിലും, ഹൈസ്കൂൾ വിഷയാടിസ്ഥാനത്തിൽ ഡി.ഇ.ഒ. തലത്തിലും ആണ് അധ്യാപക സംഗമം സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളിൽ നിന്ന് പ്രഥമാധ്യാപകർ മുഖേന കൈറ്റ് ടി.എം.എസ്. പോർട്ടലിലൂടെയാണ് ബാച്ചുകളിൽ അധ്യാപകർ രജിസ്റ്റർ ചെയ്യേണ്ടത്.

L അധ്യാപക സംഗമം നടക്കുന്ന കേന്ദ്രങ്ങളിൽ സ്ഥാപന മേലധികാരികളായ പ്രിൻസിപ്പൽ/എച്ച്.എം. സെൻറർ കോർഡിനേറ്ററായി അധ്യാപക സംഗമത്തിൻ്റെ പൂർണ്ണ ചുമതലയുണ്ടാവേണ്ടതും അധ്യാപക സംഗമത്തിൽ ആർ.പി.മാരുടേയും അധ്യാപകരുടെയും പൂർണ്ണ സമയ പങ്കാളിത്തം ഉറപ്പാക്കേണ്ടതുമാണ്.

2. അധ്യാപക സംഗമത്തിന് അനുയോജ്യമായ വലിപ്പമുള്ള ക്ലാസ് മുറികൾ, ഇരിപ്പിടങ്ങൾ, ലാബ്, ലൈബ്രറി, പ്രൊജക്ടർ, വൈദ്യുതി, ഫാൻ, കുടിവെള്ളം, ടോയിലറ്റ് തുടങ്ങിയ അധ്യാപകർക്കുള്ള അവശ്യ സൗകര്യങ്ങൾ വിദ്യാലയത്തിൽ സെൻറർ കോർഡിനേറ്റർ ഉറപ്പാക്കേണ്ടതാണ്.

3. കടുത്ത വേനൽ കാലമായതിനാൽ അധ്യാപകർക്ക് ബുദ്ധിമുട്ട് ഇല്ലാതെ 5 ദിവസത്തെ ശാക്തീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി ക്ലാസുമുറികൾ അധ്യാപക സംഗമത്തിന് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകുന്നു.

4. ജില്ലകളിൽ ഡി.ഡി.ഇ, ആർ.ഡി.ഡി, വി.എച്ച്.എസ്.ഇ-എ.ഡി, ഡി.പി.സി, ഡയറ്റ് പ്രിൻസിപ്പാൾ, വിദ്യാകിരണം കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ ഡി.പി.ഒ.മാർ, ബി.പി.സി.മാർ, ഡയറ്റ് ഫാക്കൽറ്റികൾ തുടങ്ങിയവരുടെ കൺവർജൻസ് യോഗം ചേരേണ്ടതാണ്. അധ്യാപക സംഗമത്തിന് മുൻപുള്ള കൺവർജൻസ് യോഗത്തിൽ അധ്യാപക സംഗമം, സംഘാടനം, ആർ.പി.മാരുടേയും അധ്യാപകരുടേയും പങ്കാളിത്തം ഉറപ്പാക്കൽ, അക്കാദമിക മോണിട്ടറിംഗ്, അധ്യാപക സംഗമങ്ങളുടെ ഫലപ്രാപ്തി വിശകലനം, അധ്യാപകസംഗമത്തെ തുടർന്നുള്ള അധ്യാപകരുടെ ക്ലാസുകൾ പ്രവർത്തന വിലയിരുത്തൽ തുടങ്ങിയവയ്ക്ക് ഒരു രൂപരേഖ തയ്യാറാക്കേണ്ടതാണ്.

5. ജില്ലാ കൺവർജൻസ് യോഗത്തെ തുടർന്ന് ഡി.ഇ.ഒ/എ.ഇ.ഒ. തലത്തിൽ അധ്യാപക സംഗമ കേന്ദ്രങ്ങളുടെ പ്രഥമാധ്യാപകരുടെ യോഗം സംഘടിപ്പിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തേണ്ടതാണ്.

6. ഡി.ഇ.ഒ/എ.ഇ.ഒ. തലത്തിൽ പ്രഥമാധ്യാപക യോഗങ്ങൾ സംഘടിപ്പിച്ച് ആർ.പി.മാരുടേയും അധ്യാപകരുടേയും പൂർണ്ണ സമയ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്. ഡി.ഇ.ഒ എ.ഇ.ഒ, ബി.‌സി. ഡയറ്റ് ഫാക്കൽറ്റി, പ്രഥമാധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന മോണിട്ടറിംഗ് ടീം രൂപീകരിച്ച് അധ്യാപക സംഗമം മോണിട്ടർ ചെയ്യണ്ടതാണ്.

7. അധ്യാപക സംഗമത്തിന്റെ ഏതെങ്കിലും ഒരു ബാച്ചിൽ പ്രഥമാധ്യാപകർ പൂർണ്ണ സമയ പങ്കാളികളാവേണ്ടതാണ്.

B. എൽ.പി, യൂ.പി അധ്യാപകർ അവരവരുടെ വിദ്യാലയം ഉൾപ്പെട്ട ബി.ആർ.സി.യിലും എച്ച്.എസ് അധ്യാപകർ അവരുടെ വിദ്യാലയം ഉൾപ്പെടുന്ന ഡി.ഇ തലത്തിലെ ബി.ആർ.സി.യിലും അധ്യാപക സംഗമ ബാച്ചുകളിൽ രജിസ്റ്റർ ചെയ്യുന്നു എന്നത് പ്രഥമാധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്.

9. ജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർ പ്രഥമാധ്യാപകർ മുഖേന നേരത്തെ തന്നെ രേഖാമൂലം ആ വിവരം അധ്യാപക സംഗമത്തിന് പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ബി.ആർ.സി.യിലെ ബി.പി.സി.യെ അറിയിച്ചിരിക്കേണ്ടതാണ്.

10. അധ്യാപകർ കുറവുള്ള വിഷയങ്ങളിൽ ബി.ആർ.സി.കൾ ക്ലബ് ചെയ്തോ ഡി.ഇ.ഒ.കൾ ക്ലബ് ചെയ്തോ ജില്ലാതലത്തിലോ ആയിരിക്കും അധ്യാപക സംഗമ ബാച്ചുകൾ ക്രമീകരിക്കേണ്ടത്.