അറിയിപ്പുകൾ
എക്‌സ് റേ ടെക്‌നീഷ്യന്‍
കരാര്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ. പ്രായം 40 വയസിന് താഴെ. വേതനം 14700 രൂപ.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.
മഹാരാജാസ് കോളേജില്‍ മേഴ്‌സി ചാന്‍സ്
പരീക്ഷകള്‍ 16 ന് തുടങ്ങും
എറണാകുളം മഹാരാജാസ് കോളേജില്‍ 2015 അഡ്മിഷന്‍ യു.ജി, 2016 അഡ്മിഷന്‍ പി.ജി (ഫസ്റ്റ് മേഴ്‌സി ചാന്‍സ്) 2015 അഡ്മിഷന്‍ പി.ജി (സെക്കന്‍ഡ് മേഴ്‌സി ചാന്‍സ്) മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ മാര്‍ച്ച് 16-ന് ആരംഭിക്കുന്നു. വിശദമായ ടൈം ടേബിള്‍ കോളേജ് വെബ്‌സൈറ്റില്‍ www.maharajas.ac.in ലഭ്യമാണ്.
ഭക്ഷ്യ സുരക്ഷാ പരിശീലനവും
സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും
ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണുര്‍ഷിപ്പ് ഡവലപ്‌മെന്റ്(KIED), അഞ്ച് ദിവസത്തെ ഭക്ഷ്യ സുരക്ഷാ പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ കളമശേരിയിലുള്ള KIED ക്യാമ്പസിലാണ് പരിശീലനം. 1000 രൂപയാണ് പരിശീന ഫീസ്. താത്പര്യമുള്ളവര്‍ KIED ന്റെ വെബ് സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0484 2532890 / 2550322.
വാക് ഇനി ഇന്റര്‍വ്യൂ
ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ ) അല്ലെങ്കില്‍ തതുല്യം, എം.എസ് ഓഫീസ് പരിജ്ഞാനം, ഇംഗ്ലീഷ് /മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യം, പ്രവര്‍ത്തി പരിചയം (സ്പീഡ് ആന്റ് എഫിഷ്യന്‍സി ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം).
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവര്‍ത്തി പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 9 ബുധനാഴ്ച രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം കാക്കനാട് സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0484 2422221
ഭാഗ്യക്കുറി ബോധവല്‍ക്കരണ
ക്ലാസ് 5 ന്
കേരള പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ നിയമ വിരുദ്ധമായി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേ രീതിയില്‍ വരത്തക്ക വിധം ക്രമപ്പെടുത്തി വലിയ തോതില്‍ സെറ്റായി വില്‍പന നടത്തുന്നതിനും നമ്പറുകള്‍ എഴുതി നല്‍കുന്ന നിയമവിരുദ്ധ എഴുത്തു ലോട്ടറിക്കും എതിരെ ഏജന്റുമാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 5 ന് പകല്‍ 11ന് എറണാകുളം റവന്യൂ ടവറിലുള്ള റീജിയണല്‍ ജോയിന്റ് ഡയറക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ഭാഗ്യക്കുറി റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്ലാസ്.