അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച ഗെയിൻ പിഎഫിന്റെ സംസ്ഥാന നോഡല്‍ ഓഫിസറും, ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടുമായ ആര്‍. വിനോയ് ചന്ദ്രനെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച് അറസ്റ്റിലായ ആര്‍ വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു.
കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ജൂനിയര്‍ സൂപ്രണ്ട് ആയ ആര്‍ വിനോയ് ചന്ദ്രനെയാണ് സസ്‌പെന്റ് ചെയ്തത്.
ഗെയിന്‍ പിഎഫിന്റെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ആണ്. സര്‍ക്കാര്‍ സേവനം ലഭ്യമാക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയത് അന്വേഷണത്തില്‍ ബോധ്യമായ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.
വിനോയ്ചന്ദ്രനെതിരെ വകുപ്പ്തല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കും. അതേസമയം, സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് വിനോയിക്കെതിരേ നടപടിയുണ്ടായിരിക്കുന്നത്. കോട്ടയത്തെ ഹോട്ടലില്‍ വച്ചാണ് വിനോയ് ചന്ദ്രനെ പോലിസ് പിടികൂടിയത്