അധ്യാപക സംഘടനകൾ സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് മന്ത്രി വിളിച്ച ചർച്ച പരാജയം

June 15, 2024 - By School Pathram Academy

തിരുവനന്തപുരം: 220 അധ്യയനദിനം തികക്കാൻ 25 ശനിയാഴ്ച പ്രവൃ ത്തിദിനമാക്കി വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ച നടപടിക്കെതിരെ അധ്യാപക സംഘടനകൾ സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് മന്ത്രി വിളിച്ച ചർച്ച പരാജയം. അധികമായി ഉൾപ്പെടുത്തിയ 25 ശനിയാഴ്ചകളിൽ ആദ്യത്തേതായ ഇന്ന് കൂട്ട അവധിയെടുക്കാൻ അധ്യാപക സംഘടനകൾ തീരുമാനിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രി വെള്ളിയാഴ്ച അടിയന്തര യോഗം വിളിച്ചത്. 220 അധ്യയനദിനം നടപ്പാക്കണമെന്നത് ഹൈകോട തി വിധിയാണെന്നും മാറ്റം സാധ്യമല്ലെന്നുമാണ് മന്ത്രി നിലപാടെടു ത്തത്. 220 ദിവസം തികച്ചുള്ള വിദ്യാഭ്യാസ കലണ്ടറിൽനിന്ന് പിന്മാ റാൻ തയാറല്ലെന്നും അധ്യാപക സംഘടനകൾക്ക് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

അധ്യയനസമയം സംബന്ധിച്ച വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥക്ക് വിരുദ്ധമായാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയതെന്ന ആക്ഷേപം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. എന്നാൽ 220 അധ്യയനദിനം ആവശ്യപ്പെട്ടുള്ള കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അധ്യാപക സംഘടനകളുമായി കൂടിയാ ലോചിക്കാതെ വിദ്യാഭ്യാസ വകുപ്പ് സ്വന്തം നിലക്ക് തീരുമാനമെടു ക്കുകയായിരുന്നെന്നും സംഘടന ഭാരവാഹികൾ ആരോപിച്ചു.കൂട്ട അവധി സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ ഒഴികെയുള്ള സംഘടനകളും അറിയിച്ചു. സർക്കാർ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കെ.പി.എ സ്.ടി.എ സംസ്‌ഥാന പ്രസിഡൻ്റ് കെ. അബ്‌ദുൽ മജീദും കെ.എസ്ടി.യു സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദുല്ലയും പറഞ്ഞു. 220 അധ്യയനദിനം ആവശ്യപ്പെട്ടുള്ള ഹൈകോടതി കേസ് വിദ്യാഭ്യാസ വകുപ്പ് രഹസ്യമാക്കിവെച്ചെന്നും കക്ഷി ചേരാൻ അവസരം നിഷേധിച്ചെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ പറഞ്ഞു. പ്രശ്ന‌ങ്ങൾ സൃഷ്ടിച്ച് വിദ്യാഭ്യാസ മേഖല കലുഷിതമാക്കരുതെന്ന് എ.കെ.എസ്.ടി. യൂ ജനറൽ സെക്രട്ടറി ഒ.കെ. ജയ കൃഷ്ണനും ആവശ്യപ്പെട്ടു.

അധിക ശനിയാഴ്ചകൾ ഉൾപ്പെ ടുത്തിയതിനെതിരെ വ്യാഴാഴ്ച വരെ നിലപാടെടുത്ത കെ.എസ്.ടി. എ മന്ത്രി വിളിച്ച യോഗത്തിൽ നിലപാട് മാറ്റിയതായി കെ.പി.എസ്. ടി.എയും കെ.എസ്.ടി.യുവും കുറ്റപ്പെടുത്തി.

കൂട്ട അവധിയെടുത്തുള്ള സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എം. നജീബ് കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എ സ്. ഷാനവാസും യോഗത്തിൽ പങ്കെടുത്തു.

Category: News

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More