അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024 - By School Pathram Academy

നിരവധി ഒഴിവുകൾ

കൊട്ടാരക്കര :ഗവ. ഗേൾസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 16-ന് 10.30-ന്

ചാത്തന്നൂർ : എം.ഇ.എസ്. എൻജിനിയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 20-നുമുൻപ് അപേക്ഷിക്കണം. ഇ-മെയിൽ [email protected]

കോഴിക്കോട് : എൻ.ജി.ഒ. ക്വാർട്ടേഴ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് (ജൂനിയർ) താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഡിസംബർ 16-ന് 10-ന് നടക്കും

മേപ്പാടി : റിപ്പൺ ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി. മലയാളം അധ്യാപക നിയമനം. കൂടിക്കാഴ്ച്‌ച 16-ന് രാവിലെ 11-ന് സ്കൂൾഓഫീസിൽ

നെടുങ്ങോം : ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ്. അഭിമുഖം തിങ്കളാഴ്ച 10.30-0

കൊച്ചി : ഇടപ്പള്ളി ഗവ. എച്ച്.എച്ച്.എസിൽ ഹയർ സെക്കൻഡറി ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ഒഴിവുണ്ട്.

ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി 16-ന് രാവിലെ 11- ന് ഹയർ സെക്കൻഡറി ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക്: 0484 2344428.

മഞ്ചേരി : ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ്, മലയാളം, ബോട്ടണി (ജൂനിയർ) ഒഴിവിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ പത്തിന്. ഫോൺ: 0483 2769430

വിതുര ചെറ്റച്ചൽ ഗവ.സ്കൂളിൽ പാർട് ടൈം ജൂനിയർ സംസ്കൃതം അധ്യാപക ഒഴി വുണ്ട്. അഭിമുഖം 10.30

അധ്യാപക ഒഴിവ്

മഞ്ചേരി റവ. ഡേ ബോയ്‌സ് ഹയർസെക്കൻഡറി സ്കൂ‌ളിൽ എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ്, മലയാ ളം, ബോട്ടണി (ജൂനിയർ) ഒഴിവിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ പത്തിന്. ഫോൺ: 0483 2769430

പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അവസരം. കരാർ നിയമനം.

യുവജനക്ഷേമ ബോർഡ്: ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ, അറ്റൻഡന്റ്

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം. ഡിസംബർ 21 വരെ അപേക്ഷിക്കാം.

ഒഴിവ്, യോഗ്യത, പ്രതിദിന ശമ്പളം:

. ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ (കണ്ണൂർ-1, പാലക്കാട്-1): പത്താം ക്ലാസ് ജയം, ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ്; 755 രൂപ.

ഓഫിസ് അറ്റൻഡന്റ് (ഇടുക്കി-1, കോഴിക്കോട്-1): ഏഴാം ക്ലാസ് ജയം (ബിരുദം നേടിയവരാകരുത്); 675 രൂപ.

അപേക്ഷകർ അതതു ജില്ലകളിൽ നിന്നുള്ളവരാകണം.

പ്രായം: 36 കവിയരുത്.

www.ksywb.kerala.gov.in

ശുചിത്വ മിഷൻ: ടെക്. കൺസൽറ്റന്റ്

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയിൽ ടെക്നിക്കൽ കൺസൽറ്റന്റ് തസ്തികയിൽ 3 ഒഴിവ്. കരാർ നിയമനം. ഡിസംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

.യോഗ്യത: സിവിൽ/ എൻവയൺമെന്റ് എൻജിനീയറിങ്/ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, 5 വർഷ പരിചയം.

. പ്രായപരിധി: 35.

. ശമ്പളം: 36,000.

www.cmd.kerala.gov.in

കൊച്ചിൻ പോർട്ട്: നഴ്സിങ് ട്യൂട്ടർ

കൊച്ചിൻ പോർട്ട് ട്രസ്റ്റ് എജ്യുക്കേഷനൽ സൊസൈറ്റിക്കു കീഴിൽ കൊച്ചിൻ പോർട്ട് അതോറിറ്റി ഹോസ്പിറ്റലിലെ സ്‌കൂൾ ഓഫ് നഴ്സിങ്ങിൽ നഴ്സിങ് ട്യൂട്ടർ ഒഴിവ്. കരാർ നിയമനം. ഡിസംബർ 17 വരെ അപേക്ഷിക്കാം.

.യോഗ്യത: എംഎസ്‌സി നഴ്‌സിങ്/ ബിഎസ്‌സി നഴ്സ‌ിങ് (ബേസിക്/ പോസ്റ്റ‌് ബേസിക്)/ ഡിപ്ലോമ ഇൻ നഴ്സിങ് എജ്യുക്കേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ, കെഎൻഎംസി റജിസ്ട്രേഷൻ. എംഎസ്സി, ബിഎസ്സി യോഗ്യതക്കാർക്ക് 6 മാസവും ഡിപ്ലോമക്കാർക്ക് 2 വർഷ പരിചയവും വേണം.

പ്രായം: 45 ൽ താഴെ.

. ശമ്പളം: 25,000.

www.cochinport.gov.in

ലൈഫ് സയൻസസ് പാർക്ക്: മാനേജർ/എക്സിക്യൂട്ടീവ്

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ സബ്സിഡറിയായ തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സ‌് പ്രൈവറ്റ് ലിമിറ്റഡിൽ അസിസ്‌റ്റന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് അവസരം. ഓരോ ഒഴിവു വീതം. കരാർ നിയമനം. ഡിസംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത, പ്രായപരിധി, ശമ്പളം:

. അസിസ്റ്റ‌ന്റ് മാനേജർ (ബിസിനസ് ഡവലപ്മെന്റ്):

എംബിഎ, 5 വർഷ പരിചയം; 35; 50,000.

. ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്: എംബിഎ മാർക്കറ്റിങ്, 2 വർഷ പരിചയം; 30; 30,000.

https://cmd.kerala.gov.in

Category: Job VacancyNews