അതിരാവിലെ ആരും പറയാതെ (ഡ്യൂട്ടി ഇടാതെ ), വിദ്യാലയത്തിലെത്തുന്ന, കൂട്ടുകാർക്ക് മുമ്പേ സ്കൂളിലെത്തി പ്രവർത്തനങ്ങളിൽ പങ്കാളിയാകണം എന്ന് നിഷ്ഠയുള്ള അധ്യാപകർ… ജെ.ബി. സ്കൂൾ നെയ്യാറ്റിൻകരയുടെ കരുത്ത്

July 07, 2022 - By School Pathram Academy

നെയ്യാറ്റിൻകര ഗവണ്മെന്റ് ജെ.ബി. സ്കൂൾ എന്നും നെയ്യാറ്റിൻകരയിലെ ഏറ്റവും മികച്ച പൊതുവിദ്യാല യമായിരുന്നു. ഈ ജനായത്ത വിദ്യാലയത്തിന്റെ ഭാഗമായി അധ്യാപകനായും പ്രഥമാധ്യാപകനായും കുറെക്കാലം പ്രവർത്തിക്കാൻ കഴിഞ്ഞത് അധ്യാപകനെന്ന നിലയിൽ ലഭിച്ച സൗഭാഗ്യം.

ഒരു മികച്ച അക്കാഡമിക പ്രവർത്തന സംസ്ക്കാരത്തിലേയ്ക്ക് മാറുന്നതിന് “.. വിദ്യാലയത്തിലെ അധ്യാപകരെയും രക്ഷിതാക്കളെയും കൂട്ടുകാരെയും ഒപ്പം കൂട്ടി , ചില പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയായി. അത് പ്രഥമാധ്യാപകനെന്ന നിലയിലെ എന്റെ മികവും കഴിവുമാണെന് ഒരിക്കലും അവകാശപ്പെടാൻ കഴിയില്ല.

സ്വന്തം വിദ്യാലയത്തിന്റെ വികസനവും അക്കാഡമിക പെരുമയും കൂട്ടുകാരുടെ മികവും സദാ സ്വപ്നം കണ്ട്, അതിനായി കഠിനമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ വിദ്യാലയത്തിന് അഭിമാനമായി എന്നും ഉണ്ടായിരുന്നു… കൂടാതെ ശ്രീ പൊന്നു സാറിനെ പോലുള്ളവർ സൃഷ്ടിച്ചു വച്ച പെരുമയും…

അതിരാവിലെ ആരും പറയാതെ (ഡ്യൂട്ടി ഇടാതെ ), വിദ്യാലയത്തിലെത്തുന്ന, കൂട്ടുകാർക്ക് മുമ്പേ സ്കൂളിലെത്തി പ്രവർത്തനങ്ങളിൽ പങ്കാളിയാകണം എന്ന് നിഷ്ഠയുള്ള അധ്യാപകർ, വിദ്യാലയത്തിലേയ്ക്ക് ലഭിക്കുന്ന ഓരോ രൂപയും കൂട്ടുകാരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കൃത്യമായി വിനിയോഗിക്കണം എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നവർ , ചെയ്യുന്നതെല്ലാം സ്വന്തം പേരിലാവണം എന്ന നിർബന്ധബുദ്ധി ഒരിക്കലും പ്രകടിപ്പിക്കാത്തവർ.. എന്തിനും ഏതിനും ,വിദ്യാലയത്തിന്റെ നന്മ ഉറപ്പാക്കുന്നതിന് സ്വതന്ത്രമായ പിന്തുണ നൽകുന്ന രക്ഷാകർതൃ സമൂഹം, ഊർജ്ജസ്വലരായ കൂട്ടുകാർ…. ഇവരുടെയെല്ലാം കൂട്ടായ പ്രവർത്തനമാണ് ഈ വിദ്യാലയത്തിന്റെ കരുത്ത് …

പക്ഷേ….. ഇത്തരത്തിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെയോ രക്ഷിതാവിന്റെയോ കുട്ടിയുടെയോ പേര് ഒരിക്കലും വിദ്യാലയത്തിന്റെ പേരിൽ അടയാളപ്പെടുത്തുന്നില്ല. പകരം ഒരു പ്രേംജിത്തിന്റെയോ അതു പോലെ മറ്റേതെങ്കിലും പ്രഥമാധ്യാപകന്റെ പേരിലോ ആയിരിക്കും മികവുകൾ അടയാളപ്പെടുത്തുക… അവരുടെ ചിത്രങ്ങളാകും ചുമരുകളിൽ നിറയുക…. 2022 – 23 വർഷത്തെ സ്കൂൾ ഡയറിയിലും കൂട്ടുകാർക്കൊപ്പം നിൽക്കുന്ന എന്റെ ചിത്രമാണ് മുഖച്ചിത്രമായി ചേർത്തിരിക്കുന്നത് . ഒരു പ്രൈമറി അധ്യാപകനും ലഭിക്കാത്ത തരത്തിലുള്ള യാത്രാമൊഴിയാണ് എന്റെ വിദ്യാലയം എനിക്കായി ഒരുക്കിയത്. നെയ്യാറ്റിൻകരയിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളും പ്രധാനപ്പെട്ട വിദ്യാലയങ്ങളും നഗരസഭയും ഇതിൽ പങ്കുചേർന്നു. കൂടാതെയാണ് ഒരിക്കലും നഷ്ടപ്പെടാത്ത കാര്യങ്ങളുമായി ഇത്തരം ചില കാര്യങ്ങളും. ഇതൊന്നും യഥാർത്ഥത്തിൽ എനിക്കു മാത്രം അവകാശപ്പെട്ടതല്ല ……ഇതിന് എന്നെ പ്രാപ്തനാക്കിയ ടീം ജെ.ബി.എസിന്റെ കൂട്ടായ്മയോടെയുള്ള പ്രവർത്തനങ്ങൾക്ക് നന്ദി പറയുന്നു.. ഈ കൂട്ടായ്മയുടെ ശക്തി ശരിയായി വിനിയോഗിച്ച് മുന്നേറാൻ , കൂടുതൽ മികവിലേയ്ക്കുയരാൻ ഇനി വരുന്ന നേതൃത്വങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Prem Jith മാഷ്

റിട്ടയർ ഹെഡ് മാസ്റ്റർ

നെയ്യാറ്റിൻകര

ഗവണ്മെന്റ് ജെ.ബി. സ്കൂൾ

Category: NewsSchool News

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More