അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇയ്ക്ക് ഒറ്റ ബോര്‍ഡ് പരീക്ഷ
അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇയ്ക്ക് ഒറ്റ ബോര്‍ഡ് പരീക്ഷ
ന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ രണ്ടുഘട്ടമായി നടത്തുന്നത് ഈ വര്‍ഷം മാത്രം. അടുത്ത വര്‍ഷം ഒറ്റപരീക്ഷ മതിയെന്നാണ് തീരുമാനം. സ്കൂളുകളില്‍ ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തിലാണിത്. സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷ തിയ്യതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതലാണ് പരീക്ഷ. രാവിലെ 10.30 മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റില്‍ ലഭ്യമാവും.
10ാം ക്ലാസ് പരീക്ഷ മെയ് 24 നും 12ാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയം ലഭിക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഒറ്റ ഷിഫ്റ്റായിട്ടാണ് പരീക്ഷ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, സിബിഎസ്ഇ 10, 12 ക്ലാസ് ഒന്നാം ടേം പരീക്ഷ റിസര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പരീക്ഷാ ഫലം തയ്യാറാക്കല്‍ നടപടികള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും എപ്പോള്‍ വേണമെങ്കിലും ഫലം പ്രഖ്യാപിക്കാമെന്നും സിബിഎസ്ഇ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.